ഏഷ്യാ കപ്പിലെ കിരീടനേട്ടത്തിനു ശേഷം ടി20യില്‍ ഇന്ത്യയുടെ അടുത്ത ദൗത്യം ഓസ്‌ട്രേലിയന്‍ പര്യടനമാണ്. ഈ മാസവും അടുത്ത മാസവുായി നടക്കാനിരിക്കുന്ന ഓസീസ് പര്യടനത്തില്‍ മൂന്നു ഏകദിനങ്ങളും അഞ്ചു ടി20കളുമാണ് ഇന്ത്യ കൡക്കുക. ഏകദിന പരമ്പര 19 മുതലാണെങ്കില്‍ ടി20ക്കു 29നാണ് തുടക്കമാവുന്നത്.
ടി20 പരമ്പരയില്‍ ഇന്ത്യക്കുവേണ്ടി തകര്‍പ്പന്‍ ബാറ്റിങ് പ്രകടനനം കാഴ്ചവയ്ക്കാന്‍ സാധ്യതയുള്ള താരത്തെ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് സൗത്താഫ്രിക്കുടെ മുന്‍ ഇതിഹാസ താരം എബി ഡിവില്ലിയേഴ്‌സ്. സ്വന്തം യൂട്യൂബ് ചാനലില്‍ ഇന്ത്യന്‍ സ്‌ക്വാഡിനെ കുറിച്ച് വിശകലനം ചെയ്യുകയായികുന്നു മിസ്റ്റര്‍ 360.

അവന്‍ അവിടെയും കസറും
ഏഷ്യാ കപ്പില്‍ റണ്‍വേട്ടയുമായി പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി മാറി. ലോക ഒന്നാം നമ്പര്‍ ബാറ്റര്‍ അഭിഷേക് ശര്‍മയെയാണ് എബി ഡിവില്ലിയേഴ്‌സ് പ്രശംസിച്ചിരിക്കുന്നത്. ഏഷ്യാ കപ്പിലെ ഹീറോയിസം ഓസ്‌ട്രേലിയയിലെ തീര്‍ത്തും വ്യത്യസ്തമായ സാഹചര്യങ്ങളിലും ആവര്‍ത്തിക്കാന്‍ ഇന്ത്യന്‍ യുവതാരത്തിനു സാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം.
ഇന്ത്യയുടെ ഏഷ്യാ കപ്പ് വിജയത്തിനു ചുക്കാന്‍ പിടിച്ചത് 25 കാരാനായ അഭിഷേകായിരുന്നു. ഏഴിന്നിങ്‌സുകളില്‍ നിന്നും 200 പ്ലസ് സ്‌ട്രൈക്ക് റേറ്റില്‍ മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകളടക്കം 314 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു. പാകിസ്താനുമായുള്ള ഫൈനലിലൊഴികെ മറ്റുള്ള മല്‍സരങ്ങളിലെല്ലാം വലിയ ഇംപാക്ടാണ് താരമുണ്ടാക്കിയത്.
അഭിഷേക് ശര്‍മയെ വാനോളം പുകഴ്ത്തുകയാണ് എബിഡി. കരിയര്‍ ബെസ്റ്റ് ഫോമിലാണ് അഭിഷേക് ശര്‍മ ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നത്. ടി20 ഫോര്‍മാറ്റില്‍ നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ഓപ്പണിങ് ബാറ്ററെന്നു പോലും അദ്ദേഹത്തെ പലരും വിൡക്കാനും തുടങ്ങിയിരിക്കുകയാണ്. ഓസ്‌ട്രേലിയയില്‍ അഭിഷേക് എന്തായിരിക്കും ചെയ്യുകയെന്നു കാണാന്‍ കാത്തിരിക്കുകയാണ്.
ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ അല്‍പ്പം ബൗണ്‍സുണ്ടാവുമെന്നതിനാല്‍ അഭിഷേക് അതു ആസ്വദിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ബാറ്റ് ചെയ്യവെ ഓഫ് സൈഡിലേക്കു തന്റെ കൈകള്‍ സ്വതന്ത്രമാക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് അദ്ദേഹം.
ബാറ്റിന്റെ 'ബ്ലേഡ്' തുറന്ന് തേര്‍ഡ്മാന്‍ ബൗണ്ടറിയിലേക്കും അഭിഷേക് ഷോട്ടുകള്‍ കളിക്കാറുണ്ട്. അവിടേക്കു സിക്‌സറുകളുമടിക്കാറുണ്ട്. കൂടാതെ ലെഗ് സൈഡിലേക്കും ഷോട്ടുകള്‍ കളിക്കാന്‍ മിടുക്കനാണ്. ശരിക്കുമൊരു ഓള്‍റൗണ്ട് പ്ലെയര്‍. ബാറ്റിങ് കാണാന്‍ ഏറെ രസമാണെന്നും എബിഡി വിശദമാക്കി.
സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റന്‍സിയെയും പ്രശംസിക്കാന്‍ അദ്ദേഹം മറന്നില്ല. സ്‌കൈയുടെ ക്യാപ്റ്റന്‍സി ഞാന്‍ നേരത്തേയും കണ്ടിട്ടുള്ളതാണ്. ഒരു ഗെയിമിനെ അദ്ദേഹം സമീപിക്കുന്ന രീതി എനിക്കു ഇഷ്ടമാണ്. വളരെ നല്ല ശരീരഭാഷ, തീര്‍ച്ചയായും വളരെ മിടുക്കനായ ബാറ്റര്‍. കൂടാതെ ഗെയിമില്‍ മഹത്തായി ചിന്തിക്കുന്നയാളെന്നും എബിഡി വിലയിരുത്തി.
അതേസമയം, കഴിഞ്ഞ വര്‍ഷത്തെ ഐസിസി ടി20 ലോകകപ്പിനു ശേഷം ഇന്ത്യക്കായി അരങ്ങേറിയ അഭിഷേക് 24 ടി20കളില്‍ കളിച്ചുകഴിഞ്ഞു. 196.02 സ്‌ട്രൈക്ക് റേറ്റില്‍ 849 റണ്‍സും സ്‌കോര്‍ ചെയ്തു. അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ സിംബാബ്‌വെയ്‌ക്കെതിരേ സെഞ്ച്വറിയോടെ വരവറിയിച്ച താരം കൂടിയാണ് അഭിഷേക്.

ടീം സെലക്ഷന്‍ ഗംഭീരം
ഇന്ത്യയുടെ ടീം സെലക്ഷന്‍ ഗംഭീരമാണെന്നും അതിന്റെ ഫലമാണ് ഇപ്പോള്‍ അവര്‍ക്കു ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും എബി ഡിവില്ലിയേഴ്‌സ് ചൂണ്ടിക്കാട്ടി. ഇന്ത്യയുടേത് ശരിക്കുമൊരു പവര്‍ഹൗസ് ടീമാണ്. ഐപിഎല്ലില്‍ നല്ല പ്രകടനം നടത്തിയിട്ടുള്ളവരെല്ലാം ഇന്ത്യന്‍ ടീമിലേക്കു വരികയും ഫോം ആവര്‍ത്തിക്കുകയും ചെയ്യുന്നു.
വളരെ ബുദ്ധിപരമായി ചിന്തിക്കുന്ന സെലക്ഷന്‍ പാനലിന്റെ ഗുണമാണ് ഇന്ത്യക്കു ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതു വേറെ എങ്ങനെ വിശദീകരിക്കണമെന്നു എനിക്കറിയില്ല. തലപ്പത്ത് വളരെ മികച്ച തീരുമാനങ്ങളാണ് എടുത്തു കൊണ്ടിരിക്കുന്നത്.
ഒരുപാട് വീക്ക്‌നെസുകളൊന്നും ഇന്ത്യന്‍ ടീമിനില്ല. ഈ താരങ്ങള്‍ക്കു എന്തെല്ലാം സാധിക്കുമെന്നു നമുക്കറിയാം. ഐപിഎല്ലില്‍ നമ്മളെല്ലാം ഇതു കണ്ടിട്ടുമുള്ളതാണ്. ഐപിഎല്ലില്‍ പെര്‍ഫോം ചെയ്യുന്നവരെല്ലാം ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ ഒന്നിച്ചിരിക്കുകയാണെന്നും എബിഡി കൂട്ടിച്ചേര്‍ത്തു.