Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: മൂന്ന് പേരുടെ 'വില' ഇന്ത്യയറിഞ്ഞു! ശരിക്കും മിസ് ചെയ്തു, ആരൊക്കെയെന്നറിയാം

1

ധാക്ക: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര അനായാസമായി സ്വന്തമാക്കാമെന്ന് മോഹിച്ച ഇന്ത്യക്ക് തെറ്റി. ആദ്യ മത്സരത്തില്‍ ഒരു വിക്കറ്റിനും രണ്ടാം മത്സരത്തില്‍ അഞ്ച് റണ്‍സിനും തോറ്റ ഇന്ത്യ മൂന്ന് മത്സര പരമ്പര 2-0ന് കൈവിട്ടിരിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ച് വലിയ നാണക്കേടുണ്ടാക്കുന്ന തോല്‍വിയാണിത്. രോഹിത് ശര്‍മ നയിച്ചിട്ടും വിരാട് കോലി, കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍ എന്നീ സീനിയര്‍ ബാറ്റ്‌സ്മാന്‍മാരുണ്ടായിട്ടും ഇന്ത്യക്ക് വിജയത്തിലേക്കെത്താനായില്ല.

ഇന്ത്യയുടെ തോല്‍വിക്ക് കാരണങ്ങള്‍ പലതാണ്. നായകന്‍ രോഹിത് ശര്‍മ ബൗളര്‍മാര്‍ മധ്യ ഓവറുകളില്‍ കളി മറക്കുന്നതിനെയാണ് ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഇന്ത്യയുടെ ശരിയായ പ്രശ്‌നം ടീം തിരഞ്ഞെടുപ്പിലെ പാളിച്ചയാണെന്ന് പറയാം. ചില പൊസിഷനിലേക്ക് ഇന്ത്യ പരിഗണിച്ച താരങ്ങളില്‍ പിഴവ് സംഭവിച്ചു. ചില താരങ്ങളുടെ അഭാവം പരമ്പരയില്‍ ഇന്ത്യക്ക് തിരിച്ചടിയായി. അത് ആരൊക്കെയാണെന്ന് പരിശോധിക്കാം.

1

രവി ബിഷ്‌നോയ്

ബംഗ്ലാദേശിലെ പിച്ചില്‍ സ്പിന്നിന് മുന്‍തൂക്കമുണ്ട്. നല്ല ടേണ്‍ ലഭിക്കുന്ന പിച്ചാണ് ഇവിടുത്തേത്. സ്ലോ ബോളുകളിലൂടെ വിക്കറ്റ് നേടാനും സാധിക്കും. അതുകൊണ്ട് തന്നെ കൈക്കുഴ സ്പിന്നര്‍മാരെ ഒപ്പം കൂട്ടേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമായിരുന്നു. എന്നാല്‍ ഇന്ത്യ രണ്ട് മത്സരത്തിലും സ്‌പെഷ്യലിസ്റ്റ് സ്പിന്നറെ പരിഗണിച്ചില്ല. അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നീ സ്പിന്‍ ഓള്‍റൗണ്ടര്‍മാരെയാണ് പരിഗണിച്ചത്.

ഇന്ത്യക്കൊപ്പം രവി ബിഷ്‌നോയി വേണ്ടിയിരുന്നു. നല്ല ടേണ്‍ കണ്ടെത്തുന്ന കൈക്കുഴ സ്പിന്നറാണ് ബിഷ്‌നോയ്. ഇന്ത്യക്ക് നിലവില്‍ മികച്ച സ്പിന്നര്‍മാരുടെ അഭാവം ഉള്ളതിനാല്‍ ബിഷ്‌നോയിയെ വളര്‍ത്തിക്കൊണ്ടുവരേണ്ടതും വളരെ പ്രധാനപ്പെട്ട കാര്യമായിരുന്നു. എന്നാല്‍ ഇന്ത്യ ബിഷ്‌നോയിയെ പരിഗണിച്ചില്ല. ഇത് മത്സരത്തില്‍ തിരിച്ചടിയായി. പ്രധാനമായും മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യക്കായില്ല. സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാര്‍ മധ്യ ഓവറുകളില്‍ മികവ് കാട്ടുമെന്നരിക്കെ ഇന്ത്യ ബിഷ്‌നോയിയെ പരിഗണിക്കാതിരുന്നത് വലിയ തിരിച്ചടിയായി.

ഹര്‍ദിക് പാണ്ഡ്യ

ന്യൂസീലന്‍ഡ് പരമ്പരക്ക് ശേഷം ഇന്ത്യ ഹര്‍ദിക് പാണ്ഡ്യക്ക് വിശ്രമം അനുവദിച്ചിരുന്നു. ഇത് ബംഗ്ലാദേശ് പരമ്പരയില്‍ ഇന്ത്യക്ക് വലിയ തിരിച്ചടിയായി. ഇന്ത്യ പരിഗണിച്ച പേസ് ഓള്‍റൗണ്ടര്‍മാരായ ശര്‍ദുല്‍ ഠാക്കൂറും ദീപക് ചഹാറും ബാറ്റിങ്ങില്‍ നിരാശപ്പെടുത്തി. ഈ സാഹചര്യത്തില്‍ ഹര്‍ദിക്കിനെപ്പോലൊരു മികച്ച ഓള്‍റൗണ്ടറെ ഇന്ത്യ മിസ് ചെയ്തു. എല്ലാ മത്സരങ്ങളിലും ഹര്‍ദിക്കിനെ പരിഗണിക്കാനാവില്ലെന്നത് വസ്തുതയാണ്. അതുകൊണ്ട് തന്നെ ഇന്ത്യ ഹര്‍ദിക്കിനെപ്പോലെ വിശ്വസ്തരായ ഓള്‍റൗണ്ടര്‍മാരെ വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കേണ്ടതായിരുന്നു. എന്നാല്‍ അതിന് ടീം മാനേജ്‌മെന്റ് വലിയ താല്‍പര്യം കാട്ടുന്നില്ല. ഹര്‍ദിക്കിന്റെ അഭാവവും പരമ്പരയില്‍ ഇന്ത്യക്ക് തിരിച്ചടിയായി.

1

ജസ്പ്രീത് ബുംറ

ഡെത്ത് ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ തല്ലുകൊള്ളികളാവുന്നത് ഏറെ നാളുകളായുള്ള പ്രശ്‌നമാണ്. ഇതിന് പരിഹാരം കാണണമെങ്കില്‍ ജസ്പ്രീത് ബുംറയുടെ മടങ്ങിവരവ് അത്യാവശ്യമാണ്. നിലവില്‍ പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലാണ് ബുംറ. തുടര്‍ച്ചയായി യോര്‍ക്കറുകളെറിയാന്‍ കഴിവുള്ള പേസരെ ഇന്ത്യക്കാവശ്യമാണ്. ബുംറയാണ് അതിന് ബെസ്റ്റ്. താരത്തിന്റെ അഭാവം പരമ്പരയില്‍ നിഴലിച്ച് നിന്നിരുന്നു. അനുഭവസമ്പന്നായ പേസറില്ലാത്തത് ഇന്ത്യക്ക് വലിയ തലവേദനയായി. മുഹമ്മദ് ഷമി പരിക്കേറ്റ് പുറത്തായതും ഇന്ത്യക്ക് തിരിച്ചടിയായി. ബുംറയുടെ മികവ് ബംഗ്ലാദേശ് പരമ്പരയില്‍ ഇന്ത്യ മിസ് ചെയ്തുവെന്ന് തന്നെ പറയാം.

Story first published: Wednesday, December 7, 2022, 23:02 [IST]
Other articles published on Dec 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+