For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഒരോവറില്‍ 35!! ബുംറ ഷോ, ക്യാപ്റ്റനായാല്‍ ഇത്ര സൂപ്പറോ? ഇതു മറന്നോ

പെര്‍ത്ത്: രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ടീം ഇന്ത്യയെ നയിക്കാനൊരുങ്ങുകയാണ് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. ഭാര്യയുടെ രണ്ടാം പ്രസവത്തെ തുടര്‍ന്ന് ആദ്യ ടെസ്റ്റില്‍ നിന്നും രോഹിത് പിന്‍മാറിയതോടെയാണ് വൈസ് ക്യാപ്റ്റനായ ബുംറയ്ക്കു നായകസ്ഥാനത്തേക്കു നറുക്കുവീണത്. പെര്‍ത്തിലെ അപകടകമായ പിച്ചില്‍ ഇന്ത്യയെ വിജയത്തിലേക്കു നയിക്കുകയെന്ന വലിയ ചാലഞ്ചാണ് ഇപ്പോള്‍ അദ്ദേഹത്തിനു മുന്നിലുള്ളത്.

ബൗളറെന്ന നിലയില്‍ അദ്ദേഹത്തിന്റെ കഴിവില്‍ നമുക്കു സംശയമില്ല. എന്നാല്‍ ക്യാപ്റ്റനായി ടീമിനെ ജയിപ്പിക്കാന്‍ സാധിക്കുമോയെന്നതാണ് ചോദ്യം. ഇന്ത്യന്‍ ടീമിന്റെ നായകനെന്ന നിലയില്‍ ബുംറയുടെ റെക്കോര്‍ഡ് എങ്ങനെയാണെന്നും ആദ്യ ടെസ്റ്റില്‍ ജയത്തോടെ തുടങ്ങാന്‍ സാധിക്കുമോയന്നു നമുക്കു പരിശോധിക്കാം.

JASPRIT BUMRAH

എത്ര ടെസ്റ്റുകളില്‍ നയിച്ചു

ടെസ്റ്റ് കരിയറെടുക്കുകയാണെങ്കില്‍ ഇന്ത്യയെ ഒരേയൊരു ടെസ്റ്റില്‍ മാത്രമേ ജസ്പ്രീത് ബുംറ ഇതുവരെ നയിച്ചിട്ടുള്ളൂവെന്നതാണ് എടുത്തു പറയേണ്ട കാര്യം. 2022 ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരേ അവരുടെ നാട്ടില്‍ നടന്ന ടെസ്റ്റിലായിരുന്നു ഇത്. യഥാര്‍ഥത്തില്‍ ഇതു 2021ല്‍ നടക്കേണ്ടിയിരുന്ന മല്‍സരമാണ്. എന്നാല്‍ കൊവിഡ് മഹാമാരിയെ തുടര്‍ന്ന് പരമ്പരയിലെ ഒരു ടെസ്റ്റ് 2022ലേക്കു മാറ്റുകയായിരുന്നു.

അസുഖം കാരണംസ്ഥിരം നായകനായ രോഹിത് ശര്‍മയ്ക്കു ഈ ടെസ്റ്റ് നഷ്ടമായതോടെ ബുംറ ഈ റോളില്‍ അരങ്ങേറുകയും ചെയ്തു. പക്ഷെ അദ്ദേഹത്തിനു ഈ മല്‍സരത്തില്‍ ടീമിനെ ജയിപ്പിക്കാനായില്ല. ഏഴു വിക്കറ്റിനു ബുംറയെയും സംഘത്തെയും ഇംഗ്ലണ്ട് തകര്‍ത്തുവിടുകയായിരുന്നു.

എങ്കിലും ഈ മല്‍സരത്തില്‍ ബാറ്ററെന്ന നിലയില്‍ വമ്പന്‍ റെക്കോര്‍ഡാണ് അദ്ദേഹം കുറിച്ചത്. വെറ്ററന്‍ ഫാസ്റ്റ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഒരോവറില്‍ 35 റണ്‍സ് ബുംറ വാരിക്കൂട്ടി. ടെസ്റ്റ് ചരിത്രത്തില്‍ ഒരോവറില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങിയ താരമായി ബ്രോഡ് അന്നു മാറുകയും ചെയ്തു.

2023ലെ ടെസ്റ്റ്

കഴിഞ്ഞ വര്‍ഷം ധര്‍മശാലയില്‍ ഇംഗ്ലണ്ടുമായുള്ള ടെസ്റ്റിലും ജസ്പ്രീത് ബുംറയ്ക്കു ടീമിനെ നയിക്കാനുള്ള അവസരം കിട്ടിയിരുന്നു. പക്ഷെ അദ്ദേഹം അന്നു ഫുള്‍ ടൈം ക്യാപ്റ്റനായിരുന്നില്ല. പേശീവലിവിനെ തുടര്‍ന്നു ഇംഗ്ലണ്ടിന്റെ രണ്ടാമിന്നിങ്‌സിലെ ബാറ്റിങിനിടെ രോഹിത് ശര്‍മ ഗ്രൗണ്ട് വിട്ടതോടെ ബുംറയ്ക്കു താല്‍ക്കാലിക ചുമതലയും ലഭിച്ചു.

ടീമിനെ മികച്ച രീതിയില്‍ നയിച്ച അദ്ദേഹം രണ്ടാമിന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ വെറും 195 റണ്‍സിലാണ് എറിഞ്ഞിട്ടത്. ഈ മല്‍സരത്തില്‍ ഇന്ത്യന്‍ ടീം ഇന്നിങ്‌സിനും 64 റണ്‍സിനും ജയിച്ചുകയറുകയും ചെയ്തു. പക്ഷെ ഫുള്‍ ടൈം ക്യാപ്റ്റനായുള്ള ബുംറയുടെ റെക്കോര്‍ഡ് നോക്കിയാല്‍ ഒരു ടെസ്റ്റില്‍ ഒരു തോല്‍വിയെന്നതാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്.

JASPRIT BUMRAH

ടി20 ക്യാപ്റ്റന്‍സി

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യയെ ഒരു മല്‍സരത്തില്‍ മാത്രമേ നയിച്ചിട്ടുള്ളൂവെങ്കിലും ടി20യില്‍ മൂന്നു മല്‍സരങ്ങളില്‍ ജസ്പ്രീത് ബുംറ ക്യാപ്റ്റനായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ അയര്‍ലാന്‍ഡില്‍ മൂന്നു ടി20കളുടെ പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചത് അദ്ദേഹമാണ്. നായകസ്ഥാനത്തേക്കു വരേണ്ടിയിരുന്ന സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കു വിശ്രമം നല്‍കിയോതെയാണ് യുവതാരങ്ങളടങ്ങിയ സംഘത്തെ നയിക്കാന്‍ ബുംറയ്ക്കു നഖുക്കുീവീണണത്.

ഫിനിഷറായ റിങ്കു സിങിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റവും ഇതേ പരമ്പരയിലൂടെയായിരുന്നു. അന്നു പരമ്പര 2-0നണ് ബുംറയുടെ ടീം ജയിച്ചുകയറിയത്. ആദ്യത്തെ രണ്ടു കളികളും ഇന്ത്യ ജയിച്ചപ്പോള്‍ മഴ കാരണം അവസാന മല്‍സരം ഉപേക്ഷിക്കപ്പെടുകയും ചെയ്തു. പിന്നീടൊരിക്കലും ടി20യില്‍ ഇന്ത്യയെ നയിക്കാന്‍ ബുംറയ്ക്കു അവസരവും ലഭിച്ചിട്ടില്ല.

Story first published: Monday, November 18, 2024, 15:52 [IST]
Other articles published on Nov 18, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+