IND vs BAN: ടെസ്റ്റില്‍ ഇന്ത്യ സൂക്ഷിക്കേണ്ടത് ഈ മൂന്നു പേരെ! ജയിക്കാന്‍ ഇവരെ പൂട്ടണം
ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ സാധ്യതകള്‍ സജീവമാക്കുകയെന്ന ലക്ഷ്യത്തോടെ ടീം ഇന്ത്യ ഈ വര്‍ഷത്തെ അവസാന ടെസ്റ്റ് പരമ്പരയ്ക്കിറങ്ങുന്നു. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പരയ്ക്കു ബുധനാഴ്ച തുടക്കമാവും.
നേരത്തേ നടന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ബംഗ്ലാദേശിനോടു തോറ്റതിന്റെ ക്ഷീണത്തിലാണ് ഇന്ത്യ. ഈ പരാജയത്തിനു കണക്കു ചോദിക്കുകയെന്ന ലക്ഷ്യം കൂടി ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കുണ്ട്.
ബംഗ്ലാദേശിനെതിരേ ഇതുവരെ ഒരു ടെസ്റ്റ് പോലും ഇന്ത്യ തോറ്റിട്ടില്ലെങ്കിലും അവരെ നിസാരരായി തള്ളിക്കളയാന്‍ കഴിയില്ല. ചില മാച്ച് വിന്നര്‍മാര്‍ ബംഗ്ലാദേശ് നിരയിലുണ്ട്. പരമ്പരയില്‍ ഇന്ത്യ സൂക്ഷിക്കേണ്ട ബംഗ്ലാദേശ് കളിക്കാര്‍ ആരൊക്കെയെന്നു നോക്കാം.

മെഹ്ദി ഹസന്‍ മിറാസ്
കഴിഞ്ഞ ഏകദിന പരമ്പരയില്‍ ഇന്ത്യക്കു ഏറ്റവുമധികം വെല്ലുവിളിയുയര്‍ത്തിയ താരമായിരുന്നു ഓള്‍റൗണ്ടര്‍ മെഹ്ദി ഹസന്‍ മിറാസ്. ആദ്യ കളിയില്‍ അവസാന വിക്കറ്റില്‍ അപരാജിത ഇന്നിങ്‌സുമായി ഇന്ത്യയുടെ കഥ കഴിച്ച താരം രണ്ടാമങ്കത്തില്‍ സെഞ്ച്വറിയുമായും ടീമിന്റെ ഹീറോയായി മാറി. പ്ലെയര്‍ ഓഫ് ദി സീരീസായും മെഹ്ദി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ന്യൂസിലാന്‍ഡിനെതിരേ തിളങ്ങി
ഈ വര്‍ഷം ജനുവരിയില്‍ ന്യൂസിലാന്‍ഡിനെതിരേ ടെസ്റ്റില്‍ ബംഗ്ലാദേശ് അട്ടിമറി ജയം കുറിച്ചപ്പോള്‍ നിര്‍ണായക പങ്കായിരുന്നു മെഹ്ദി വഹിച്ചത്. നാലു വിക്കറ്റുകളെടുത്ത താരം ബാറ്റിങില്‍ 47 റണ്‍സും നേടി. 2016, 17 വര്‍ഷങ്ങളില്‍ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരേ ബംഗ്ലാദേശ് കന്നി ടെസ്റ്റ് ജയം കുറിച്ചപ്പോഴും മെഹ്ദി ബൗളിങില്‍ തിളങ്ങിയിരുന്നു.
ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ മിന്നിച്ച 25 കാരനായ മെഹ്ദി ഇനി ടെസ്റ്റ് പരമ്പരയിലും ഇതാവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. അതുകൊണ്ടു തന്നെ ബൗളിങിനൊപ്പം ബാറ്റിങിലും താരത്തെ ഇന്ത്യ സൂക്ഷിക്കേണ്ടതുണ്ട്.
Also Read:'ഒരേയൊരു യുവരാജ്', മറ്റാര്‍ക്കുമില്ലാത്ത യുവിയുടെ അഞ്ച് ലോക റെക്കോഡുകള്‍ അറിയാം

ലിറ്റണ്‍ ദാസ്
ഏകദിന പരമ്പരയില്‍ ബംഗ്ലാദശിനെ പരമ്പര നേട്ടത്തിലേക്കു നയിച്ച ക്യാപ്റ്റനും ഓപ്പണറുമായ ലിറ്റണ്‍ ദാസാണ് ഇന്ത്യയുടെ മറ്റൊരു ഭീഷണി. സ്ഥിരം നായകന്‍ തമീം ഇഖ്ബാലിനു പരിക്കേറ്റതോടെയാണ് ഏകദിന പരമ്പരയില്‍ ലിറ്റണിനു ക്യാപ്റ്റന്‍സി ലഭിച്ചത്. അദ്ദേഹം അതു നന്നായി നിറവേറ്റുകയും ചെയ്തു.

ഏകദിന പരമ്പരയില്‍ നിറംമങ്ങി
ക്യാപ്റ്റന്‍സിയില്‍ തിളങ്ങിയെങ്കിലും ഏകകദിന പരമ്പരയില്‍ ബാറ്റിങില്‍ വലിയ ഇംപാക്ടുണ്ടാക്കാന്‍ ലിറ്റണ്‍ ദാസിനായില്ല. ഇതിന്റെ ക്ഷീണം ടെസ്റ്റ് പരമ്പരയില്‍ തീര്‍ക്കാനായിരിക്കും താരം ശ്രമിക്കുക. ന്യൂസിലാന്‍ഡിനെതിരേ ഈ വര്‍ഷമാദ്യം ബംഗ്ലാദേശ് വിജയം കൊയ്ത ടെസ്റ്റില്‍ ലിറ്റണ്‍ 177 ബോളില്‍ 86 റണ്‍സുമായി തിളങ്ങിയിരുന്നു.
ഇത്തവണ ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ സമാനമായ മികച്ച ഇന്നിങ്‌സുകള്‍ കളിക്കാനായിരിക്കും ലിറ്റണ്‍ ദാസിന്റെ ശ്രമം. താരത്തെ നേരത്തേ തന്നെ പുറത്താക്കാനായില്ലെങ്കില്‍ ഇന്ത്യക്കു കാര്യങ്ങള്‍ കടുപ്പമായേക്കും.
Also Read:World Test Championship: പാകിസ്താന്‍ പുറത്ത്, ഇന്ത്യക്ക് എങ്ങനെ ഫൈനലിലെത്താം? അറിയാം

ഷാക്വിബുല്‍ ഹസന്‍
ബംഗ്ലാദേശ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഷാക്വിബുല്‍ ഹസനാണ് ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ സൂക്ഷിക്കേണ്ട മറ്റൊരു താരം. ബാറ്റിങിലും ബൗളിങിലും ഒരുപോലെ ടീമിനായി പെര്‍ഫോം ചെയ്യാന്‍ അദ്ദേഹത്തിനു കഴിയും.
നേരത്തേ നാട്ടില്‍ വച്ച് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ശ്രീലങ്ക എന്നിവര്‍ക്കെതിരേയെല്ലാം ടെസ്റ്റില്‍ ബംഗ്ലാദേശ് അവിസ്മരണീയ വിജയങ്ങള്‍ നേടിയിട്ടുണ്ട്. സമാനമായ പ്രകടനം ഇത്തവണ ഇന്ത്യതെിരേ ആവര്‍ത്തിക്കണമെങ്കില്‍ ഷാക്വിബില്‍ നിന്നും ഓള്‍റൗണ്ട് പ്രകടനം ടീം പ്രതീക്ഷിക്കുന്നുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications