Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: മുട്ടിടിച്ച് കോലി, ബുംറ മാത്രമല്ല, നെറ്റ് ബൗളറും വിറപ്പിച്ചു!! ടെസ്റ്റില്‍ പണിയുറപ്പ്?

ചെന്നൈ: ബംഗ്ലാദേശുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആരംഭിക്കാനിരിക്കെ ഇതിഹാസ ബാറ്ററും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലിയുടെ നെറ്റ്‌സിലെ പ്രകടനം ഇന്ത്യക്കു അത്ര ആശ്വസിക്കാന്‍ വക നല്‍കുന്നതല്ല. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്‌ക്കെതിരേ മാത്രമല്ല ടീമിനൊപ്പമുള്ള നെറ്റ് ബൗളറായ ഫാസ്റ്റ് ബൗളര്‍ക്കെതിരേ പോലും അദ്ദേഹം മുട്ടിടിക്കുന്നതാണ് കഴിഞ്ഞ ദിവസം കണ്ടത്. ഇതു ടെസ്റ്റില്‍ ഇന്ത്യക്കു വലിയ ക്ഷീണമായി മാറാനും സാധ്യതയുണ്ട്.

ഈ വര്‍ഷം ഇന്ത്യക്കു വേണ്ടി ഒരു ടെസ്റ്റില്‍പ്പോലും കോലി കളിച്ചിട്ടില്ല. ജനുവരി- മാര്‍ച്ച് മാസങ്ങളിലായി ഇംഗ്ലണ്ടിനെതിരേ നാട്ടിലാണ് അവസാനമായി ഇന്ത്യന്‍ ടീം ടെസ്റ്റ് പരമ്പര കളിച്ചത്. പക്ഷെ ഈ പരമ്പരയില്‍ നിന്നും വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നു കോലി പിന്‍മാറുകയായിരുന്നു. നീണ്ട ഈ ബ്രേക്ക് ബംഗ്ലാദേശുമായുള്ള പരമ്പരയില്‍ അദ്ദേഹത്തിനു തിരിച്ചടിയാവുമോയെന്ന ആശങ്കയിലാണ് ആരാധകര്‍.

VIRAT KOHLI

നെറ്റ്‌സില്‍ പതറി

ഇന്ത്യന്‍ ടീം നിലവില്‍ ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ പരിശീലനം നടത്തിക്കൊണ്ടിരിക്കുകയാണ്. ടെസ്റ്റ് സംഘത്തിലുള്ള 16 പേരും ഈ പരിശീലന ക്യാംപിന്റെ ഭാഗമാണ്. 12നാണ് ഇന്ത്യന്‍ ടീം ഇവിടെ ഒത്തുചേര്‍ന്നത്. ഇതിനു ശേഷമുള്ള മൂന്നാമത്തെ പരിശീലന സെഷനാണ് കഴിഞ്ഞ ദിവസം കണ്ടത്.

ബാറ്റിങ് പരിശീലനത്തില്‍ പേസര്‍മാരെ നേരിടാന്‍ വിരാട് കോലി ശരിക്കും വിഷമിക്കുക തന്നെ ചെയ്തു. പേസ് ബൗളിങിലെ കുന്തമുനയായ ജസ്പ്രീത് ബുംറയ്‌ക്കെതിരേ അദ്ദേഹം വെള്ളം കുടിച്ചതായാണ് വിവരം.ഇരുവശങ്ങളിലേക്കും ബോള്‍ മൂവ് ചെയ്യിച്ച് കോലിക്കു ബുംറ കാര്യങ്ങള്‍ ദുഷ്‌കരമാക്കുകയായിരുന്നുവെന്നു സ്‌പോര്‍ട്‌സ് സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബുംറയുടെ ബോളുകള്‍ നേരിടാവാതെ കോലി ശരിക്കും പതറി. ഇതിനിടെ അദ്ദേഹത്തെ വിക്കറ്റിനു മുന്നില്‍ കുരുക്കിയ ശേഷം ബുംറ ആഘോഷിക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ബോള്‍ വിക്കറ്റില്‍ കൊള്ളില്ലെന്നും മുകളിലൂടെയാണ് പോവുകയെന്നുമാണ് കോലി വാദിച്ചത്. ബുംറയ്‌ക്കെതിരേ മാത്രമല്ല നെറ്റ് ബൗളറായി ടീമിനൊപ്പമുള്ള ആറടി അഞ്ചിഞ്ച് ഉയരമുള്ള ഫാസ്റ്റ് ബൗളര്‍ ഗുര്‍നൂര്‍ സിങിനെതിരേയും കോലി വിഷമിച്ചതായാണ് വിവരം.

VIRAT KOHLI

ഗുര്‍നൂറിനെ എന്തിന് നെറ്റ് ബൗളറാക്കി?

ബംഗ്ലാദേശ് നിരയിലെ യുവ പേസ് സെന്‍സേഷനായ നാഹിദ് റാണയുടെ വെല്ലുവിളി നേരിടുന്നതിനു വേണ്ടിയാണ് ഉയരം കൂടിയ അതിവേഗക്കാരനായ പേസര്‍ ഗുര്‍നൂര്‍ സിങിനെ നെറ്റ് ബൗളറായി ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. റാണയെപ്പോലെ 150 കിമി വേഗതയില്‍ തുടര്‍ച്ചയായി ബൗള്‍ ചെയ്യാന്‍ സാധിക്കുന്നയാളാണ് ഗുര്‍നൂര്‍. നെറ്റ്‌സില്‍ അദ്ദേഹത്തെ നേരിടവെ എക്‌സ്ട്രാ ബൗണ്‍സ് കോലിയെ കുഴപ്പിക്കുക തന്നെ ചെയ്തു.

മറ്റു നെറ്റ് ബൗളര്‍മാരായ സിമര്‍ജീത്ത് സിങ്, ഗുര്‍ചരണ്‍ജീത് സിങ് എന്നിവരും നെറ്റ്‌സില്‍ കോലിയെ കുറച്ചു തവണ ബീറ്റ് ചെയ്തിരുന്നു. ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേയുള്ള നെറ്റ്‌സിലെ അദ്ദേഹത്തിന്റെ ഈ പ്രകടനം ആദ്യ ടെസ്റ്റില്‍ ഇന്ത്യക്കു പണി തന്നേക്കും. കാരണം മികച്ച ചില ഫാസ്റ്റ് ബൗളര്‍മാര്‍ ബംഗ്ലാദേശ് നിരയിലുണ്ട്. അതുകൊണ്ടു തന്നെ ആദ്യ ടെസ്റ്റില്‍ കോലിയെ ചെറിയ സ്‌കോറിനു ഇവര്‍ പുറത്താക്കാനുള്ള സാധ്യതയും കൂടുതലാണ്.

അതേസമയം, ബംഗ്ലാദേശിനെതിരേയുള്ള മികച്ച ടെസ്റ്റ് റെക്കോര്‍ഡ് ഇത്തവണയും നിലനിര്‍ത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ഇന്ത്യ. അവര്‍ക്കെതിരേ ഇതുവരെ ഒരു ടെസ്റ്റില്‍പ്പോലും ഇന്ത്യ തോല്‍വിയറിഞ്ഞിട്ടില്ല. 13 ടെസ്റ്റുകളിലാണ് ഇരുടീമുകളും ഇതിനകം മുഖാമുഖം വന്നത്. ഇതില്‍ 11ലും വിജയം ഇന്ത്യന്‍ ടീമിനോടൊപ്പമായിരുന്നു. ശേഷിച്ച രണ്ടു ടെസ്റ്റുകള്‍ സമനിലയില്‍ കലാശിക്കുകയും ചെയ്തു.

Story first published: Tuesday, September 17, 2024, 8:02 [IST]
Other articles published on Sep 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+