For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: സൂപ്പര്‍ സെഞ്ച്വറി, ചരിത്ര നേട്ടത്തില്‍ അശ്വിന്‍; മറ്റാര്‍ക്കുമില്ലാത്ത റെക്കോഡ്

ചെന്നൈ: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഭേദപ്പെട്ട നിലയില്‍. ആറ് വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സെന്ന നിലയിലാണ് ഇന്ത്യ ആദ്യ ദിനം അവസാനിപ്പിച്ചത്. ഇന്ത്യ വലിയ പ്രതീക്ഷയോടെയാണ് ഇറങ്ങിയതെങ്കിലും വലിയ ബാറ്റിങ് തകര്‍ച്ചയാണ് തുടക്കത്തിലേ നേരിട്ടത്. 144 റണ്‍സിനിടെ ഇന്ത്യക്ക് ആറ് വിക്കറ്റുകളാണ് നഷ്ടമായത്. രോഹിത് ശര്‍മ (6), വിരാട് കോലി (6), കെ എല്‍ രാഹുല്‍ (16) ശുബ്മാന്‍ ഗില്‍ എന്നിവരെല്ലാം തീര്‍ത്തും നിരാശപ്പെടുത്തി.

വലിയ തകര്‍ച്ചയിലേക്ക് പോയ ഇന്ത്യയെ കൈപിടിച്ചുയര്‍ത്തിയത് ആര്‍ അശ്വിന്റേയും രവീന്ദ്ര ജഡേജയുടേയും കൂട്ടുകെട്ടാണ്. അശ്വിന്‍ 102 റണ്‍സും ജഡേജ 86 റണ്‍സുമായി ക്രീസില്‍ തുടരുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിലെ അനുഭവസമ്പത്ത് മുതലാക്കി ഇരുവരും കളിച്ചതാണ് ഇന്ത്യക്ക് കരുത്തായത്. തകര്‍പ്പന്‍ ബാറ്റിങ്ങുമായി നിറഞ്ഞാടിയ അശ്വിന്‍ നിരവധി റെക്കോഡുകളും സ്വന്തം പേരിലാക്കി. അത് എന്തൊക്കെയാണെന്ന് അറിയാം.

ലോകത്ത് മറ്റാര്‍ക്കും ഇല്ലാത്ത നേട്ടം

ലോക ക്രിക്കറ്റില്‍ മറ്റൊരു താരത്തിനും അവകാശപ്പെടാനാവാത്ത നേട്ടമാണ് ആര്‍ അശ്വിന്‍ സ്വന്തമാക്കിയത്. ഇന്നത്തെ സെഞ്ച്വറി അശ്വിന്റെ ആറാമത്തെ ടെസ്റ്റ് സെഞ്ച്വറിയായിരുന്നു. ടെസ്റ്റില്‍ 20 തവണ 50ലധികം റണ്‍സും 30ലധികം തവണ അഞ്ച് വിക്കറ്റ് പ്രകടനവും നടത്തിയിട്ടുള്ള ഏക താരമെന്ന ബഹുമതിയാണ് അശ്വിന്‍ നേടിയെടുത്തത്. ടെസ്റ്റില്‍ കൂടുതല്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ മൂന്നാമത്തെ താരമാണ് അശ്വിന്‍. 516 ടെസ്റ്റ് വിക്കറ്റ് നേടിയ അശ്വിന്‍ 36 തവണയാണ് അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയത്.

ടെസ്റ്റില്‍ 14 അര്‍ധ സെഞ്ച്വറിയും ആറ് സെഞ്ച്വറിയും നേടിയതോടെയാണ് അപൂര്‍വ്വ റെക്കോഡിലേക്ക് അശ്വിനെത്തിയത്. ഈ റെക്കോഡ് അശ്വിന്റെ പേരില്‍ നിന്ന് തട്ടിയെടുക്കാന്‍ പ്രാപ്തിയുള്ള താരങ്ങള്‍ നിലവിലില്ലെന്ന് തന്നെ പറയാം. ഇനിയൊരു താരം ഭാവിയില്‍ ഉണ്ടാവുമോയെന്നത് കണ്ടറിയാം. അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരെപ്പോലെ രണ്ട് സൂപ്പര്‍ ഓള്‍റൗണ്ടര്‍മാരെ ലഭിച്ചത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാഗ്യമാണെന്ന് തന്നെ പറയാം. ഇരുവരുടേയും കൂട്ടുകെട്ട് ഇല്ലായിരുന്നെങ്കില്‍ ബംഗ്ലാദേശിനോട് ഇന്ത്യ നാണംകെടുമായിരുന്നു.

r ashwin ravindra jadeja ind vs ban

ധോണിയുടെ റെക്കോഡിനൊപ്പമെത്തി

ഇന്ത്യയുടെ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായിരുന്ന എംഎസ് ധോണിയാണ് ആര്‍ അശ്വിനെ ഇന്ത്യന്‍ ടീമിലേക്ക് വളര്‍ത്തിയതെന്ന് പറയാം. ഐപിഎല്ലില്‍ സിഎസ്‌കെയില്‍ അശ്വിനെ പിന്തുണച്ച് വളര്‍ത്തിയത് ധോണിയാണ്. ധോണി ക്യാപ്റ്റനായിരിക്കെ ഇന്ത്യയുടെ സ്പിന്‍ കൂട്ടുകെട്ട് അശ്വിനും ജഡേജയുമായിരുന്നു. ഇപ്പോഴിതാ ധോണിയുടെ റെക്കോഡിനൊപ്പമെത്താന്‍ അശ്വിന് സാധിച്ചിരിക്കുകയാണ്. എംഎസ് ധോണിക്ക് ആറ് സെഞ്ച്വറികളാണ് ടെസ്റ്റില്‍ നേടാനായത്.

ഈ റെക്കോഡിനൊപ്പം പേര് ചേര്‍ക്കാന്‍ അശ്വിന് സാധിച്ചു. ധോണി പരിമിത ഓവറില്‍ വലിയ കരിയര്‍ നേടിയെടുത്തെങ്കിലും ടെസ്റ്റില്‍ വലിയ കരിയര്‍ സൃഷ്ടിച്ചിട്ടില്ല. അതിന് മുമ്പ് തന്നെ അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കി. ഇപ്പോള്‍ ധോണിയുടെ ടെസ്റ്റ് റെക്കോഡിനൊപ്പമെത്തി ചരിത്രം രചിക്കാന്‍ അശ്വിന് സാധിച്ചിരിക്കുകയാണ്.

ജഡേജ-അശ്വിന്‍ കൂട്ടുകെട്ടിന് അപൂര്‍വ്വ റെക്കോഡ്

വലിയ തകര്‍ച്ചയിലേക്ക് പോയ ഇന്ത്യന്‍ ടീമിനെ കൈപിടിച്ച് ഉയര്‍ത്തിയത് രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ കൂട്ടുകെട്ടാണ്. അശ്വിന്‍-ജഡേജ കൂട്ടുകെട്ട് ഇത് രണ്ടാം തവണയാണ് ഏഴാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിക്കുന്നത്. ഈ നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ കൂട്ടുകെട്ടാണിത്. ചെന്നൈയിലെ ഇന്ത്യയുടെ ഉയര്‍ന്ന ഏഴാം വിക്കറ്റ് കൂട്ടുകെട്ടാണ് അശ്വിനും ജഡേജയും ചേര്‍ന്ന് നേടിയത്.

195 റണ്‍സ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് സൃഷ്ടിച്ചത്. രണ്ടാം ദിനം ഈ കൂട്ടുകെട്ട് എത്രത്തോളം നീളുമെന്നതാണ് കണ്ടറിയേണ്ടത്. എട്ടാം നമ്പറില്‍ ബാറ്റ് ചെയ്ത കൂടുതല്‍ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരമായി മാറാനും അശ്വിനായി.

Story first published: Thursday, September 19, 2024, 21:43 [IST]
Other articles published on Sep 19, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+