IND vs ENG: ഓപ്പണിങില്‍ വൈഭവെത്തും, സഞ്ജുവിന്റെ റോള്‍ മാറും!! ഇതാ ശ്രേയസിന്റെ ടീം ഇന്ത്യ
ടി20 ക്രിക്കറ്റില്‍ വലിയൊരു മാറ്റത്തിനൊരുങ്ങുകയാണ് ടീം ഇന്ത്യ. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് സൂര്യകുമാര്‍ യാദവിനു പകരം പുതിയൊരു ക്യാപ്റ്റന്‍ തലപ്പത്തേക്കു വരുമെന്നതാണ്. സൂര്യയെ നായകസ്ഥാനത്തു നിന്നും, അതോടൊപ്പം ടീമില്‍ നിന്നുമെല്ലാം ഒഴിവാക്കുമെന്നു റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.
കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കിയ ക്യാപ്റ്റനായിട്ടും ബാറ്റിങിലെ മോശം സൂര്യയുടെ കരിയര്‍ കുഴപ്പത്തിലാക്കിയിരിക്കുകയാണ്. ഇന്ത്യയുടെ അടുത്ത ടി20 പരമ്പര ഈ മാസം അവസാനം അയര്‍ലാന്‍ഡുമായിട്ടാണ്. തുടര്‍ന്ന് ജൂലൈ ആദ്യ വാരം ഇംഗ്ലണ്ടില്‍ അഞ്ചു ടി20കളും ഇന്ത്യയെ കാത്തിരിക്കുകയാണ്.

പുതിയ ക്യാപ്റ്റനു കീഴിലായിരിക്കും ഈ പരമ്പരകൡ ഇന്ത്യയിറങ്ങുക. ഇതില്‍ ഇംഗ്ലണ്ടുമായുള്ള പരമ്പരയാവും ഏറ്റവും കടുപ്പമെന്നതില്‍ സംശയമില്ല. അതിനാല്‍ ബെസ്റ്റ് ടീമിനെ തന്നെ അവര്‍ക്കെതിരേ ഇന്ത്യക്കു അണിനിരത്തേണ്ടതായും വരും. ഇംഗ്ലണ്ടിലേക്കുള്ള ഇന്ത്യന്‍ സാധ്യതാ ലൈനപ്പ് എങ്ങനെയാവുമെന്ന ുനമുക്കു നോക്കാം.
ക്യാപ്റ്റന്‍ ശ്രേയസ് തന്നെ?
ഇന്ത്യയുടെ പുതിയ ടി20 ക്യാപ്റ്റനായി ആരു വരുമെന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. എങ്കിലും ശ്രേയസ് അയ്യര്‍ക്കാണ് ഇപ്പോള്‍ മുന്‍തൂക്കമെന്നു തന്നെ പറയേണ്ടിയും വരും. കാരണം ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറിനു താല്‍പ്പര്യം അദ്ദേഹത്തോടാണ്. മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ നായകനാക്കാനാണ് കോച്ച് ഗൗതം ഗംഭീറിന് താല്‍പ്പര്യമെങ്കിലും അതു നടന്നേക്കില്ല.
ശ്രേയസ് തന്നെ ക്യാപ്റ്റനായി വരാനാണ് കൂടുതല്‍ സാധ്യത. വൈസ് ക്യാപ്റ്റന്‍സി യുവതാരം തിലക് വര്‍മയ്ക്കും ലഭിച്ചേക്കും. 15 കാരനായ വൈഭവ് സൂര്യവംശി ഇംഗ്ലീഷ് പര്യടനത്തില്‍ ഇന്ത്യന്‍ സംഘത്തിലുണ്ടാവുമെന്ന് ഉറപ്പായിട്ടുണ്ട്. ഈ പരമ്പരയ്ക്കു മുമ്പുള്ള അയര്‍ലാന്‍ഡ് പര്യടനത്തില്‍ താരം അരങ്ങേറിയേക്കുകയും ചെയ്യും.
വൈഭവ് ടീമിലെത്തിയാല്‍ നിലവിലെ ബാറ്റിങ് കോമ്പിനേഷനാകെ പൊളിച്ചു പണിയേണ്ടതായി വരും. വൈഭവും മറ്റൊരു വെടിക്കെട്ട് ബാറ്റര്‍ അഭിഷേക് ശര്‍മയുമായിരിക്കും ഇനി ടി20യിലെ ഫസ്റ്റ് ചോയ്‌സ് ഓപ്പണര്‍മാരെന്നു ഉറപ്പിക്കാം. അപ്പോള്‍ സഞ്ജുവിനു താഴേക്കു ഇറങ്ങേണ്ടി വരം. മൂന്നാം നമ്പറിലാവും അദ്ദേഹം ഇംഗ്ലണ്ടില്‍ കളിച്ചേക്കുക.

നിലവില്‍ മൂന്നാമതുള്ള ഇഷാന്‍ നാലിലായിരിക്കും ഇംഗ്ലണ്ടില്‍ കളിക്കുന്നത്. ഓപ്പണിങ് മുതല്‍ ഏതു പൊസിഷനിലും ബാറ്റ് ചെയ്യാന്‍ മിടുക്കനാണ് അദ്ദേഹം. അതിനാല്‍ നാലാം നമ്പര്‍ ഇഷാന് ഒരു വെല്ലുവിളി ആയേക്കില്ല. അഞ്ചാമനായി ക്യാപ്റ്റന്‍ ശ്രേയസിന്റെ ഊഴമായിരിക്കും.
തുടര്‍ന്ന് ആറ്, ഏഴ് സ്ഥാനങ്ങളില്‍ ഫിനിഷര്‍മാരുടെ റോളില്‍ തിലകും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുമായിരിക്കും. ഈ ചുമതല ഇവരില്‍ ഭദ്രമായിരിക്കും. സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലായിരിക്കും തുടര്‍ന്ന് കളിക്കുക. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി വരുണ്‍ ചക്രവര്‍ത്തിയെ പ്രതീക്ഷിക്കാം. പേസ് നിരയിലുണ്ടാവുക അര്‍ഷ്ദീപ് സിങും പ്രിന്‍സ് യാദവുമായിരിക്കും.
സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു ഈ പരമ്പരയില്‍ വിശ്രമം നല്‍കാനാണ് സാധ്യത. മുഹമ്മദ് സിറാജിനും വിശ്രമം അനുവദിച്ചേക്കും. അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പ് മുന്നില്‍ കണ്ട് ഈ ഫോര്‍മാറ്റിലാവും ഇവര്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കുകയെന്നുറപ്പാണ്.
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്
അഭിഷേക് ശര്‍മ്മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്.
ബാക്കപ്പുകള്‍- ശിവം ദുബെ, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, നിതീഷ് റെഡ്ഡി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications

