
ധോണി + കോലി
കെഎല്‍ രാഹുലിനു പകരം ഇന്ത്യയുടെ പുതിയ നായകനായി ഇഷാന്‍ കിഷനെ വളര്‍ത്തിയെടുക്കണം. വിരാട് കോലിയുടെ അഗ്രഷനും എംഎസ് ധോണിയുടെ നിസ്വാര്‍ഥതയും ഒത്തു ചേര്‍ന്ന ക്രിക്കറ്ററാണ് ഇഷാനെന്നായിരുന്നു ഒരു യൂസര്‍ ട്വിറ്ററില്‍ കുറിച്ചത്.
2016ലെ ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പിലെ ഇന്ത്യന്‍ ക്യാപ്റ്റനായിരുന്നു ഇഷാന്‍ കിഷന്‍. മറ്റ് ഏതെങ്കിലും രാജ്യത്ത് ആയിരുന്നെങ്കില്‍ 36 കാരനായ ഒരാള്‍ക്കു പകരം ഇപ്പോള്‍ ടീമിനെ നയിക്കുന്നുണ്ടായിരിക്കുമെന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.

കടമ്പ പിന്നിട്ടു
ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനാവാനുള്ള കടമ്പ ഒടുവില്‍ കെഎല്‍ രാഹുല്‍ പിന്നിട്ടിരിക്കുകയാണ്. 183ന് മുകളില്‍ നേടിയ താരത്തിനു ഇന്ത്യന്‍ നായകനാവാന്‍ സാധിച്ചിട്ടുണ്ടെന്നാണ് ചരിത്രം പറയുന്നതെന്നും ഒരു യൂസര്‍ കുറിച്ചു.
ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്മാരുടെ ഉയര്‍ന്ന സ്‌കോറുകള്‍-
സൗരവ് ഗാംഗുലി 183
എംഎസ് ധോണി 183
വിരാട് കോലി- 183
രോഹിത് ശര്‍മ- 183+
ഇഷാന്‍ കിഷന്‍- 183+... ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനോ? ഇങ്ങനെയായിരുന്നു ഒരു പ്രതികരണം.
Also Read:ഇന്ത്യക്കായി ഈ വര്‍ഷം ആറില്‍ രണ്ടിലും സഞ്ജു തലപ്പത്ത്! രണ്ടെണ്ണത്തില്‍ ശ്രേയസും

ഇന്ത്യയുടെ അടുത്ത നായകന്‍
വെറും 126 ബോളില്‍ 200 റണ്‍സ്
ഇഷാന്‍ കിഷന്‍ യൂ ബ്യൂട്ടി !
ലോകത്തിലെ ഏറ്റവും മികച്ച ഓപ്പണര്‍
ഇന്ത്യന്‍ ടീമിന്റെ അടുത്ത ക്യാപ്റ്റന്‍
ഇങ്ങനെയായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, ശര്‍ദ്ദുല്‍ എന്നിവര്‍ക്കു എന്നെന്നേക്കും ഏകദിനത്തില്‍ നിന്നും വിശ്രമം നല്‍കണം. ടെസ്റ്റിനു വേണ്ടി ഇവരെ തയ്യാറാക്കി എടുക്കുകയും ചെയ്യണമെന്നു ബിസിസിഐയോടു അപേക്ഷിക്കുകയാണ്.
നമുക്ക് ഇഷാന്‍, ഗില്‍, സൂര്യ, സഞ്ജു തുടങ്ങി കരുത്തുറ്റ കളിക്കാരുണ്ട്. ദയവു ചെയ്ത് ഈ കളിക്കാര്‍ക്കു കൂടുതല്‍ അവസരം നല്‍കണം. അതൊടൊപ്പം ക്യാപ്റ്റനെക്കുിച്ച് ചിന്തിക്കണമെന്നും ഒരു യൂസര്‍ ആവശ്യപ്പെട്ടു.

ക്യാപ്റ്റനാവുമെന്നു ചിന്തിച്ചു
ഇഷാന്‍ കിഷന്‍ 183 റണെടുത്ത് പുറത്താവുമെന്നും ഭാവിയില്‍ ടീം ക്യാപ്റ്റനാവുമെന്നും ഒരിക്കല്‍ താന്‍ ചിന്തിച്ചിരുന്നുവെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
Also Read:ഇന്ത്യക്കായി ഈ വര്‍ഷം ആറില്‍ രണ്ടിലും സഞ്ജു തലപ്പത്ത്! രണ്ടെണ്ണത്തില്‍ ശ്രേയസും

ഇന്നിങ്‌സിനെക്കുറിച്ച് ഇഷാന്‍
വിരാട് കോലിയോടൊപ്പം ബാറ്റ് ചെയ്യാന്‍ സഹായിച്ചത് ഡബിള്‍ സെഞ്ച്വറിയിലെത്താന്‍ തന്നെ ഏറെ സഹായിച്ചതായി മല്‍സരശേഷം ഇഷാന്‍ കിഷന്‍ വെളിപ്പെടുത്തിയിരുന്നു. ഗെയിമിനെക്കുറിച്ച് വളരെ നല്ല അറിവുള്ള വ്യക്തിയാണ് വിരാട് ഭായ്. ഞാന്‍ 90കളിലെത്തിയപ്പോള്‍ അദ്ദേഹം എന്നെ ശാന്തനാക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. സിക്‌സറടിച്ച് സെഞ്ച്വറിയിലെത്താനായിരുന്നു ഞാന്‍ ആഗ്രഹിച്ചത്. പക്ഷെ ഇതു നിന്റെ ആദ്യ സെഞ്ച്വറിയാണെന്നും സിംഗിളെടുത്ത് അത് പൂര്‍ത്തിയാക്കാനാണ് ശ്രമിക്കേണ്ടതെന്നും ഉപദേശിച്ചത് വിരാട് ഭായിയായരുന്നുവെന്നും ഇഷാന്‍ വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications











