IND vs AUS: ബംഗ്ലാദേശിനോടു രക്ഷപ്പെട്ടത് മറന്നോ? വിജയികളെ പ്രവചിച്ച മുന്‍ താരം 'പെട്ടു'
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പര വിജയികളെ പ്രവചിച്ചതിനു പിന്നാലെ കുരുക്കിലായിരിക്കുകയാണ് മുന്‍ താരം ദൊഡ്ഡ ഗണേഷ്. നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഓസീസിനെ തീര്‍ത്തും എഴുതിത്തള്ളുന്ന രീതിയിലാണ് അദ്ദേഹത്തിന്റെ പ്രവചനം. എന്നാല്‍ ഇന്ത്യന്‍ ആരാധകര്‍ക്കു ഇതു അത്ര രസിച്ചിട്ടില്ല. നേരത്തേ ബംഗ്ലാദേശുമായുള്ള ടെസ്റ്റ് പരമ്പരയ്ക്കു മുമ്പും ഗണേഷ് ഇതേ രീതിയിലുള്ള പ്രവചനം നടത്തിയിരുന്നു. രഞ്ജി ട്രോഫി ചാംപ്യന്‍മാര്‍ക്കു പോലും ബംഗ്ലാദേശിനെ തോല്‍പ്പിക്കാനുമെന്നായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയത്. എന്നാല്‍ അന്നു കഷ്ടിച്ചായിരുന്നു ഇന്ത്യ വിജയവുമായി തടിതപ്പിയത്.
ഇത്തവണ ഓസ്‌ട്രേലിയയെയും പൂര്‍ണമായി എഴുതിത്തള്ളിയ രീതിയില്‍ ഗണേഷ് ടത്തിയ പ്രവചനം അതുകൊണ്ടു തന്നെ ഇന്ത്യന്‍ ആരാധകരെ ആശങ്കയിലാക്കിയിരിക്കുകയാണ്. ആരെയും പൂര്‍ണമായി എഴുതിത്തള്ളുന്ന പ്രവണ ശരിയെല്ലാണ് പല ആരാധകരുടെയും പ്രതികരണം.
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കു വേണ്ടിയുള്ള പരമ്പരയില്‍ നാലു ടെസ്റ്റുകളിലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും കൊമ്പുകോര്‍ക്കുക. ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണായകമായ പരമ്പക കൂടിയാണിത്. പരമ്പരയില്‍ വിജയിക്കാനായെങ്കില്‍ മാത്രമേ ഇന്ത്യക്കു ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇടം പിടിക്കാന്‍ സാധിക്കുകയുള്ളൂ.

ഒന്ന് പോലും ജയിക്കില്ല
ശുഭാപ്തി വിശ്വാസം എനിക്കു മനസ്സിലാവും. പക്ഷെ ഇന്ത്യയില്‍ ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ വിജയം കൊയ്യുമെന്നു പറയുന്നതു വിചിത്രമായ കാര്യം തന്നെയാണ്. ഇന്ത്യയുടെ മികവുറ്റ സ്പിന്‍ ത്രയത്തിനെതിരേ ഓസീസിന് ഒരു അവസരവുമില്ല.
അവര്‍ ഒരു ടെസ്റ്റില്‍പ്പോലും വിജയിക്കില്ല. ഇന്ത്യ 3-0, അല്ലെങ്കില്‍ 4-0 ഇവയിലേത് മാര്‍ജിനില്‍ വിജയിക്കുമെന്നതു മാത്രമാണ് ഇനി തീരുമാനിക്കാനുള്ളതെന്നായിരുന്നു ദൊഡ്ഡ ഗണേഷ് ടെസ്റ്റ് പരമ്പരയെക്കുറിച്ച് ട്വിറ്ററിലൂടെ പ്രവചനം നടത്തിയത്.
ഇതിനു പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ ഈ അമിത ആത്മവിശ്വാസത്തോടു ഇന്ത്യന്‍ ഫാന്‍സ് പ്രതികരിച്ചത്.

അമിത ആത്മവിശ്വാസം ചിന്തയെ ബാധിക്കരുത്
അമിത ആത്മവിശ്വാസം നിങ്ങളുടെ ചിന്തകളെ ബാധിക്കാന്‍ അനുവദിക്കരുത്. ദൊഡ്ഡ സര്‍, നമ്മുടെ രഞ്ജി കളിക്കാര്‍ക്കു പോലും ബംഗ്ലാദേശിനെ ടെസ്റ്റില്‍ തോല്‍പ്പിക്കാമെന്നായിരുന്നു നിങ്ങള്‍ നേരത്തേ പറഞ്ഞത്.
അവിടെയെന്താണ് സംഭവിച്ചതെന്നു നമ്മളെല്ലാം കണ്ടതാണ്. ഓസ്‌ട്രേലിയ തീര്‍ച്ചയായും നമുക്കെതിരേ വലിയ വെല്ലുവിളി തന്നെ നേരിടും. പക്ഷെ പരമ്പര തുടങ്ങുന്നതു വരെ നമ്മള്‍ അമിത പ്രതീക്ഷ വച്ചു പുലര്‍ത്തരുതെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
Also Read: ചാരുവിനെ ആദ്യം കണ്ടത് കാന്റീനില്‍ വച്ച്, പ്രണയത്തിന്റെ തുടക്കം എങ്ങനെ? സഞ്ജു പറയുന്നു

ആരെയും വില കുറച്ച് കാണരുത്
സര്‍, ആരെയും വില കുറച്ചു കാണരുതെന്നായിരുന്നു കൂപ്പുകൈകളോടു കൂടി ഒരു യൂസര്‍ ദൊഡ്ഡ ഗണേഷിന്റെ ട്വീറ്റിനു താഴെ കമന്റ് ചെയ്തത്.
രഞ്ജി ചാംപ്യന്‍മാര്‍ക്കു പോലും തോല്‍പ്പിക്കാവുമായിരുന്ന ബംഗ്ലാദേശിനെതിരേ ഒരു തവണ വളരെ കഷ്ടിച്ചാണ് നമ്മള്‍ തടിതപ്പിയത്. ഇത്തവണ അങ്ങനെയൊന്നും സംഭവിക്കില്ലെന്നു പ്രതീക്ഷിക്കുന്നതായും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
Also Read: ആസ്തിയില്‍ രാഹുലിനെ കടത്തി വെട്ടുമോ സഞ്ജു? കണക്കുകള്‍ പറയുന്നത് ഇങ്ങനെ...

ടെസ്റ്റ് തുടങ്ങിക്കോട്ടെ...
രഞ്ജി ട്രോഫി ചാംപ്യന്‍മാര്‍ക്കു പോലും ബംഗ്ലാദേശിനെ പരാജയപ്പെടുത്താമെന്നു നിങ്ങള്‍ നേരത്തേ പറഞ്ഞു. അതിനു ശേഷം എന്തു സംഭവിച്ചുവെന്നു നമ്മളെല്ലാം കണ്ടതാണ്. എതിരാളികളെ വില കുറച്ചു കാണുന്നതിനു മുമ്പ് ഓസ്‌ട്രേലിയയുമായുള്ള ടെസ്റ്റ് പരമ്പര തുടങ്ങുന്നതു വരെയെങ്കിലും കാത്തിരിക്കുന്നത് നല്ലതായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. ഇതു തന്റെ അഭിപ്രായം മാത്രമാണെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
ബംഗ്ലാദേശ് അവസാനമായി കളിച്ച ടെസ്റ്റ് പരമ്പരയില്‍ നമ്മളെ തോല്‍പ്പിക്കമായിരുന്നെന്നാണ് ഒരു യൂസര്‍ പ്രതികരിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications