Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: ബുംറ ഔട്ട്!! പകരം അവന്‍ കളിക്കട്ടെ, രണ്ടാമങ്കത്തില്‍ ഇന്ത്യ 11 ഇതു മതി | മുന്‍ താരം

കാണ്‍പൂര്‍: ബംഗ്ലാദേശുമായി നാളെ (വെള്ളി) മുതല്‍ കാണ്‍പൂരില്‍ നടക്കാനിരിക്കുന്ന രണ്ടാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യയുടെ ഏറ്റവും മികച്ച പ്ലെയിങ് ഇലവനെ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ടീമില്‍ വലിയൊരു അഴിച്ചുപണി അദ്ദേഹം നടത്തിയിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയുമായി സംസാരിക്കവെയാണ് ഇന്ത്യന്‍ അലവനില്‍ ആരൊക്കെയാണ് വേണ്ടതെന്നു മഞ്ജരേക്കര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

ചെന്നൈയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 280 റണ്‍സിന്റെ വമ്പന്‍ വിജയം കൊയ്യാന്‍ ഇന്ത്യക്കായിരുന്നു. ഒന്നര ദിവസത്തോളം ബാക്കിനില്‍ക്കെയാണ് എതിരാളികളെ ഇന്ത്യ കശാപ്പ് ചെയ്തത്. കാണ്‍പൂരിലും ഇതാവര്‍ത്തിച്ച് രണ്ടു ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരുകയെന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. അതിനു കഴിഞ്ഞാല്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനു ഒരു പടി കൂടി അടുക്കാന്‍ ഇന്ത്യക്കു സാധിക്കുകയും ചെയ്യും.

JASPRIT BUMRAH

ബുംറയ്ക്കു പകരം കുല്‍ദീപ്

കാണ്‍പൂര്‍ ടെസ്റ്റില്‍ സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലിനെയും പേസ് ബൗളിങിലെ കുന്തമുനയായ ജസ്പ്രീത് ബുംറയെയും ഒഴിവാക്കിയാണ് ഇന്ത്യന്‍ പ്ലെയിങ് ഇലവനെ സഞ്ജയ് മഞ്ജരേക്കര്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

'ജസ്പ്രീത് ബുംറയ്ക്കു രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വിശ്രമം നല്‍കണം. പകരം ഒരു അധിക സ്പിന്നറായി കുല്‍ദീപ് യാദവിനെ പ്ലെയിങ് ഇലവനിലേക്കു കൊണ്ടുവരികയും വേണം. ചെന്നൈ ടെസ്റ്റില്‍ കുല്‍ദീപിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ അതു ടീമിനു മുതല്‍ക്കൂട്ടാവുമായിരുന്നു. ഇടംകൈയന്‍ സ്പിന്നറായ അദ്ദേഹത്തെ അത്ര എളുപ്പത്തില്‍ ഒഴിവാക്കാന്‍ പാടില്ലായിരുന്നു'.

'പിച്ച് കൂടുതല്‍ ടേണ്‍ ലഭിക്കാത്തതാണെങ്കില്‍ പോലും കുല്‍ദീപ് ടീമിലുള്ളത് ഇന്ത്യക്കു ഗുണം ചെയ്യുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കാരണം സീമര്‍മാര്‍ക്കും വെറും ഒരു ദിവസമോ, ഒന്നര ദിവസമോ മാത്രമേ ഇന്ത്യന്‍ പിച്ചുകളില്‍ നിന്നും സഹായം ലഭിക്കുകയുള്ളൂ'.

ബുംറയ്ക്കു വിശ്രമം ആവശ്യമെങ്കില്‍ രണ്ടാം ടെസ്റ്റില്‍ അദ്ദേഹത്തിനു അതു നല്‍കൂ. പകരം കുല്‍ദീപിനെ തിരിച്ചുവിളിച്ച് പരീക്ഷിച്ചു നോക്കൂയെന്നും മഞ്ജരേക്കര്‍ ആവശ്യപ്പെടുന്നു. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംയറയ്ക്കു പകരം ചൈനാമാന്‍ സ്പിന്നറായ കുല്‍ദീപ് യാദവിനെ കൊണ്ടുവന്നതൊഴിച്ചാല്‍ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ലൈനപ്പില്‍ മറ്റു മാറ്റങ്ങളൊന്നും അദ്ദേഹം നിര്‍ദേശിച്ചിട്ടില്ല.

KULDEEP YADAV

ടീമില്‍ മാറ്റം വരുത്തിയേക്കും

രണ്ടാം ടെസ്റ്റിനുള്ള പ്ലെയിങ് ഇലവനില്‍ ഇന്ത്യ മാറ്റം വരുത്തിയേക്കുമെന്നാണ് സൂചനകള്‍. കാരണം ചെന്നൈയിലെ ചെപ്പോക്കില്‍ നടന്ന ആദ്യ ടെസ്റ്റിലെ പിച്ചില്‍ നിന്നും തികച്ചും വ്യത്യസ്തമായ പിച്ചാണ് കാണ്‍പൂരിലേത്. തുടക്കത്തില്‍ പേസര്‍മാരെ സഹായിക്കുന്ന പേസും ബൗണ്‍സുമുള്ള പിച്ചായിരുന്നു ചെന്നൈയിലേത്. പിച്ചില്‍ നിന്നും സ്പിന്നര്‍മാര്‍ക്കു വലിയ രീതിയിലുള്ള സഹായവും ലഭിച്ചിരുന്നില്ല.

പക്ഷെ കാണ്‍പൂരിലെ പിച്ച് കൂടുതല്‍ സ്ലോയും സ്പിന്നര്‍മാരെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്നതുമാണ്. ചെന്നൈയില്‍ മൂന്നു പേസര്‍മാരും രണ്ടു സ്പിന്നര്‍മാരുമുള്‍പ്പെടുന്ന കോമ്പിനേഷനായിരുന്നു ഇന്ത്യ പരീക്ഷിച്ചത്. പക്ഷെ കാണ്‍പൂരില്‍ മൂന്നു സ്പിന്നര്‍മാരും രണ്ടു പേസര്‍മാരുമടങ്ങുന്ന കോമ്പിനേഷനായിരിക്കും കൂടുതല്‍ അനുയോജ്യം.

ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആകാശ് ദീപ് എന്നിവരായിരുന്നു ആദ്യ ടെസ്റ്റില്‍ പേസ് നിരയിലുണ്ടായിരുന്നത്. ഇവരിലൊരാള്‍ക്കു കാണ്‍പൂരില്‍ വഴി മാറിക്കൊടുക്കേണ്ടതായി വന്നേക്കും. ബുംറയ്ക്കു വിശ്രമം നല്‍കുമോ അല്ലെങ്കില്‍ സിറാജ്, ആകാശ്ദീപ് എന്നിവരിലൊരാളെ പുറത്താക്കുമോയെന്നാണ് അറിയാനുള്ളത്.

രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോലി, കെഎല്‍ രാഹുല്‍, സര്‍ഫറാസ് ഖാന്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, യാഷ് ദയാല്‍.

Story first published: Thursday, September 26, 2024, 9:47 [IST]
Other articles published on Sep 26, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+