Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കളിച്ച് ഫ്ളോപ്പായി, 'പാടിയും' ദുരന്തം! റിഷഭ് പുതിയ കുരുക്കില്‍, വന്‍ വിമര്‍ശനം

കളിക്കളത്തിന് അകത്തു മാത്രമല്ല പുറത്തും ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനു സമയം അത്ര നല്ലതല്ല. ബാറ്റിങിലെ മോശം പ്രകടനങ്ങളെ തുടര്‍ന്നു അടുത്തിടെയായി ഏറെ വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം താരം നേരിട്ടിരുന്നു. ടീമില്‍ നിന്നും റിഷഭിനെ ഒഴിവാക്കണമെന്ന ആവശ്യവും ശക്തമാണ്. ഇവയെല്ലാം കാരണമായിരുന്നു ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയില്‍ നിന്നും താരത്തിന്റെ അപ്രതീക്ഷിത പിന്‍മാറ്റം. തനിക്കു ബ്രേക്ക് വേണമെന്നു റിഷഭ് ആവശ്യപ്പെട്ടതോടെ ടീം മാനേജ്‌മെന്റ് ഇതു അംഗീകരിക്കുകയുമായിരുന്നു.

ഇവയ്ക്കിടെ റിഷഭ് മറ്റൊരു കുഴപ്പത്തിലും പെട്ടിരിക്കുകയാണ്. ഒരു പരസ്യത്തില്‍ അഭിനയിച്ചതിന്റെ പേരിലാണ് താരത്തിനെതിരേ വിമര്‍ശനമുയരുന്നത്. റിഷഭ് അഭിനയിച്ച ഡ്രീം 11ന്റെ പരസ്യത്തിനെതിരേ ഫിലം മേക്കര്‍ ഹന്‍സല്‍ മെഹ്തയാണ് രംഗത്തു വന്നിരിക്കുന്നത്.

ഡ്രീം 11ന്റെ പരസ്യം

ഡ്രീം 11ന്റെ പരസ്യം

ഞാന്‍ ക്രിക്കറ്റര്‍ ആയില്ലെങ്കില്‍ എന്നു റിഷഭ് പന്ത് പറഞ്ഞുകൊണ്ടാണ് പരസ്യത്തിന്റെ തുടക്കം.ജുബ്ബയണിഞ്ഞ്, നീട്ടി വളര്‍ത്തിയ മുടിയുമായി ശാസ്ത്രീയ സംഗീതം ആലപിക്കാന്‍ വേദിയിലേക്കു വരുന്ന റിഷഭ് അതിനായി ശ്രമിച്ച് ദയനീയമായി പരാജയപ്പെടുന്നതാണ് പരസ്യത്തിലുള്ളത്. വിക്കറ്റ് കീപ്പിങിന്റെ പൊസിഷനില്‍ നിന്ന് ഗാനമാലപിക്കുന്ന താരം പെട്ടെന്നു ക്യാച്ചെടുക്കാനുള്ള ശ്രമമെന്നോളം വലതുഭാഗത്തേക്കു ഡൈവ് ചെയ്യാന്‍ ശ്രമിക്കുന്നതും ഇതു കണ്ട് തബല വായിച്ചുകൊണ്ടിരുന്ന ആര്‍ട്ടിസ്റ്റ് ഞെട്ടിപ്പോവുന്നതും വീഡിയോയില്‍ കാണാം. സ്വന്തം സ്വപ്നത്തെ പിന്തുടര്‍ന്നതിനു ഞാന്‍ ദൈവത്തോടു നന്ദി പറയുകയാണ് എന്നു റിഷഭ് പറഞ്ഞുകൊണ്ടാണ് പരസ്യം അവസാനിപ്പിക്കുന്നത്. പക്ഷെ സംഗീതം ശാസ്ത്രീയമായി അഭ്യസിച്ച കലാകാരന്‍മാരെ തീര്‍ത്തും പരിഹസിക്കുന്ന തരത്തിലുള്ളതാണ് ഈ പരസ്യമെന്നാണ് വിമര്‍ശനം. ഈ പരസ്യതത്തിന്റെ വീഡിയോ പങ്കു വച്ച് കൊണ്ടായിരുന്നു ഫിലിം മേക്കര്‍ ഹന്‍സല്‍ മെഹ്തയുടെ വിമര്‍ശനം.

പാരമ്പര്യത്തെ അപമാനിച്ചു

പാരമ്പര്യത്തെ അപമാനിച്ചു

രൂക്ഷമായ ഭാഷയിലാണ് പരസ്യത്തെ ഹന്‍സല്‍ മെഹ്ത വിമര്‍ശിച്ചിരിക്കുന്നത്. ഇതു വളരെ അസ്വസ്ഥതയുളവാക്കുന്നതും അനാദരവുണ്ടാക്കുന്നതുമായ പരസ്യമാണ്. നിങ്ങള്‍ക്കു സ്വയം കൂട്ടിക്കൊടുക്കാം, പക്ഷെ അതു നമ്മുടെ മഹത്തായ കലയെയും സംസ്‌കാരത്തെയും പരിഹസിച്ചു കൊണ്ടാവരുത്. ഈ പരസ്യം പിന്‍വലിക്കണമെന്നു ഡ്രീം 11നോടു താന്‍ ആവശ്യപ്പെടുകയാണ് എന്നായിരുന്നു ഹന്‍സല്‍ മെഹ്ത്തയുടെ ട്വീറ്റ്.

Also Read:എല്ലാം 'കുളമാക്കി', ഇന്ത്യന്‍ ക്രിക്കറ്റിനെ നശിപ്പിക്കുന്നത് ലക്ഷ്മണ്‍! അറിയാം

പരസ്യം കുറ്റകരം

പരസ്യം കുറ്റകരം

ഹന്‍സല്‍ മെഹ്തയെക്കൂടാതെ എഴുത്തുകാരന്‍ മുനീഷ് ഭരദ്വാജും ഈ പരസ്യത്തിനെതിരേ വിമര്‍ശനമുന്നയിച്ചിട്ടുണ്ട്.ഡ്രീം ഇലവന്റെ ഈ പരസ്യം കുറ്റകരം തന്നെയാണെങ്കിലും അതു പിന്‍വലിക്കാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നു അദ്ദേഹം വ്യക്തമാക്കി.
ആര്‍ക്കും അക്രമമോ, ഉപദ്രമോ ഉണ്ടാക്കാത്തയിടത്തോളം കാലം എല്ലാവര്‍ക്കും സ്വതന്ത്രമായി സ്വയം പ്രകടിപ്പിക്കാനുള്ള അവകാശമുണ്ടെന്നാണ് ഭരദ്വാജിന്റെ അഭിപ്രായം. ഇതുപോലെയുള്ള വിഡ്ഢിപ്പരസ്യങ്ങള്‍ വളരെ പെട്ടെന്നു എല്ലാവരും മറക്കുമ്പോള്‍ കലയും അതിന്റെ സമ്പന്നമായ പാരമ്പര്യവുമെല്ലാം എന്നെന്നേക്കുമായി നിലനില്‍ക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Also Read:അയര്‍ലാന്‍ഡിലേക്കു വരൂ, ക്യാപ്റ്റനാക്കാം, സഞ്ജുവിനു ക്ഷണം! മറുപടി ഇങ്ങനെ

സമ്മിശ്ര പ്രതികരണം

സമ്മിശ്ര പ്രതികരണം

റിഷഭ് പന്തിന്റെ ഡ്രീം ഇലവന്‍ പരസ്യത്തെ വിമര്‍ശിച്ചുകൊണ്ടുള്ള ഹന്‍സല്‍ മെഹ്തയുടെ ട്വീറ്റിനു സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
നിങ്ങള്‍ ഏറെ ബഹുമാനിക്കപ്പെടുന്ന ഒരു ആര്‍ട്ടിസ്റ്റാണ്. ദയവു ചെയ്ത് ബോയ്‌കോട്ട് ബോൡവുഡ് ബ്രിഗേഡുകളെപ്പോലെ പെരുമാറരുത്. പരസ്യം ഇഷ്ടമായില്ലെങ്കില്‍ അതു കാണാതിരിക്കുക. ഓരോ ചെറിയ കാര്യത്തെയും നമ്മള്‍ എതിര്‍ക്കേണ്ട കാര്യമില്ലെന്നും മെഹ്തയുടെ ട്വീറ്റിനോടു ഒരു യൂസര്‍ പ്രതികരിച്ചു.

റിഷഭ് പന്ത് അഭിനയിച്ച ഡ്രീം 11 പരസ്യം കാണാം

Story first published: Sunday, December 11, 2022, 12:45 [IST]
Other articles published on Dec 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+