IND vs AUS: ടെസ്റ്റില്‍ കസറാന്‍ ഇന്ത്യ, ബിസിസിഐയുടെ സ്‌പെഷ്യല്‍ പ്ലാന്‍! അറിയാം

ന്യൂസിലാന്‍ഡുമായുള്ള നിര്‍ണായകമായ മൂന്നാം ടി20 പോരാട്ടം ബുധനാഴ്ച നടക്കാനിരിക്കുകയാണെങ്കിലും ഇന്ത്യ അതിനേക്കാള്‍ പ്രാധാന്യം നല്‍കുന്നത് വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കാണ്. കരുത്തരായ ഓസ്‌ട്രേലിയയുമായുള്ള ഇന്ത്യയുടെ നാലു ടെസറ്റുകളുടെ പരമ്പരയ്ക്കു അടുത്ത മാസം ഒമ്പതിനു തുടക്കമാവും. ഓസീസിനെതിരായ പരമ്പരയില്‍ കസറാന്‍ ബിസിസിഐ ഒരു സ്‌പെഷ്യല്‍ പ്ലാന്‍ തന്നെ തയ്യാറാക്കിക്കഴിഞ്ഞെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം എഡിഷനില്‍ ഇന്ത്യയുടെ അവസാനത്തെ പരമ്പര കൂടിയാണ് ഓസ്‌ട്രേലിയക്കെതിരേയുള്ളത്. കഴിഞ്ഞ എഡിഷനിലെ റണ്ണറപ്പായ ഇന്ത്യ ഇത്തവണയും ഫൈനല്‍ കളിക്കാമെന്ന പ്രതീക്ഷയിലാണ്. ഇതിനായി ഓസ്‌ട്രേലിയയുമായുള്ള നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യക്കു ജയിച്ചേ തീരൂ.
ഇന്ത്യയെ സംബന്ധിച്ച് ഒരു സെമി ഫൈനലിന്റെ ഗൗരവമുള്ള പരമ്പരയാണിത്. പരമ്പര കൈവിടുകയോ, സമനിലയില്‍ പിരിയുകയോ ചെയ്താല്‍ രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും ഫൈനല്‍ പ്രതീക്ഷകള്‍ അസ്തമിക്കും. അതുകൊണ്ടു തന്നെ എന്തു വില കൊടുത്തും പരമ്പര വിജയിക്കാന്‍ തന്നെയാണ് ഇന്ത്യയുടെ നീക്കം. ഇതിനായി ബിസിസിഐ ഒരുക്കുന്ന തയ്യാറെടുപ്പുകളെ കുറിച്ച് അറിയാം.

അഞ്ചു ദിവസം പ്രത്യേക പരിശീലനം
ഒരു ടെസ്റ്റ് മല്‍സരത്തിന്റെ ദൈര്‍ഘ്യമായ അഞ്ചു ദിവസം നീളുന്ന പ്രത്യേക പരിശീലന സെഷനാണ് ഇന്ത്യന്‍ താരങ്ങള്‍ക്കായി ബിസിസിഐ ഒരുക്കുന്നത്. ഇതിനായി ഫെബ്രുവരി രണ്ടിന് (വ്യാഴം) രോഹിത് ശര്‍മയോടും കളിക്കാരോടും നാഗ്പൂരില്‍ എത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്.
ഒന്നാം ടെസ്റ്റിന്റെ വേദിയായ വിദര്‍ഭയിലെ വിസിഎ ഗ്രൗണ്ടില്‍ പ്രത്യേക സജ്ജീകരണങ്ങളാണ് ബിസിസിഐ ഒരുക്കുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ക്യാംപ് രാഹുലിന് കീഴില്‍
ഇന്ത്യന്‍ ടീം മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡിനു കീഴിലായിരിക്കും ക്യാംപെന്നു മുതിര്‍ന്ന ബിസിസിഐ ഒഫീഷ്യല്‍ അറിയിച്ചു. പരമ്പരയ്ക്കു മുമ്പ് രോഹിത് ശര്‍മയും ടെസ്റ്റ് താങ്ങളും നാഗ്പൂരില്‍ ഒത്തുചേരും. ഇവിടെ രാഹുലിന്റെ മേല്‍നോട്ടത്തിലായിരിക്കും ടീം തയ്യാറെടുക്കുക.
ന്യൂസിലാന്‍ഡുമായുള്ള ടെസ്റ്റ് പരമ്പര അവസാനിച്ചാല്‍ അദ്ദേഹം ടീമിനൊപ്പം ചേരും. ഫിറ്റ്‌നസ് ക്യാംപാണ് സംഘടിപ്പിക്കുന്നത്. റെഡ് ബോളില്‍ പരിശീലനം നടത്താന്‍ കളിക്കാര്‍ക്കു വളരെ നല്ല അവസരമായിരിക്കും ഇതെന്നും ബിസിസിഐ ഒഫീഷ്യല്‍ പറയുന്നു.
Also Read: സഞ്ജു കരിയറില്‍ ഇതിനകം എന്തൊക്കെ നേടി? അഭിമാനിക്കാന്‍ ഈ നേട്ടങ്ങള്‍

വര്‍ഷങ്ങള്‍ക്കു ശേഷം
നാഗ്പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൗണ്ട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു ടെസ്റ്റ് മല്‍സരത്തിനു ആതിഥേയത്വം വഹിക്കുന്നത്. ഇവിടെ അവസാനമായി ഒരു ടെസ്റ്റ് മല്‍സരം നടന്നത് 2006ലായിരുന്നു.
ഈ വേദിയില്‍ ഇതിനകം നടന്നത് ഒമ്പതു ടെസ്റ്റുകള്‍ മാത്രമാണ്. ടെസ്റ്റ് മല്‍സരമില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ മധ്യമേഖലാ മല്‍സരങ്ങള്‍ ഇവിടെ നടക്കാറുണ്ട്. വിദര്‍ഭയും ഉത്തര്‍ പ്രദേശും ഇവിടെ ഇവിടെ ഇടയ്ക്കിടെ മല്‍സരങ്ങളില്‍ കളിക്കാറുണ്ട്.
Also Read: ധോണിക്കു അത് സാധിച്ചു, പക്ഷെ അതൊരിക്കലും എളുപ്പല്ല! അശ്വിന്‍ പറയുന്നു

ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ചേതേശ്വര്‍ പുജാര, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ്. ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്‌ദേവ് ഉനാട്കട്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications