Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഇന്ത്യ എന്തു തെറ്റ് ചെയ്തു? ഞാനും ഇതേ ചെയ്യൂ! പിന്തുണയുമായി മുന്‍ പാക് താരം

KANERIA

നാഗ്പൂര്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ പിടിമുറുക്കിക്കൊണ്ടിരിക്കെ ഓസീസ് മാധ്യങ്ങളുടെ 'കുരു' പൊട്ടിയിരിക്കുകയാണ്. അവര്‍ക്കു ഇന്ത്യയുടെ ഈ ആധിപത്യം സഹിക്കുന്നില്ല. നാഗ്പൂരിലെ പിച്ചിനെയും അംപയര്‍മാരുടെ ചില തീരുമാനങ്ങളെയുമെല്ലാം ചോദ്യം ചെയ്തുകൊണ്ട് അവര്‍ തങ്ങളുടെ നിരാശയും രോഷവും പ്രകടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ക്കെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ.

തങ്ങള്‍ക്കു എന്തും ചെയ്യാമെന്നുള്ള ഭാവമാണ് ഓസ്‌ട്രേലിയക്കെന്നും എന്നാല്‍ മറ്റാരെങ്കിലും ഇതേ രീതിയില്‍ മറുപടി നല്‍കിയാല്‍ അവര്‍ക്കു ഇതു സഹിക്കില്ലെന്നും കനേരിയ വിമര്‍ശിച്ചു. സ്വന്തം യൂട്യൂബ് ചാനലില്‍ മല്‍സരത്തെക്കുറിച്ച് വിശകലനം നടത്തുകയായിരുന്നു അദ്ദേഹം.

ടെസ്റ്റ് ആരംഭിക്കുന്നതിനു ദിവസങ്ങള്‍ക്കു മുമ്പ് തന്നെ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളും മുന്‍ താരങ്ങളുമെല്ലാം നാഗ്പൂര്‍ പിച്ചിനെതിരേ രംഗത്തു വന്നിരുന്നു. ഇന്ത്യ പിച്ചില്‍ കൃത്രിമം നടത്തിയെന്നും ഓസീസ് നിരയില്‍ നിരവധി ഇടംകൈയന്‍ ബാറ്റര്‍മാരുള്ളതിനാല്‍ ലെഗ് സ്റ്റംപ് ഏരിയ കൂടുതല്‍ വരണ്ടതാക്കി തീര്‍ക്കാന്‍ ഇന്ത്യ മനപ്പൂര്‍വ്വം ശ്രമിച്ചുവെന്നുമായിരുന്നു അവരുടെ പ്രധാന വിമര്‍ശനം.

ഞാനെങ്കിലും ഇത്തരം പിച്ചൊരുക്കും

ഞാനെങ്കിലും ഇത്തരം പിച്ചൊരുക്കും

ഓസ്ട്രലിയക്കു ഇപ്പോള്‍ ഇതു മാത്രമേ സാധിക്കുകയുള്ളൂ. സ്വന്തം നാട്ടില്‍ കളിക്കുകയാണെങ്കിലും ഞാനും എന്റെ ടീമിന് അനുകൂലമായ സാഹചര്യമൊരുക്കാന്‍ തന്നെയായിരിക്കും ശ്രമിക്കുക. ഇത് എന്തിനാണ് ഒരു ചര്‍ച്ചയായി മാറുന്നത്?

തങ്ങള്‍ക്കു ഇഷ്ടമുള്ളതെല്ലാം ചെയ്യാമെന്നു ചിന്തിക്കുന്നവരാണ് ഓസീസ്. പക്ഷെ മറ്റാരെങ്കിലും ഇതേ രീതിയില്‍ മറുപടി നല്‍കിയാല്‍ അവര്‍ക്കു അതു സഹിക്കില്ലെന്നും ഡാനിഷ് കനേരിയ ചൂണ്ടിക്കാട്ടി.

Also Read: സൂപ്പര്‍ ഫിറ്റ് ശ്രേയസ്- എന്താണ് രഹസ്യം? ഭക്ഷണക്രമം, വര്‍ക്കൗട്ട് എല്ലാമറിയാം

സ്വന്തം ഗെയിമില്‍ ശ്രദ്ധിക്കണമായിരുന്നു

സ്വന്തം ഗെയിമില്‍ ശ്രദ്ധിക്കണമായിരുന്നു

ഓസ്‌ട്രേലിയ ഈ തരത്തിലുള്ള അനാവശ്യ വിവാദങ്ങള്‍ കുത്തിപ്പൊക്കുന്നതിനു പകരം സ്വന്തം ഗെയിമില്‍ കൂടുതല്‍ ശ്രദ്ധിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നു ഡാനിഷ് കനേരിയ ചൂണ്ടിക്കാട്ടി.

പിച്ചിനെക്കുറിച്ച് ഒരുപാട് ബഹളമുണ്ടാക്കുന്നതിനു പകരം ഓസ്‌ട്രേലിയ സ്വന്തം ഗെയിമില്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ നന്നായേനെ. ഇന്ത്യയുടെ മികവുറ്റ ബൗളിങ് ആക്രമണത്തിനെതിരേ എങ്ങനെ കളിക്കാമെന്നു അവര്‍ക്കു വിശകലനം നടത്താമായിരുന്നു.

ഓസ്‌ട്രേലിയ മൈന്‍ഡ് ഗെയിം കളിക്കാനാണ് ശ്രമിച്ചത്. അതു പാളുകയും ചെയ്തു. പിച്ചില്‍ യാതൊരു പ്രശ്‌നവും യഥാര്‍ഥത്തില്‍ ഇല്ലെന്നും കനേരിയ വിശദമാക്കി.

Also Read: കോലിയാവാന്‍ വന്നു, നിഴല്‍ പോലുമായില്ല! ഇവര്‍ എവിടെ?

ഹിറ്റ്മാനിലേറി ഇന്ത്യ

ഹിറ്റ്മാനിലേറി ഇന്ത്യ

ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തിനു മുന്നില്‍ ഓസ്‌ട്രേലിയക്കു ആദ്യ ഇന്നിങ്‌സില്‍ മറുപടിയില്ലായിരുന്നു. ആദ്യ ദിനം ലഞ്ച് ബ്രേക്കിനു പിന്നാലെ 177ന് അവര്‍ പുറത്താവുകയായിരുന്നു. അഞ്ചു വിക്കറ്റുകളെടുത്ത രവീന്ദ്ര ജഡേജയും മൂന്നു പേരെ പുറത്താക്കിയ ആര്‍ അശ്വിനും ചേര്‍ന്നാണ് ഓസീസ് നിരയില്‍ നാശം വിതച്ചത്.

മറുപടിയില്‍ രണ്ടാംദിനം ഇന്ത്യ ലീഡ് സ്വന്തമാക്കിക്കഴിഞ്ഞു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ (120) സെഞ്ച്വറിയാണ് ടീമിനെ രക്ഷിച്ചത്. 212 ബോളുകള്‍ നേരിട്ട അദ്ദേഹം 15 ബൗണ്ടറിയും രണ്ടു സിക്‌സറുകളുമടിച്ചു.

ഇന്ത്യ മൂന്നാം സെഷനില്‍ ആറു വിക്കറ്റിനു 229 റണ്‍സെന്ന നിലയിലാണ്. 52 റണ്‍സിന്റെ ലീഡാണ് ഇന്ത്യക്കുള്ളത്. ഓസീസിനായി കന്നി മല്‍സരം കളിച്ച സ്പിന്നര്‍ ടോഡ് മര്‍ഫി നാലു വിക്കറ്റുകള്‍ വീഴ്ത്തി.

Story first published: Friday, February 10, 2023, 14:46 [IST]
Other articles published on Feb 10, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+