For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വീണ്ടും ഓപ്പണ്‍ ചെയ്യാന്‍ സഞ്ജു! ഹാര്‍ദിക്കിന്റെ ഇന്ത്യ വെള്ളിയാഴ്ച മൂന്നാം ടി20 കളിക്കും- പ്രിവ്യു, ടീം

വെള്ളിയാഴ്ച ഡെര്‍ബിഷെയറുമായിട്ടാണ് ഇന്ത്യയുടെ മല്‍സരം

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ ഇന്ത്യന്‍ ടീം വീണ്ടുമൊരു ടി20 മല്‍സരത്തിനിറങ്ങുന്നു. അയര്‍ലാന്‍ഡുമായുള്ള ടി20 പരമ്പര 2-0നു തൂത്തുവാരിയ ശേഷം ഇന്ത്യന്‍ സംഘം ഇംഗ്ലണ്ടിലെത്തിയിരിക്കുകയാണ്. ഇംഗ്ലണ്ടുമായി ജൂലൈ അഞ്ചിന് ആരംഭിക്കുന്ന ടി20 പരമ്പരയ്ക്കു മുന്നോടിയായി ഇന്ത്യന്‍ ടീം രണ്ടു പരിശീലന ടി20കള്‍ കളിക്കുന്നുണ്ട്. ഇവയില്‍ ആദ്യത്തേതു വെള്ളിയാഴ്ച നടക്കും. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് ക്ലബ്ബായ ഡെര്‍ബിഷെയറുമായിട്ടാണ് ഇന്ത്യ ഏറ്റുമുട്ടുക.

1

അനൗദ്യോഗിക മല്‍സരമാണെങ്കിലും മികച്ച വിജയത്തോടെ തന്നെ ആത്മവിശ്വാസം നിലനിര്‍ത്താനായാരിക്കും ഹാര്‍ദിക്കും സംഘവും ശ്രമിക്കുക. ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പരയ്ക്കു മുമ്പ് തങ്ങളുടെ വീക്ക്‌നെസ് തിരിച്ചറിയാനും അവ പരിഹരിക്കാനും ഇന്ത്യക്കു ലഭിക്കുഅവസരം കൂടിയായിരിക്കും രണ്ടു പരിശീലന ടി20 മല്‍സരങ്ങള്‍.

2

അയര്‍ലാന്‍ഡുമായുള്ള രണ്ടാം ടി20യില്‍ ഓപ്പണറായി ഇറങ്ങി മിന്നുന്ന പ്രകടനം നടത്തിയ സഞ്ജു സാംസണ്‍ വെള്ളിയാഴ്ചത്തെ മല്‍സരത്തിലും ഇന്ത്യന്‍ ടീമിലുണ്ടാവുമെന്നുറപ്പാണ്. ഇഷാന്‍ കിഷനോടൊപ്പം ഓപ്പണറായി തന്നെയായിരിക്കും അദ്ദേഹം ഇറങ്ങുക.
കഴിഞ്ഞ മല്‍സരത്തില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ കന്നി ഫിഫ്റ്റി കുറിക്കാന്‍ സഞ്ജുവിനായിരുന്നു. 77 റണ്‍സാണ് അദ്ദേഹം നേടിയത്. ഇനി രണ്ടു പരിശീലന ടി20കളിലും ഫോം നിലനിര്‍ത്താനായിരിക്കും സഞ്ജുവിന്റെ ശ്രമം. അതിനായാല്‍ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിലും അേേദ്ദഹത്തിനു സ്ഥാനമുറപ്പിക്കാം.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്: ശേഷിച്ചത് ഏഴു ടെസ്റ്റുകള്‍, ഇന്ത്യ ഫൈനല്‍ കാണുമോ?

3

കഴിഞ്ഞ ടി20 പരമ്പരയില്‍ തുറുപ്പുചീട്ടായി മാറിയ ദീപക് ഹൂഡയിലായിരിക്കും പരിശീലന ടി20കളില്‍ എല്ലാവരുടെയും ശ്രദ്ധ. അയര്‍ലാന്‍ഡിനെതിരേ പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹമായിരുന്നു. ആദ്യ ടി20യില്‍ പുറത്താവാതെ 47 റണ്‍സെടുത്ത ഹൂഡ രണ്ടാം ടി20യില്‍ 104 റണ്‍സോടെ എല്ലാവരെയും ഞെട്ടിച്ചിരുന്നു. കരിയറിലെ മൂന്നാമത്തെ ടി20യില്‍ തന്നെയാണ് അദ്ദേഹത്തിന്റെ സെഞ്ച്വറി നേട്ടം. ഇതോടെ ഈ ഫോര്‍മാറ്റില്‍ സെഞ്ച്വറി കുറിച്ച നാലാമത്തെ ഇന്ത്യന്‍ താരമായും ഹൂഡ മാറിയിരുന്നു. ഈ പ്രകടനത്തോടെ ഈ വര്‍ഷത്തെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കും അദ്ദേഹം അവകാശവാദം ഉന്നയിച്ചിരിക്കുകയാണ്.

4

അയര്‍ലാന്‍ഡുമായുള്ള ടി20 പരമ്പരയില്‍ പുതുമുഖങ്ങളായ രാഹുല്‍ ത്രിപാഠി, അര്‍ഷ്ദീപ് സിങ് എന്നിവര്‍ക്കു അരങ്ങേറാനുള്ള അവസരം ലഭിച്ചിരുന്നില്ല. ത്രിപാഠി ഈ പരമ്പരയിലൂടെ ആദ്യമായാണ് ടീമിലേക്കു വന്നതെങ്കില്‍ അര്‍ഷ്ദീപ് സൗത്താഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന അഞ്ചു ടി20കളിലും ടീമിന്റെ ഭാഗമായിരുന്നു. പക്ഷെ രണ്ടു പരമ്പരകളിലും താരം പ്ല പ്ലെയിങ് ഇലവനിലെത്തിയില്ല.

IND vs ENG: കോളടിച്ച് ഹാര്‍ദിക്, ഇംഗ്ലണ്ടിനെതിരേയും ക്യാപ്റ്റന്‍! ടീമില്‍ സഞ്ജുവും

5

എന്നാല്‍ വെള്ളിയാഴ്ച ഡെര്‍ബിഷെയറുമായി നടക്കാനിരിക്കുന്ന ടി20യില്‍ അര്‍ഷ്ദീപും ത്രിപാഠിയും ഇന്ത്യന്‍ ടീമിലേക്കു വന്നേക്കുമെന്നാണ് വിവരം.കൂടാതെ സൗത്താഫ്രിക്ക, അയര്‍ലാന്‍ഡ് ഇവര്‍ക്കെതിരായ രണ്ടു പരമ്പരകളിലും അവസരം ലഭിക്കാതിരുന്ന ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍ക്കും പരിശീലന മല്‍സരത്തില്‍ ഇടം ലഭിക്കാനിടയുണ്ട്.

6

ഇന്ത്യയും ഡെര്‍ബിഷെയറും തമ്മിലുള്ള ടി20 മല്‍സരം വെള്ളിയാഴ്ച രാത്രി ഏഴു മണിക്കാണ് ആരംഭിക്കുന്നത്. പക്ഷെ ഈ കളി ടെലിവിഷനില്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യില്ലെന്നാണ് വിവരം. എന്നാല്‍ ചില യൂട്യൂബ് ചാനലുകളില്‍ കളിയുടെ ലൈവ് സ്ട്രീമിങുണ്ടാവും. നേരത്തേ ഇന്ത്യയും ലെസ്റ്റര്‍ഷെയറും തമ്മില്‍ നടന്ന ചതുര്‍ദിന പരിശീലന മല്‍സരവും യൂട്യൂബില്‍ സംപ്രേക്ഷണം ചെയ്തിരുന്നു.

ഇന്ത്യന്‍ ടീം

ഇന്ത്യന്‍ ടീം

ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍ (വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, വെങ്കിടേഷ് അയ്യര്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, രവി ബിഷ്നോയ്, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്.

Story first published: Thursday, June 30, 2022, 12:10 [IST]
Other articles published on Jun 30, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+