IND vs AUS: കോലിയുടെ പുതുമുഖ 'ശാപം' തുടരുന്നു, സങ്കക്കാരയ്‌ക്കൊപ്പം, തലപ്പത്ത് സച്ചിന്‍!

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ബാറ്റിങില്‍ തന്റെ മാജിക്കല്‍ ടെസ്റ്റ് വിരാട് കോലി തിരിച്ചുപിടിച്ചെങ്കിലും ടെസ്റ്റില്‍ ദയനീയ ഫോം തുടരുകയാണ്. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ തകര്‍പ്പന്‍ ഇന്നിങ്‌സുമായി അദ്ദേഹം ശക്തമായ തിരിച്ചുവരവ് നടത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ ആദ്യ ഇന്നിങ്‌സില്‍ കോലി ബാറ്റിങില്‍ ഫ്‌ളോപ്പായി.
12 റണ്‍സ് മാത്രമേ മുന്‍ നായകനു നേടാനായുള്ളൂ. 26 ബോളുകള്‍ നേരിട്ട കോലി രണ്ടു ബൗണ്ടറികള്‍ നേടി. പുതുമുഖ സ്പിന്നര്‍ ടോഡ് മര്‍ഫിക്കു വിക്കറ്റ് സമ്മാനിച്ചാണ് അദ്ദേഹം ക്രീസ് വിട്ടത്. വളരെയധികം നിര്‍ഭാഗ്യകരമായ പുറത്താവല്‍ കൂടിയായിരുന്നു ഇത്. ലെഗ് സൈഡിലേക്കു പോയ തീര്‍ത്തും നിരുപദ്രവകരിയായ ബോളാണ് കോലിയുടെ കഥ കഴിച്ചത്.
ഭീഷണിയുയര്‍ത്താതെ കടന്നു പോയ ബോളിനെതിരേ അവസാന നിമിഷം അദ്ദേഹം ലെഗ് സൈഡിലേക്കു ഷോട്ടിനു മുതിരുകയായിരുന്നു ബാറ്റില്‍ ഉരസിയ ബോള്‍ വിക്കറ്റ് കീപ്പര്‍ അലെക്‌സ് കറെ തന്റെ രണ്ടാമത്തെ ശ്രമത്തില്‍ ഒരുവിധി പിടിയിലൊതുക്കുകയും ചെയ്തു. സ്തബ്ധനായ കോലി അവിശ്വസനീയതയോടെ ക്രീസ് വിടുകയായിരുന്നു. കരിയറില്‍ ഒരിക്കല്‍ക്കൂടി ഒരു പുതുമുഖ ബൗള്‍ക്കു വിക്കറ്റ് നല്‍കി മടങ്ങാനായിരുന്നു അദ്ദേഹത്തിന്റെ വിധി.

സങ്കക്കാരയ്‌ക്കൊപ്പം
അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ തവണ ഒരു പുതുമുഖ ബൗളര്‍ക്കു വിക്കറ്റ് സമ്മാനിച്ച താരമെന്ന ശ്രീലങ്കയുടെ മുന്‍ ബാറ്റിങ് ഇതിഹസം കുമാര്‍ സങ്കക്കാരയുടെ റെക്കോര്‍ഡിനൊപ്പം വിരാട് കോലി എത്തിയിരിക്കുകയാണ്. 19ാം തവണയാണ് ഒരു പുതുമുഖ താരം അദ്ദേഹത്തെ പുറത്താക്കിയിരിക്കുന്നത്.
നേരത്തേ സങ്കക്കാരയും ഇത്രയും തവണ അരങ്ങേറ്റക്കാരനു വിക്കറ്റ് സമ്മാനിച്ചിട്ടുണ്ട്. കോലി 490 മല്‍സരങ്ങളിലാണ് ഇത്രയും തവണ പുറത്തായതെങ്കില്‍ സങ്കക്കാര 594 മല്‍സരങ്ങളിലാണ് പുതുമുഖത്തിനു വിക്കറ്റ് സമ്മാനിച്ചത്.
Also Read: സൂപ്പര്‍ ഫിറ്റ് ശ്രേയസ്- എന്താണ് രഹസ്യം? ഭക്ഷണക്രമം, വര്‍ക്കൗട്ട് എല്ലാമറിയാം

റെക്കോര്‍ഡ് സച്ചിന്
അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ തവണ ഒരു പുതുമുഖ താരത്തിനു വിക്കറ്റ് സമ്മാനിച്ച താരമെന്ന ലോക റെക്കോര്‍ഡ് ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കു അവകാശപ്പെട്ടതാണ്. 35 തവണയാണ് അദ്ദേഹത്തെ ഒരു പുതുമുഖ താരം പുറത്താക്കിയത്. 664 മല്‍സരങ്ങളില്‍ നിന്നാണിത്.
ശ്രീലങ്കയുടെ മുന്‍ ഇതിഹാസവും നായകനുമായ മഹേല ജയവര്‍ധനെ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നു. 652 മല്‍സരങ്ങളില്‍ നിന്നും 23 തവണ അദ്ദേഹത്തെ പുതുമുഖ ബൗളര്‍ പുറത്താക്കി. ബംഗ്ലാദേശിന്റെ മഹമ്മുദുള്ള, ഇന്ത്യയുടെ മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവര്‍ ഇതേ നമ്പറുമായി തൊട്ടുപിന്നാലെയുണ്ട്.
വെസ്റ്റ് ഇന്‍ഡീസിന്റെ ഡെസ്മണ്ട് ഹെയ്ന്‍സ് (22), ഇംഗ്ലണ്ടിന്റെ ജോ റൂട്ട് (21), ഓസ്‌ട്രേലിയയുടെ സ്റ്റീവ് വോ (21), ഇന്ത്യന്‍ താരങ്ങളായ രാഹുല്‍ ദ്രാവിഡ് (20), വിവിഎസ് ലക്ഷ്മണ്‍ (20) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
Also Read: കോലിയാവാന്‍ വന്നു, നിഴല്‍ പോലുമായില്ല! ഇവര്‍ എവിടെ?

മോശം ഫോം
2020 മുതലുള്ള കണക്കുകളെടുത്താല്‍ ടെസ്റ്റില്‍ കുറഞ്ഞത് 850 റണ്‍സെങ്കിലും നേരിയ താരങ്ങളെയെടുത്താല്‍ ലോക ക്രിക്കറ്റില്‍ തന്നെ ഏറ്റവും മോശം ശരാശരിയുള്ളത് വിരാട് കോലിക്കാണ്. ഈ കാലയളവില്‍ വെറും 25.81 മാത്രമാണ് അദ്ദേഹത്തിന്റെ ശരാശരി.
ലിസ്റ്റിലെ രണ്ടാമന്‍ ബംഗ്ലാദശ് താരം നജ്മുല്‍ ഹുസൈന്‍ ഷാന്റോയാണ്. 27.46 ശരാശരിയിലാണ് അദ്ദേഹം സ്‌കോര്‍ ചെയ്തിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ സാക്ക് ക്രോളി (29.04), ജോസ് ബട്‌ലര്‍ (29.69) എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.
2020മുതല്‍ നാട്ടില്‍ കളിച്ച ടെസ്റ്റുകളില്‍ ഓഫ് സ്പിന്നര്‍മാര്‍ക്കെതിരേ കോലിയുടെ ബാറ്റിങ് ശരാശരി 18.6 മാത്രമാണ്. ഒമ്പതു ഇന്നിങ്‌സുകളില്‍ അഞ്ചു തവണ ഓഫ് സ്പിന്നര്‍മാര്‍ അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications