For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: റുതുരാജിന്റെ സെഞ്ച്വറി, ജയ്സ്വാളിന്റെ മുഖം കണ്ടോ? കുശുമ്പ് തന്നെ! വിമര്‍ശിച്ച് ഫാന്‍സ്

ഓസ്‌ട്രേലിയക്കെതിരേ കഴിഞ്ഞ ദിവസം നടന്ന മൂന്നാം ടി20യില്‍ ഇന്ത്യ തോല്‍വിയിലേക്കു വീണെങ്കിലും ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദിന്റെ തട്ടുപൊളിപ്പന്‍ സെഞ്ച്വറി ടീമിനു ആഹ്ലാദിക്കാന്‍ വക നല്‍കിയിരുന്നു. കാരണം ഓസീസിനെതിരേ ടി20യില്‍ ഒരു ഇന്ത്യന്‍ താരം സെഞ്ച്വറി കുറിച്ചത് ഇതാദ്യമായിട്ടാണ്. മല്‍സരത്തില്‍ 123 റണ്‍സോടെ റുതുരാജ് പുറത്താവാതെ നില്‍ക്കുകയായിരുന്നു. 57 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ 13 ഫോറും ഏഴു സിക്‌സറുമുള്‍പ്പെട്ടിരുന്നു.

റുതുരാജിന്റെ ഈ സെഞ്ച്വറി നേട്ടം ഓപ്പണിങ് പങ്കാളിയും ഇടംകൈയന്‍ യുവ ബാറ്ററുമായ യശസ്വി ജയ്‌സ്വാളില്‍ അസൂയ സൃഷ്ടിച്ചോയെന്ന സംശയമാണ് പലരും പ്രകടിപ്പിച്ചിരിക്കുന്നത്. സെഞ്ച്വറിക്കു ശേഷമുള്ള താരത്തിന്റെ പ്രതികരണം തന്നെയായിരുന്നു ഇതിനു കാരണം. സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രം വൈറലായി മാറുകയും ചെയ്തിരിക്കുകയാണ്.

YASHASVI JAISWAL

റുതുരാജ് സെഞ്ച്വറി പൂര്‍ത്തിയാക്കിയ ശേഷം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനുമടക്കമുള്ള താരങ്ങള്‍ എഴുന്നേറ്റ് നിന്ന് നിറഞ്ഞ ചിരിയോടെ ഇരുകൈകളുമുയര്‍ത്തി കൈയടിച്ചാണ് അഭിനന്ദിച്ചത്. പക്ഷെ ഇവര്‍ക്കിടയില്‍ നിന്ന ജയ്‌സ്വാള്‍ ഒട്ടും സന്തോഷത്തിലല്ല കാണപ്പെട്ടത്. യാതൊരു സന്തോഷവുമില്ലാതെ താരം കൈയടിക്കുന്നതാണ് ഫോട്ടോയില്‍ കാണാന്‍ സാധിക്കുക.

ജയ്‌സ്വാളിന്റെ ഈ പെരുമാറ്റത്തില്‍ ഇന്ത്യന്‍ ആരാധകര്‍ നിരാശയും രോഷവുമാണ് പ്രകടിപ്പിച്ചിരിക്കുന്നത്. യശസ്വി ജയ്‌സ്വാള്‍ മികച്ച ക്രിക്കറ്ററായിരിക്കാം. പക്ഷെ അസൂയയുള്ള ഒരു വ്യക്തിത്വമാണ് താരത്തിനുള്ളത്. അദ്ദേഹത്തെ ഇഷ്ടപ്പെടാതിരിക്കാനുള്ള ഒരു കാരണവും ഇതു തന്നെയാണെന്നു ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു.

'റുതുരാജ് ഗെയ്ക്വാദിന്റെ സെഞ്ച്വറി നേട്ടത്തിനു ശേഷം ഇഷാന്‍ കിഷന്‍ എത്ര മാത്രം സന്തോഷവാനായാണ് കാണപ്പെട്ടത്. അദ്ദേഹം അങ്ങനെയുള്ള നല്ലൊരു വ്യക്തിത്വത്തിനു ഉടമയാണ്. യശസ്വി ജയ്‌സ്വാള്‍ തീര്‍ത്തും നെഗറ്റീവായ വൈബാണ് നല്‍കുന്നത്. അദ്ദേഹത്തെ ഇഷ്ടമല്ല, എന്താണ് ഇതിനു കാരണമെന്നറിയില്ല'.

YASHASVI JAISWAL

ജയ്സ്വാളിന്‍റെ പ്രതികരണം (Screen shot)

'യശസ്വി ജയ്‌സ്വാള്‍ വളരെ നെഗറ്റീവും അസൂയയുമുള്ള വ്യക്തിയാണ്. റുതുരാജ് ഗെയ്ക്വാദിന്റെ സെഞ്ച്വറി നേട്ടത്തില്‍ മറ്റുള്ളവരെല്ലാം ആഹ്ലാദം പ്രകടിപ്പിക്കുകയും അഭിനന്ദിക്കുകയും ചെയ്യുമ്പോള്‍ ജയ്‌സ്വാള്‍ നിരാശനായാണ് കാണപ്പെട്ടത്. ആദ്യ ടി20യില്‍ സ്‌ട്രൈക്ക് നേരിടുന്നതിനു മുമ്പ് റുതുരാജിനെ റണ്ണൗട്ടാക്കിയത് ജയ്‌സ്വാള്‍ മനപ്പൂര്‍വ്വം ചെയ്തതാണോയെന്നും സംശയിക്കുന്നു'. എന്നിങ്ങനെയായിരുന്നു ആരാധകര്‍ ജയ്‌സ്വാളിനെതിരേ ആഞ്ഞടിച്ചത്.

സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും രവി ബിഷ്‌നോയിയുമെല്ലാം ഇന്ത്യയുടെ ടി20 ടീമില്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞവരാണ്. പക്ഷെ ടീമിലെ സ്ഥാനത്തിനു വേണ്ടി പരസ്പരം മല്‍സരിക്കുന്നവരാണ് യശസ്വി ജയ്‌സ്വാളും റുതുരാജ് ഗെയ്ക്വാദും. റുതുരാജ് സെഞ്ച്വറി കണ്ടെത്തിയതോടെ തന്റെ സ്ഥാനം നഷ്ടമാവുമെന്ന ആശങ്കയും ഭയവും ജയ്‌സ്വാളിനുണ്ട്. അതു തന്നെയാണ് ജയ്‌സ്വാളിന്റെ മുഖഭാവത്തില്‍ നിന്നും വ്യക്തമാവുന്നതെന്നും ആരാധകര്‍ പറയുന്നു.

അതേസമയം, മല്‍സരത്തിലേക്കു വരികയാണെങ്കില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യ മൂന്നു വിക്കറ്റിനു 222 റണ്‍സെന്ന മികച്ച ടോട്ടല്‍ കുറിക്കുകയായിരുന്നു. റുതുരാജിനെക്കൂടാതെ 39 റണ്‍സെടുത്ത സൂര്യയും പുറത്താവാതെ 31 റണ്‍സ് നേടിയ തിലക് വര്‍മയും ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി.

മറുപടിയില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ അവസാന ബോളില്‍ ഓസ്‌ട്രേലിയ വിജയ റണ്‍സ് കുറിക്കുകയായിരുന്നു. സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ സെഞ്ച്വറിയാണ് ഓസീസ് വിജയത്തില്‍ നിര്‍ണായകമായത്. 48 ബോളില്‍ എട്ടു വീതം ഫോറും സിക്‌സറുമടക്കം അദ്ദേഹം 104 റണ്‍സുമായി പുറത്താവാതെ നിന്നു.

Story first published: Wednesday, November 29, 2023, 12:44 [IST]
Other articles published on Nov 29, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+