Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: അവനെ എന്തിന് 5ല്‍ ഇറക്കുന്നു? ഇന്ത്യയുടേത് മണ്ടത്തരം!! കാരണം പറഞ്ഞ് ഗില്ലെസ്പി

ഓസ്‌ട്രേലിയക്കെതിരേയുള്ള ടി20 പരമ്പരയില്‍ ഇന്ത്യയ്യുടെ ബാറ്റിങ് ഓര്‍ഡറിലെ പരീക്ഷണങ്ങളെ ചോദ്യം ചെയ്തിരിക്കുകയാണ് മുന്‍ ഓസീസ് സ്റ്റാര്‍ പേസര്‍ ജാസണ്‍ ഗില്ലെസ്പി. ഇന്ത്യന്‍ ടീം തീര്‍ത്തും അനാവശ്യമായ പരീക്ഷണങ്ങളാണ് നടത്തുന്നതെന്നും അതിന്റെ ആവശ്യമില്ലെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

നിലവില്‍ മൂന്നു മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യയും ഓസ്‌ട്രേലിയും 1-1നു ഒപ്പം നില്‍ക്കുകയാണ്. മെല്‍ബണിലെ ആദ്യ കളി മഴയെ തുടര്‍ന്നു ഉപേക്ഷിക്കപ്പെട്ടപ്പോള്‍ അതിനു ശേഷമുള്ള രണ്ടു മല്‍സരങ്ങളില്‍ ഇരുടീമുകളും ഓരോ ജയം വീതം സ്വന്തമാക്കുകയുമായിരുന്നു. നിര്‍ണായകമായ നാലാം ടി20 വ്യാഴാഴ്ച നടക്കാനിരിക്കുകയാണ്.

AXAR PATEL

അഞ്ചില്‍ അവനെന്തിന്?

ഹൊബാര്‍ട്ടില്‍ നടന്ന മൂന്നാം ടി20യില്‍ അഞ്ചാം നമ്പറില്‍ ഇടംകൈയന്‍ ബാറ്ററും സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറുമായ അക്ഷര്‍ പട്ടേലിനെ ഇറക്കിയ തീരുമാനത്തെയാണ് ജേസണ്‍ ഗില്ലെസ്പി വിമര്‍ശിച്ചത്. ഓസ്‌ട്രേലിയന്‍ സാഹചര്യങ്ങളില്‍ ഇതൊരു നല്ല തീരുമാനമായി തോന്നുന്നില്ലെന്നു അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു.

വാഷിങ്ടണ്‍ സുന്ദര്‍ എന്തുകൊണ്ടാണ് അക്ഷര്‍ പട്ടേലിനു താഴെ ബാറ്റ് ചെയ്തതെന്നു എനിക്കറിയില്ല. വാഷിങ്്ടണ്‍ നേടിയ ആ 49 റണ്‍സ് ഗംഭീരമായിരുന്നു. ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ അദ്ദേഹത്തെ ഭയപ്പെടുത്തിയില്ല. അവനെ നന്നായി തന്നെ വാഷിങ്ടണ്‍ നേരിടുകയും ചെയ്തു. ഇന്ത്യക്കു വളരെ നല്ലൊരു ബാറ്റിങ് ലൈനപ്പ് തന്നെയാണ് ഇപ്പോഴുള്ളത്.

പക്ഷെ അക്ഷര്‍ പട്ടേല്‍ ഒന്നോ, രണ്ടോ സ്ഥാനങ്ങളില്‍ മുകളിലായിട്ടാണ് ഇപ്പോള്‍ ബാറ്റ് ചെയ്യുന്നതെന്നു എനിക്കു തോന്നുന്നു. അദ്ദേഹം തീര്‍ച്ചയായു നല്ലൊരു താരമാണ്, അക്കാര്യത്തില്‍ സംശയമില്ല. പക്ഷെ ഉപഭൂഖണ്ഡത്തിലെ സാഹചര്യങ്ങളിലാണ് അക്ഷര്‍ കൂടുതല്‍ അനുയോജ്യനെന്നും ഫാസ്റ്റ് ബൗളിങ് കാര്‍ട്ടലെന്ന യൂട്യൂബ് ചാനലില്‍ ഗില്ലെസ്പി വിശദമാക്കി.

കഴിഞ്ഞ കളിയില്‍ ഇന്ത്യന്‍ ബാറ്റിങിലെ സര്‍പ്രൈസ് ഹീറോയായത് പരമ്പരയിലാദ്യമായി കളിക്കാന്‍ അവസരം ലഭിച്ച വാഷിങ്ടണ്‍ സുന്ദറായിരുന്നു. ഓസീസ് ബൗളിങ് ആക്രമണത്തെ കൂസലില്ലാതെ നേരിട്ട അദ്ദേഹം തലങ്ങും വിലങ്ങും ഷോട്ടുകള്‍ പായിച്ച് അതിവേഗം റണ്‍സും വാരിക്കൂട്ടി. വെറും 3 ബോളിലാണ് നാലു സിക്‌സറും മൂന്നു ഫോറുമടക്കം വാഷി 49ലെത്തിയത്. ഇന്ത്യന്‍ ജയത്തിനു വേഗം കൂട്ടിയതും അദ്ദേഹതത്തിന്റെ കടന്നാക്രമണമാണ്.

വാഷിയ്‌ക്കെൂടാതെ അഭിഷേക് ശര്‍മ (16 ബോളില്‍ 25), തിലക് വര്‍മ (26 ബോളില്‍ 29), ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (11 ബോളില്‍ 24), ജിതേഷ് ശര്‍മ (13 ബോളില്‍ 22*) എന്നിവരും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. ഓസീസ് നല്‍കിയ 187 റണ്‍സെന്ന വെല്ലിവിളിയുയര്‍ത്തുന്ന വിജയലക്ഷ്യം 18.3 ഓവറില്‍ അഞ്ചു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു.

വാഷിയെ പ്രശംസിച്ചു

ഇന്ത്യന്‍ യുവ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെ കുറിച്ച് തികഞ്ഞ മതിപ്പാണ് ജാസണ്‍ ഗില്ലെസ്പിക്കുള്ളത്. വളരെ നല്ല മനോഭാവമുള്ള പ്രതിഭാശാലിയായ ക്രിക്കറ്ററാണ് വാഷിയെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

WASHINGTON SUNDAR

ഞാന്‍ കോച്ചായിരിക്കെ ചെന്നൈയില്‍ വച്ച് വാഷിങ്ടണ്‍ സുന്ദറിനൊപ്പം കുറച്ചു സമയം ചെലവഴിച്ചിരുന്നു. വളരെ നല്ലൊരു മനോഭാവമാണ് അദ്ദേഹത്തിനുള്ളത്. കളിക്കാന്‍ അവസരം ലഭിക്കുമ്പോഴെല്ലം സ്വന്തം കഴിവില്‍ വിശ്വാസമര്‍പ്പിക്കുകയും സ്വയം പിന്തുണയ്ക്കുകയും ചെയ്യുന്ന ക്രിക്കറ്ററുമാണെന്നും ഗില്ലെസ്പി കൂട്ടിച്ചേര്‍ത്തു.

ഹൊബാര്‍ട്ടിലെ മൂന്നാമങ്കത്തില്‍ ബാറ്റിങില്‍ മിന്നിച്ചെങ്കിലം ബൗളിങില്‍ ഒരോവര്‍ പോലും വാഷിങ്ടണിനു നല്‍കാന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ തയ്യാറായില്ല. ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റെ ഏറ്റവും വലിയ അബദ്ധവും ഇതു തന്നെയാണ്.

Story first published: Wednesday, November 5, 2025, 10:37 [IST]
Other articles published on Nov 5, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+