Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: 'ആ തീരുമാനം ഇന്ത്യയെ തിരിഞ്ഞുകൊത്തും', അശ്വിന്‍ ടീമില്‍ വേണമായിരുന്നുവെന്ന് ആകാശ്

ലോര്‍ഡ്‌സ്: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഡ്രൈവിങ് സീറ്റില്‍ ഇന്ത്യയാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 364 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെന്ന നിലയിലാണ്. ഏഴ് വിക്കറ്റ് ശേഷിക്കെ ഇന്ത്യയേക്കാള്‍ 245 റണ്‍സ് പിന്നിലാണ് ഇംഗ്ലണ്ട്. ജോ റൂട്ടും (48) ജോണി ബെയര്‍സ്‌റ്റോയുമാണ് (6) ക്രീസില്‍.

മൂന്നാം ദിനം ഈ കൂട്ടുകെട്ടിനെ എത്ര വേഗത്തില്‍ പുറത്താക്കുന്നു എന്നതിനെ അനുസരിച്ചാവും മത്സരഗതി നിര്‍ണ്ണയിക്കപ്പെടുക. ഇന്ത്യ നാല് പേസര്‍മാരെയും സ്പിന്‍ ഓള്‍റൗണ്ടറായി രവീന്ദ്ര ജഡേജയേയുമാണ് ടീമിലേക്ക് പരിഗണിച്ചത്. ഇപ്പോഴിതാ ഇന്ത്യ ആര്‍ അശ്വിനെ പരിഗണിക്കാതിരുന്നത് തിരിച്ചടിയാവുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര.

aakash-chopra

അശ്വിനെ ഒഴിവാക്കാനുള്ള തീരുമാനം ഇന്ത്യയെ തിരിഞ്ഞുകൊത്തുമെന്നാണ് ആകാശ് ചോപ്ര അഭിപ്രായപ്പെട്ടത്. 'സത്യസന്ധമായി പറഞ്ഞാല്‍ ഇന്ത്യയുടെ വാലറ്റത്തിന് നീളം കൂടുതലാണ്. ഞാന്‍ ഉദ്ദേശിച്ചത് അധികം റണ്‍സ് പ്രതീക്ഷിക്കേണ്ടെന്നാണ്. ഈ നാല് പേസര്‍മാരില്‍ ആരും നന്നായി ബാറ്റ് ചെയ്യുന്നവരില്ല. അശ്വിന്റെ അഭാവം ഇന്ത്യയെ തിരിഞ്ഞുകൊത്തും. പിച്ചിന്റെ സ്വഭാവം സ്ലോ ആകുന്നതാണ്. ഓരോ ദിവസത്തിന് ശേഷവും പിച്ച് കൂടുതല്‍ സ്ലോവാകാനാണ് സാധ്യത. നാലാം ദിനവും അഞ്ചാം ദിനവും മികച്ച സ്പിന്നര്‍മാര്‍ക്ക് തിളങ്ങാനാവും.'-ആകാശ് ചോപ്ര പറഞ്ഞു.

ആര്‍ അശ്വിന്‍ സ്പിന്‍ ഓള്‍റൗണ്ടറാണ്. ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി കൗണ്ടി കളിച്ച അശ്വിന്‍ അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ നടത്തിയിരുന്നു. എന്നാല്‍ സന്നാഹ മത്സരത്തില്‍ നന്നായി ബാറ്റ് ചെയ്തത് രവീന്ദ്ര ജഡേജയെ പരിഗണിക്കാന്‍ കാരണമായി. രണ്ട് ടെസ്റ്റിലും ബാറ്റുകൊണ്ട് തിളങ്ങാന്‍ ജഡേജക്കായെങ്കിലും വിക്കറ്റ് നേടാനായില്ല. എന്നാല്‍ ലോര്‍ഡ്‌സില്‍ സ്പിന്നര്‍മാരായ ഷെയ്ന്‍ വോണും യാസിര്‍ ഷായുമെല്ലാം മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. അതിനാല്‍ത്തന്നെ ജഡേജയേക്കാള്‍ പ്രാധാന്യം അശ്വിന് നല്‍കണമായിരുന്നുവെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്.

'ഇഷാന്ത് ശര്‍മക്ക് പഴയ ബോളില്‍ വലിയ മൂര്‍ച്ചയില്ല. ഷമി ആകെ എട്ട് ഓവറാണ് രണ്ടാം ദിനം എറിഞ്ഞത്. ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് വിക്കറ്റ് നേടാന്‍ വലിയ അധ്വാനം ഇവിടെ നടത്തേണ്ടതായുണ്ട്.ജഡേജയില്‍ നിന്ന് അല്‍പ്പം കൂടി മികച്ച ബൗളിങ് പ്രകടനം പ്രതീക്ഷിക്കുന്നു. ഇക്കോണമിയില്‍ മാത്രമല്ല വിക്കറ്റ് വീഴ്ത്തുന്നതിലും ഈ മിടുക്ക് കാട്ടണം'-ആകാശ് കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, August 14, 2021, 15:39 [IST]
Other articles published on Aug 14, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+