IND vs BAN: കടുവവേട്ടയ്ക്ക് ഇന്ത്യ- സഞ്ജുവില്ല, 'അടി' റിഷഭും ഇഷാനും തമ്മില്‍, പ്രിവ്യു, സാധ്യതാ 11
ധാക്ക: ന്യൂസിലാന്‍ഡ് പര്യടനത്തിനു തൊട്ടുപിന്നാലെ ടീം ഇന്ത്യ ഈ വര്‍ഷത്തെ അവസാനത്തെ ദൗത്യത്തിനു ഇറങ്ങുന്നു. ബംഗ്ലാദേശിലണ് ഇന്ത്യ അവസാന പരമ്പര കളിക്കുന്നത്. ഏകദിന, ടെസ്റ്റ് മല്‍സരങ്ങളാണ് ബംഗ്ലാ പര്യടനത്തിലുളളത്. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയ്ക്കു അടുത്ത ഞായറാഴ്ച തുടക്കമാവും. ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത് ഈ മാസം 14നാണ്.
ന്യൂസിലാന്‍ഡില്‍ ഇന്ത്യയുടെ പ്രകടനം സമ്മിശ്രമായിരുന്നു. മൂന്നു ടി20കളുടെ പരമ്പര ഇന്ത്യ 1-0നു സ്വന്തമാക്കിയപ്പോള്‍ ടി20 പരമ്പര കിവികള്‍ ഇതേ മാര്‍ജിനില്‍ കൈക്കലാക്കി. ന്യൂസിലാന്‍ഡില്‍ രോഹിത് ശര്‍മയടക്കമുള്ള പ്രമുഖര്‍ കളിച്ചിരുന്നില്ല. എന്നാല്‍ ബംഗ്ലാദേശില്‍ അദ്ദേഹം ടീമിനൊപ്പം തിരിച്ചെത്തിയിട്ടുണ്ട്.

ശക്തമായ ടീം
രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ ശക്തമായ ടീമിനെയാണ് ഏകദിന പരമ്പയില്‍ ഇന്ത്യ ഇറക്കുന്നത്. ഹിറ്റ്മാനെക്കൂടാതെ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ വിശ്രമം അനുവദിക്കപ്പെട്ട വിരാട് കോലി, കെഎല്‍ രാഹുല്‍, മുഹമ്മദ് ഷമി എന്നിവരും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.
ഞായറാഴ്ച രാവിലെ 11.30നാണ് മല്‍സരത്തിനു തുടക്കമാവുന്നത്. ടോസ് 11 മണിക്ക് നടക്കും. മല്‍സരം സോണിയുടെ ചാനലുകളിലാണ് തല്‍സമയ സംപ്രേക്ഷണമുള്ളത്. കൂടാതെ സോണി ലിവ് ആപ്പിലും കാണാം.

സഞ്ജുവിന് ടീമില്‍ ഇടമില്ല
ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ടി20, ഏകദിന പരമ്പരകളില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്ന സഞ്ജു സാംസണ്‍ പക്ഷെ ബംഗ്ലാദേശ് പര്യടനത്തില്‍ ഉള്‍പ്പെട്ടിട്ടില്ല. ന്യൂസിലാന്‍ഡില്‍ ഒരേയൊരു മല്‍സരത്തില്‍ മാത്രമേ അദ്ദേഹത്തിനു പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചുള്ളൂ, റിഷഭ് പന്ത് മുഴുവന്‍ മല്‍സരങ്ങളിലും കളിക്കുകയും എല്ലാത്തിലും ഫ്‌ളോപ്പാവുകയും ചെയ്തു.
ബംഗ്ലാദേശിനെതിരേയും റിഷഭ് തന്നെയാണ് ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍. സഞ്ജുവിനു പകരം ബാക്കപ്പായി ടീമിലുള്ളത് ഇഷാന്‍ കിഷനാണ്. മോശം ഫോമിലുള്ള റിഷഭിനെ ഒഴിവാക്കി ഇഷാനെ ഇന്ത്യ കളിപ്പിക്കുമോന്നാണ് അറിയാനുള്ളത്.

പര്യടനം 7 വര്‍ഷത്തിനുശേഷം
ഏഴു വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷമാണ് ബംഗ്ലാദേശില്‍ ഇന്ത്യ പര്യടനത്തിന് എത്തിയിരിക്കുന്നത്. അടുത്ത വര്‍ഷം നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പ് കൂടിയാണ് ഇന്ത്യക്കു ഏകദിന പരമ്പര. ന്യൂസിലാന്‍ഡില്‍ ഏകദിന പരമ്പര കൈവിട്ടതിന്റെ ക്ഷീണം ബംഗ്ലാദേശില്‍ തീര്‍ക്കാനായിരിക്കും രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യയുടെ ശ്രമം.
ന്യൂസിലാന്‍ഡില്‍ നിന്നും തികച്ചും വ്യത്യസ്തമായ സ്പിന്‍ ബൗളിങിനെ തുണയ്ക്കുന്ന പിച്ചുകളാണ് ബംഗ്ലാദേശില്‍ ഇന്ത്യക്കു ലഭിക്കുക. അതുകൊണ്ടു തന്നെ പരമ്പരയില്‍ സ്പിന്നര്‍മാര്‍ക്കു നിര്‍ണായക റോളുണ്ടായിരിക്കും.
Also Read: എന്റെ റെക്കോഡ് മോശമല്ല! പ്രായം 25 ആയിട്ടേയുള്ളൂ-വിമര്‍ശകരോട് റിഷഭ് പന്ത്

പിച്ച്, നേര്‍ക്കുനേര്‍
മല്‍സരം നടക്കുന്ന ധാക്കയിലെ പിച്ച് ചരിത്രപരമായി സ്പിന്നര്‍മാരെ തുണയ്ക്കുന്നതാണ്. ഇന്ത്യന്‍ പിച്ചുകളെപ്പോലെ വളരെ സ്ലോ പിച്ചാണ് ഇവിടുത്തേത്. അതുകൊണ്ടു തന്നെ ഇവിടെ ഷോട്ടുകള്‍ കളിക്കുകയെന്നത് വെല്ലുവിളിയായിരിക്കും. ഈ പിച്ചില്‍ ഏകദിനത്തില്‍ ഒന്നാമിന്നിങ്‌സിലെ ശരാശരി സ്‌കോര്‍ 241 റണ്‍സാണ്.
ഏകദിനത്തിലെ കണക്കുകളെടുത്താല്‍ ബംഗ്ലാദേശിനെതിരേ ഇന്ത്യക്കാണ് മേല്‍ക്കൈ. ഇതുവരെ 36 മല്‍സരങ്ങളിലാണ് ഇരുടീമും ഏറ്റുമുട്ടിയത്. ഇതില്‍ 30ലും ജയം ഇന്ത്യക്കായിരുന്നു.
Also Read: ഓപ്പണറാക്കൂ, കാണിച്ചുതരാമെന്ന് റിഷഭ് പന്ത്! കെഎല്‍ രാഹുലിന് നെഞ്ചിടിപ്പ്

സാധ്യതാ ഇലവന്‍
ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ദീപക് ചാഹര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.
ബംഗ്ലാദേശ്: തമീം ഇഖ്ബാല്‍ (ക്യാപ്റ്റന്‍), ലിറ്റണ്‍ ദാസ്, നജ്മുല്‍ ഹുസൈന്‍ ഷാന്റോ, മുഷ്ഫിഖുര്‍ റഹീം (വിക്കറ്റ് കീപ്പര്‍), മഹമുദുള്ള, അഫീഫ് ഹൊസൈന്‍, മെഹ്ദി ഹസന്‍ മിറാസ്, ടസ്‌കിന്‍ അഹമ്മദ്, ഹസന്‍ മഹമ്മൂദ്, മുസ്തഫിസുര്‍ റഹ്മാന്‍, ഇബാദത്ത് ഹുസൈന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications