IND vs BAN: ബുദ്ധി വന്നു! പന്തിനെ 'പുറത്താക്കിയത്' നന്നായി; പക്ഷെ സഞ്ജുവിനെ വിളിക്കില്ല
ബംഗ്ലാദേശുമായുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും റിഷഭ് പന്തിനെ പുറത്താക്കിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. റിഷഭിനു പരിക്കുണ്ടെന്നും ഇതേ തുടര്‍ന്നു മെഡിക്കല്‍ ടീമിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് താരത്തെ മാറ്റി നിര്‍ത്തിയത് എന്നുമാണ് ബിസിസിഐ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. റിഷഭിന്റെ പകരക്കാരനെയും പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ ഇഷാന്‍ കിഷനാണ് ടീമിലെ ബാക്കപ്പ് വിക്കറ്റ് കീപ്പര്‍. പക്ഷെ ബംഗ്ലാദേശുമായുള്ള ആദ്യ ഏകദിനത്തില്‍ വിക്കറ്റ് കീപ്പറുടെ ചുമതല ഇന്ത്യ കെഎല്‍ രാഹുലിനു നല്‍കിയിരിക്കുകയാണ്.

റിഷഭ് പ്രതിക്കൂട്ടില്‍
സമീപകാലത്തെ മോശം പ്രകടനങ്ങളുടെ പേരില്‍ റിഷഭ് ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. അവസാനമായി ന്യൂസിലാന്‍ഡ് പര്യടനത്തിലെ ടി20, ഏകദിന പരമ്പരകളിലും അദ്ദേഹം ബാറ്റിങില്‍ വലിയ ഫ്‌ളോപ്പാമായി മാറിയിരുന്നു. ഇതേ തുടര്‍ന്നു റിഷഭിനെ വൈറ്റ് ബോള്‍ ടീമുകളില്‍ നിന്നൊഴിവാക്കി പകരം സഞ്ജു സാംസണിനെ കളിപ്പിക്കണമെന്നു പല കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു. ഇതിനിടെയാണ് അജ്ഞാതമായ പരിക്കിന്റെ പേരില്‍ റിഷഭിനെ ഇന്ത്യ ഒഴിവാക്കിയിരിക്കുന്നത്. പരിക്കിനെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും ബിസിസിഐ പുറത്തുവിട്ടിട്ടില്ല.

ബുദ്ധിപരമായ തീരുമാനം
അവസാനം ചില ബുദ്ധിപരമായ തീരുമാനങ്ങള്‍ ഇന്ത്യന്‍ ടീം മാനേജമെന്റ് എടുത്തിരിക്കുകയാണ്. റിഷഭ് പന്ത് വൈറ്റ് ബോള്‍ ക്രിക്കറ്റിനു പറ്റിയ ആളല്ലെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
ഇഷാന്‍ കിഷനെ വിക്കറ്റ് കീപ്പറായി ഇന്ത്യ കളിപ്പിക്കണം. വഞ്ചകനായ രാഹുല്‍ ദ്രാവനിഡ് ഇഷാന്‍ കിഷന്റെ കരിയര്‍ നശിപ്പിക്കുകയാണെന്നും ഒരു യൂസര്‍ പ്രതികരിച്ചു.

രക്ഷിക്കാനുള്ള നീക്കം
റിഷഭ് പന്തിനെ രക്ഷിക്കാനുള്ള ടീം മാനേജ്‌മെന്റിന്റെ നീക്കമാണിത്. ബംഗ്ലാദേശിലും താരത്തിനു പെര്‍ഫോം ചെയ്യാന്‍ കഴിയില്ലെന്നും വലിയ വിമര്‍ശനങ്ങള്‍ തുടര്‍ന്നമുണ്ടാവുമെന്നും അവര്‍ക്കറിയാം. അതുകൊണ്ടാണ് ഇത്തരമൊരു തീരുമാനമുണ്ടായിരിക്കുന്നത്.
ടെസ്റ്റ് പരമ്പരയില്‍ റിഷഭ് വലിയ ചില ഇന്നിങ്‌സുകള്‍ കളിക്കുകയും പിന്നാലെ ഏകദിന ടീമിലേക്കു തിരഞ്ഞെടുക്കപ്പെടുകയും ചെയ്യും. ടെസ്റ്റില്‍ നന്നായി കളിച്ചിട്ടുണ്ടെന്നായിരിക്കും കാരണം പറയുകയെന്നും ഒരു യൂസര്‍ പ്രതികരിച്ചു.

മികച്ച തന്ത്രം
ടീമില്‍ നിന്നും ഒരാളെ പുറത്താക്കാനുള്ള പുതിയ തന്ത്രം കൊള്ളാം. പുറത്താക്കിയെന്നതിനു പരിക്കെന്നു കാരണം പറഞ്ഞത് ടീം മാനേജമെന്റിന്റെ തന്ത്രം മാത്രമാണ്. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് നല്ല കാര്യമാണിത്. റിഷഭ് പന്തിനും ഇതു തന്നെയാണ് നല്ലത്. ടെസ്റ്റ് കളിക്കൂ റിഷഭ്, നിങ്ങള്‍ക്കു ഏറ്റവും നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിക്കുക അതിലാണെന്നും ഒരു യൂസര്‍ പ്രതികരിച്ചു.
Also Read: വീരുവും സച്ചിനും ചേര്‍ന്ന് തല്ലിപ്പറത്തി, അന്ന് രാത്രി ഉറങ്ങാനായില്ല! സ്മിത്ത് പറയുന്നു

സഞ്ജുവിനെ എന്തുകൊണ്ട് എടുത്തില്ല?
റിഷഭ് പന്തിനെ ഏകദിന പരമ്പരയില്‍ നിന്നും ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണെങ്കില്‍ എന്തുകൊണ്ട് സഞ്ജു സാംസണിനെ പകരമെടുത്തില്ലെന്നു ഒരു യൂസര്‍ ചോദിക്കുന്നു.
ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമില്‍ നിന്നും റിഷഭ് പന്തിനെ ഒഴിവാക്കി എന്നതിനുള്ള ഒഴികഴിവ് മാത്രമാണ് ടീം മാനേജ്‌മെന്റിന്റെ വിശദീകരണമെന്നും ഒരു യൂസര്‍ കുറിച്ചു.

ഇന്ത്യക്കു ആദ്യം ബാറ്റിങ്
ബംഗ്ലാദേശുമായുള്ള ഒന്നാം ഏകദിനത്തില്‍ നഷ്ടപ്പെട്ട ഇന്ത്യ ബാറ്റിങിന് അയക്കപ്പെട്ടിരിക്കുകയാണ്. ബാറ്റിങ് തകര്‍ച്ചയാണ് ഇന്ത്യ നേരിട്ടിരിക്കുന്നത്. 38 ഓവര്‍ കഴിയുമ്പോള്‍ ഇന്ത്യ എട്ടു വിക്കറ്റിനു 168 റണ്‍സെന്ന മോസം അവസ്ഥയിലാണ്. വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്റെ (63*) ഫിഫ്റ്റിയാണ് ഈ മല്‍സരത്തില്‍ ഇന്ത്യയെ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. ബംഗ്ലാദേശിനായി മുന്‍ നായകന്‍ ഷാക്വിബുല്‍ ഹസന്‍ അഞ്ചു വിക്കറ്റുകളെടുത്തു. പേസര്‍ കുല്‍ദീപ് സെന്‍ ഈ മല്‍സരത്തിലൂടെ ഇന്ത്യക്കായി അരങ്ങേറിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications