Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: ബുംറ പുറത്ത്, ഇഷാന്‍ തിരിച്ചെത്തും; രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം ഇതാ

മുംബൈ: ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ സര്‍വാധിപത്യം നേടിക്കഴിഞ്ഞിരിക്കുകയാണ്. മൂന്നാം ദിനത്തിലേക്ക് മത്സരം കടക്കുമ്പോള്‍ ഇന്ത്യക്ക് വിജയം ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ടെന്ന് പറയാം. ആദ്യ ടെസ്റ്റിനുള്ള ടീമിനെ മാത്രമാണ് ഇന്ത്യ പ്രഖ്യാപിച്ചിട്ടുള്ളത്. രണ്ടാം ടെസ്റ്റിനും ടി20 പരമ്പരക്കുമുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാന്‍ പോവുകയാണ്. ആദ്യ ടെസ്റ്റ് മത്സരത്തിലെ താരങ്ങളുടെ പ്രകടനവും ദുലീപ് ട്രോഫിയിലെ പ്രകടനവും വിലയിരുത്തിയാവും രണ്ടാം മത്സരത്തിനുള്ള ടീമിനെ തിരഞ്ഞെടുക്കുക.

ഇന്ത്യക്ക് ബംഗ്ലാദേശ് പരമ്പരക്ക് ശേഷം ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ തുടങ്ങിയ വമ്പന്‍ പരമ്പരകളാണ് കാത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ രണ്ടാം ടെസ്റ്റിലും ചില താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചേക്കുമെന്നാണ് വിവരം. ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയുള്ള ടീമില്‍ എന്തൊക്കെ മാറ്റങ്ങളാവും ഉണ്ടാവുക?. ആരൊക്കെ ടീമില്‍ ഉള്‍പ്പെടുമെന്ന് പരിശോധിക്കാം.

ഇഷാന്‍ കിഷനെത്തും

ലഭിക്കുന്ന വിവരം അനുസരിച്ച് ഇന്ത്യ ജസ്പ്രീത് ബുംറക്ക് വിശ്രമം അനുവദിച്ചേക്കും. ടി20 ലോകകപ്പിന് ശേഷം ബുംറ കളിച്ച ആദ്യത്തെ മത്സരമാണ് ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റ്. ഇതില്‍ മികച്ച പ്രകടനം നടത്തിയ ബുംറക്ക് വീണ്ടും വിശ്രമം നല്‍കുമെന്നാണ് വിവരം. ബുംറയെ ഒഴിവാക്കി പകരം ഇഷാന്‍ കിഷനെ ഇന്ത്യ ടീമിലേക്കെത്തിക്കാനാണ് സാധ്യത. ഇഷാന്‍ കിഷന്‍ ബുച്ചി ബാബു ടൂര്‍ണമെന്റിലും ദുലീപ് ട്രോഫി ടൂര്‍ണമെന്റിലും സെഞ്ച്വറിയോടെ മിന്നിച്ചിരുന്നു.

ഏറെക്കാലമായി ഇന്ത്യന്‍ ടീമിന് പുറത്തുള്ള ഇഷാന്‍ കിഷന്‍ ഇപ്പോള്‍ ശക്തമായ തിരിച്ചുവരവാണ് പ്രതീക്ഷിക്കുന്നത്. പ്ലേയിങ് 11 ഇഷാന്‍ കിഷന് അവസരം ലഭിക്കുമോയെന്നത് കണ്ടറിയണം. അതിവേഗം റണ്‍സുയര്‍ത്താന്‍ ഇഷാന് സാധിക്കുന്നുണ്ട്. ഇഷാനെ തിരികെ കൊണ്ടുവരാന്‍ രാഹുല്‍ ദ്രാവിഡിനും താല്‍പര്യമുണ്ട്. അതുകൊണ്ടുതന്നെ ഇഷാന് ടീമിലിടം ലഭിക്കാന്‍ സാധ്യത കൂടുതലാണെന്ന് തന്നെ പറയാം.

virat kohli ind vs ban

പ്ലേയിങ് 11ല്‍ മാറ്റമുണ്ടാവും

ഇന്ത്യ രണ്ടാം ടെസ്റ്റില്‍ പ്ലേയിങ് 11ല്‍ മാറ്റം വരുത്തുമെന്ന കാര്യം ഉറപ്പാണ്. മധ്യനിരയില്‍ കെ എല്‍ രാഹുലിനെ മാറ്റി പകരം സര്‍ഫറാസ് ഖാന് അവസരം ലഭിച്ചേക്കും. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരമാണ് സര്‍ഫറാസ്. ഇന്ത്യക്ക് ഇത്തരത്തില്‍ കൂടുതല്‍ ആക്രമിച്ച് കളിക്കുന്ന താരങ്ങളെ ആവശ്യമാണെന്നാണ് ഗംഭീര്‍ നേരത്തെ തന്നെ അഭിപ്രായപ്പെട്ടത്. രാഹുല്‍ മെല്ലപ്പോക്ക് ബാറ്റിങ്ങാണ് നടത്തുന്നത്. കൂടാതെ വലിയ സ്‌കോറും നേടാനാവുന്നില്ല.

അതുകൊണ്ടുതന്നെ രാഹുലിനെ മാറ്റി പകരം സര്‍ഫറാസിനെ ഇന്ത്യ കളിപ്പിക്കാനാണ് സാധ്യത. ഇന്ത്യയുടെ പേസ് നിരയില്‍ ജസ്പ്രീത് ബുംറക്ക് വിശ്രമം അനുവദിച്ചാല്‍ പകരം യഷ് ദയാലിന് കളിക്കാന്‍ അവസരം ല ഭിച്ചേക്കും. ദുലീപ് ട്രോഫിയില്‍ മികച്ച പ്രകടനമാണ് ദയാല്‍ കാഴ്ചവെച്ചത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് കളിക്കാന്‍ അവസരം നല്‍കിയേക്കും. ഇഷാന്‍ കിഷന് റിഷഭ് പന്തിന് പകരം പ്ലേയിങ് 11ല്‍ അവസരം ലഭിക്കാനും സാധ്യതയുണ്ട്. ന്യൂസീലന്‍ഡ് പരമ്പരക്ക് മുമ്പ് റിഷഭിന് വിശ്രമം നല്‍കുമോയെന്നത് കണ്ടറിയാം.

ഇന്ത്യയുടെ സാധ്യതാ ടീം

രോഹിത് ശര്‍മ (c), യശ്വസി ജയ്‌സ്വാള്‍, ഇഷാന്‍ കിഷന്‍, ശുബ്മാന്‍ ഗില്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, സര്‍ഫറാസ് ഖാന്‍, റിഷഭ് പന്ത്, ദ്രുവ് ജുറേല്‍, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, യഷ് ദയാല്‍

സാധ്യതാ 11- രോഹിത് ശര്‍മ, യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍, വിരാട് കോലി, ഇഷാന്‍ കിഷന്‍/റിഷഭ് പന്ത്, സര്‍ഫറാസ് ഖാന്‍/ കെ എല്‍ രാഹുല്‍, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, യഷ് ദയാല്‍

Story first published: Saturday, September 21, 2024, 9:29 [IST]
Other articles published on Sep 21, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+