Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: ഇന്ത്യയുടെ മടയില്‍ ടെസ്റ്റ് പരമ്പര നേടാനാവില്ല! കാരണമുണ്ട്; ചൂണ്ടിക്കാട്ടി പാക് താരം

കറാച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ചാമ്പ്യന്മാരുടെ നിരയാണ്. പ്രധാനമായും ടെസ്റ്റില്‍ എതിരാളികളില്ലാത്ത നിരയാണ് ഇന്ത്യ തട്ടകത്തില്‍ മാറിയിരിക്കുകയാണ്. ഇന്ത്യയെ നാട്ടില്‍ തോല്‍പ്പിച്ച് ടെസ്റ്റ് പരമ്പര നേടാന്‍ ഇപ്പോള്‍ ഒരു ടീമിനും സാധിക്കില്ലെന്ന് തന്നെ പറയാം. 2013ന് ശേഷം ഒട്ടുമിക്ക പ്രമുഖരും ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര കളിക്കാനെത്തിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്കൊന്നും ടെസ്റ്റ് പരമ്പര നേടാനായിട്ടില്ല. ഏറ്റവും ഒടുവിലായി ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയും ഇന്ത്യ തൂത്തുവാരിയിരിക്കുകയാണ്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സീറ്റിനോടടുക്കുന്ന ഇന്ത്യ ഇത്തവണ കിരീടം നേടുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇന്ത്യയെ നാട്ടില്‍ തോല്‍പ്പിക്കാന്‍ എതിരാളികളില്ലാത്ത അവസ്ഥയാണുള്ളതെന്ന് നിസംശയം പറയാം. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്ക് പോലും ഇന്ത്യയില്‍ രക്ഷയില്ലെന്നതാണ് വസ്തുത. ഇപ്പോഴിതാ ഇന്ത്യയെ തട്ടകത്തില്‍ തോല്‍പ്പിച്ച് ടെസ്റ്റ് പരമ്പര നേടുകയെന്നത് എതിരാളികളുടെ സ്വപ്‌നം മാത്രമാണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ പാക് നായകനായ റമീസ് രാജ.

ഇന്ത്യയെ നാട്ടില്‍ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാവില്ല

ഇന്ത്യയെ നാട്ടില്‍ തോല്‍പ്പിച്ച് ടെസ്റ്റ് പരമ്പര നേടാന്‍ നിലവിലെ ആര്‍ക്കുമാവില്ലെന്ന് തന്നെ പറയാം. ഇതിന്റെ കാരണം ഇന്ത്യയുടെ താരസമ്പത്താണ്. പാകിസ്താനെ അവരുടെ നാട്ടില്‍ തകര്‍ത്ത് പരമ്പര തൂത്തുവാരിയെ ബംഗ്ലാദേശ് ഇന്ത്യയിലെത്തിയപ്പോള്‍ തലകുനിച്ച് മടങ്ങേണ്ടി വന്നു. 'ഇന്ത്യ ബംഗ്ലാദേശിനെതിരേ എത്ര അനായാസമായാണ് ടെസ്റ്റ് പരമ്പര നേടിയതെന്ന് നോക്കുക.

ഈ സമയത്ത് ഏറ്റവും ശക്തമായ ടീം ഇന്ത്യയാണ്. ഇപ്പോള്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന ടീമിനെ സംബന്ധിച്ച് ഒരു ടെസ്റ്റ് ജയം നേടുകയെന്നത് പോലും വലിയ സ്വപ്‌നമായിരിക്കുകയാണ്. ഇന്ത്യയുടെ കരുത്തിനെ വെല്ലുവിളിക്കാനുള്ള ശേഷി നിലവിലെ ബംഗ്ലാദേശ് ടീമിനില്ല. ഒരു ടീമിനും ഇന്ത്യയില്‍ ജയിക്കുകയെന്നത് എളുപ്പമല്ല' റമീസ് രാജ പറഞ്ഞു. ഇന്ത്യയുടെ ബാറ്റിങ് നിരയും ബൗളിങ് നിരയും അതി ശക്തമാണ്. ഒരുമിച്ച് മൂന്ന് ടീമിനെ ഇറക്കാനുള്ള ടീം കരുത്ത് ഇന്ത്യക്കുണ്ടെന്ന് തന്നെ പറയാം.

r ashwin

അശ്വിന്‍ എന്ന എക്‌സ് ഫാക്ടര്‍

ഇന്ത്യയുടെ നാട്ടിലെ ടെസ്റ്റ് ജയങ്ങളില്‍ നിര്‍ണ്ണായകമാവുന്നത് ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും ഉള്‍പ്പെടുന്ന സ്പിന്‍ ഓള്‍റൗണ്ടര്‍മാരാണ്. ഇന്ത്യന്‍ പിച്ചില്‍ സ്പിന്നിന് നല്ല മുന്‍തൂക്കമുണ്ട്. ഇത് മുതലാക്കുന്ന ലോകോത്തര ബൗളര്‍മാരാണ് ഇന്ത്യന്‍ ടീമിനൊപ്പമുള്ളത്. ഇന്ത്യയുടെ സ്പിന്‍ മികവിനെ കടത്തിവെട്ടാന്‍ സാധിക്കുന്ന ബൗളിങ് നിര നിലവില്‍ എതിര്‍ ടീമുകളില്ലെന്നതാണ് ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടാന്‍ സന്ദര്‍ശകര്‍ക്ക് സാധിക്കാത്തതിന്റെ പ്രധാന കാരണം.

'രോഹിത് ശര്‍മയെ ഇന്ത്യയുടെ ബൗളര്‍മാര്‍ എങ്ങനെയാണ് പിന്തുണക്കുന്നതെന്ന് നോക്കുക. പേസ് ബൗളര്‍മാര്‍ ആദ്യ ഇന്നിങ്‌സില്‍ ആധിപത്യം കാട്ടുമ്പോള്‍ സ്പിന്നര്‍മാര്‍ രണ്ടാം ഇന്നിങ്‌സില്‍ മികവ് കാട്ടുന്നു. അശ്വിനും ജഡേജയും പന്തുകൊണ്ട് മാത്രമല്ല ബാറ്റുകൊണ്ടും മാച്ച് വിന്നര്‍മാരാണ്. ആദ്യ മത്സരത്തില്‍ ഇത് നമ്മള്‍ കണ്ടതാണ്. ഇന്ത്യയുടെ ബൗളിങ് കരുത്ത് ടീമിന്റെ വിജയത്തുടര്‍ച്ചയുടെ പ്രധാന ഘടകമാണ്' റമീസ് രാജ പറഞ്ഞു.

ഇന്ത്യ ഡബ്ല്യുറ്റിസി കിരീടം നേടുമോ?

നാട്ടില്‍ തോല്‍വി അറിയാതെ 18 ടെസ്റ്റ് പരമ്പരകളുമായി ഇന്ത്യ മുന്നേറുകയാണ്. എന്നാല്‍ കഴിഞ്ഞ രണ്ട് തവണയും ഇന്ത്യ ഡബ്ലുറ്റിസി ഫൈനല്‍ കളിച്ചെങ്കിലും കപ്പിലേക്കെത്താന്‍ സാധിച്ചിരുന്നില്ല. ഇത്തവണ മൂന്നാം തവണയും ഫൈനല്‍ കളിക്കാനുള്ള അവസരമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ഇത്തവണ രോഹിത് ശര്‍മക്ക് കീഴില്‍ ടെസ്റ്റിലെ ചാമ്പ്യന്മാരായി ഇന്ത്യക്ക് മാറാനാവുമോയെന്നതാണ് കണ്ടറിയേണ്ടത്. ഫൈനല്‍ ലോര്‍ഡ്‌സിലായതിനാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്ന് നിസംശയം പറയാം.

Story first published: Friday, October 4, 2024, 10:03 [IST]
Other articles published on Oct 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+