For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: 5 മത്സരത്തിലും പുറത്ത്, ശിവം ദുബെ എവിടെ? ചോദ്യം ഉയര്‍ത്തി ആരാധകര്‍

ബംഗളൂരു: ഇന്ത്യ-ഓസ്‌ട്രേലിയ അഞ്ചാം ടി20 ബംഗളൂരുവില്‍ പുരോഗമിക്കുകയാണ്. ഇന്ത്യ നേരത്തെ തന്നെ പരമ്പര ഉറപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ അഞ്ചാം ടി20യില്‍ കളിക്കാത്ത താരങ്ങള്‍ക്ക് ഇന്ത്യ അവസരം നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇന്ത്യ ഒരു മാറ്റം മാത്രമാണ് പ്ലേയിങ് 11ല്‍ വരുത്തിയത്. ദീപക് ചഹാറിന് വീട്ടിലേക്ക് പോകേണ്ടി വന്നതോടെ അര്‍ഷ്ദീപ് സിങ് പ്ലേയിങ് 11ലേക്കെത്തുകയായിരുന്നു. വേറൊരു മാറ്റവും ഇന്ത്യ വരുത്തിയില്ല.

ഇപ്പോഴിതാ ശിവം ദുബെയെ ഇന്ത്യ കളിപ്പിക്കാത്തതില്‍ ആരാധകര്‍ നിരാശരായിരിക്കുകയാണ്. ഒരു മത്സരത്തിലെങ്കിലും ദുബെ സ്ഥാനം അര്‍ഹിച്ചിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. ശിവം ദുബെ ഇടവേളക്ക് ശേഷമാണ് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവന്നത്. മീഡിയം പേസ് ഓള്‍റൗണ്ടറായ താരം അവസാന ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കായി ഗംഭീര പ്രകടനമാണ് നടത്തിയത്. പേസിനേയും സ്പിന്നിനേയും ഒരുപോലെ നേരിടാന്‍ മിടുക്കനാണ്.

മധ്യനിരയില്‍ തല്ലിത്തകര്‍ക്കാന്‍ ദുബെക്ക് കരുത്തുണ്ട്. എന്നാല്‍ ഇന്ത്യ ഒരു മത്സരത്തില്‍ പോലും ദുബെക്ക് അവസരം നല്‍കിയില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ടീമില്‍ ദുബെക്ക് ഇന്ത്യ ഇടം നല്‍കിയിട്ടില്ല. അതുകൊണ്ടുതന്നെ ഓസീസിനെതിരേ ഒരു മത്സരത്തിലെങ്കിലും ദുബെയെ കളിപ്പിക്കണമായിരുന്നുവെന്നാണ് ആരാധക പക്ഷം. ടി20 ലോകകപ്പ് വരാനിരിക്കെ ദുബെയെ ഇന്ത്യ കൂടുതല്‍ പിന്തുണക്കണമെന്നാണ് ആരാധകര്‍ പറയുന്നത്.

മികവ് തെളിയിക്കാന്‍ അവസരം നല്‍കാതെ തഴയുന്നത് നിരാശപ്പെടുത്തുന്ന കാര്യമാണെന്നും ടി20 ലോകകുപ്പ് മുന്നില്‍ക്കണ്ട് ഇന്ത്യ ടീം കരുത്തുയര്‍ത്താന്‍ ശ്രമിക്കണമെന്നുമാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. റിങ്കു സിങ് മികവ് തെളിയിച്ചുകഴിഞ്ഞു. അതുകൊണ്ടുതന്നെ ദുബെക്ക് പകരം അവസരം നല്‍കാമായിരുന്നു. ഉയര്‍ന്ന കായിക ക്ഷമതയുള്ള താരമാണ് ദുബെ. ബംഗളൂരുവിലെ ചെറിയ മൈതാനത്ത് വലിയ പ്രകടനം നടത്താന്‍ അദ്ദേഹത്തിന് കഴിവുണ്ട്.

shivam dube

നേരത്തെ ബംഗളൂരുവില്‍ കളിച്ചിട്ടുള്ള താരമാണ് ദുബെ. ഐപിഎല്ലിലെ മികവ് പരിഗണിച്ച് അദ്ദേഹത്തിന് അവസരം നല്‍കാമായിരുന്നു. എന്നാല്‍ ടീം മാനേജ്‌മെന്റ് ദുബെയില്‍ വിശ്വാസം അര്‍പ്പിച്ചില്ല. അക്ഷര്‍ പട്ടേലിന് പകരം വാഷിങ്ടണ്‍ സുന്ദറിന് അവസരം നല്‍കാത്തതിനേയും ആരാധകര്‍ ചോദ്യം ചെയ്യുന്നു. സുന്ദര്‍ സ്പിന്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ മികച്ച റെക്കോഡുള്ള താരമാണ്. പവര്‍പ്ലേയിലടക്കം പന്തെറിഞ്ഞ് മികവ് കാട്ടാന്‍ സുന്ദറിനാവും.

എന്നാല്‍ ബാറ്റിങ് അല്‍പ്പം മോശമാണ്. എന്നാല്‍ ഒരവസരമെങ്കിലും അദ്ദേഹം അര്‍ഹിച്ചിരുന്നു. എന്നാല്‍ ടീം മാനേജ്‌മെന്റ് അക്ഷറില്‍ വിശ്വാസം അര്‍പ്പിക്കുകയായിരുന്നു. നാലാം ടി20യില്‍ കളിയിലെ താരമായത് അക്ഷറായിരുന്നു. ഇതാണ് അഞ്ചാം ടി20യിലും അക്ഷറിനെ ഇന്ത്യ നിലനിര്‍ത്താനുള്ള കാരണം. എന്നാല്‍ പരമ്പര ഉറപ്പിച്ചതിനാല്‍ അഞ്ചാം ടി20യില്‍ ഇന്ത്യ പരീക്ഷണത്തിന് തയ്യാറാവണമായിരുന്നു. ഇത് ചെയ്യാത്തത് നിരാശപ്പെടുത്തുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.

ഓസീസ് പരമ്പരക്ക് ശേഷം ഇന്ത്യക്ക് ദക്ഷിണാഫ്രിക്കന്‍ പരമ്പരയാണ് മുന്നിലുള്ളത്. ദക്ഷിണാഫ്രിക്കയെ അവരുടെ മടയില്‍ നേരിട്ട് തോല്‍പ്പിക്കുക ഇന്ത്യക്ക് കടുപ്പമാണ്. അതുകൊണ്ടുതന്നെയാണ് ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ഉള്‍പ്പെട്ട താരങ്ങള്‍ക്ക് കൂടുതല്‍ അവസരം ഓസീസ് പരമ്പരയില്‍ നല്‍കാന്‍ ഇന്ത്യ തയ്യാറായിരിക്കുന്നതെന്ന് പറയാം.

പ്ലേയിങ് 11, ഇന്ത്യ- യശ്വസി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്ക് വാദ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ് (c), റിങ്കു സിങ്, ജിതേഷ് ശര്‍മ, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌നോയ്, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍

ഓസ്‌ട്രേലിയ- ട്രവിസ് ഹെഡ്, ജോഷ് ഫിലിപ്പ്, ബെന്‍ മക്‌ഡെര്‍മോട്ട്, ആരോണ്‍ ഹാര്‍ഡി, ടിം ഡേവിഡ്, മാത്യു ഷോര്‍ട്ട്, മാത്യു വേഡ് (c), ബെന്‍ ദര്‍ഷ്യൂയിസ്, നതാന്‍ ഇല്ലിസ്, ജേസന്‍ ബെഹറന്‍ഡോര്‍ഫ്, തന്‍വീര്‍ സംഗ

Story first published: Sunday, December 3, 2023, 19:40 [IST]
Other articles published on Dec 3, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+