For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'സ്വയം നന്നാവാന്‍ ശ്രമിക്കൂ', ഭുവിയെ പരിഹസിക്കുന്നവര്‍ക്കെതിരേ ഭാര്യ, വൈറല്‍ പോസ്റ്റ്

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടി20യിലും ഭുവി 19ാം ഓവറില്‍ നിരാശപ്പെടുത്തിയതോടെ അദ്ദേഹത്തിനെതിരേ രൂക്ഷ വിമര്‍ശനമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്നത്

1

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സീനിയര്‍ പേസര്‍മാരിലൊരാളാണ് ഭുവനേശ്വര്‍ കുമാര്‍. സ്വിങ് ബൗളിങ്ങുകൊണ്ട് വിക്കറ്റ് വീഴ്ത്തുന്ന മാന്ത്രികനെന്ന് ഭുവിയെ വിശേഷിക്കാം. സ്വിങ്ങിന് പിന്തുണയുള്ള പിച്ചുകളില്‍ ന്യൂബോളില്‍ ഭുവനേശ്വറുടെ ബൗളിങ് എതിരാളികളുടെ പേടി സ്വപ്‌നമാണ്. കുത്തിത്തിരിഞ്ഞ് സ്റ്റംപിലേക്കെത്തുന്ന ഭുവിയുടെ പന്തുകള്‍ നിരവധി ബാറ്റ്‌സ്മാന്‍മാരുടെ സ്റ്റംപ് തെറിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ സമീപകാലത്തായി ഭുവിയുടെ പ്രകടനം വളരെയധികം വിമര്‍ശനം നേരിടുകയാണ്. ഒരു കാലത്ത് ഡെത്ത് ഓവറുകളില്‍ റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടി വിക്കറ്റ് വീഴ്ത്താന്‍ മിടുക്കുകാട്ടുന്ന ഭുവിക്ക് ഇപ്പോള്‍ ആ മികവില്ല. 19ാം ഓവര്‍ എറിയാനെത്തി തല്ലുവാങ്ങി മത്സരം കൈവിട്ട് കളയുന്നത് ഭുവിയുടെ ശീലമായിരിക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടി20യിലും ഭുവി 19ാം ഓവറില്‍ നിരാശപ്പെടുത്തിയതോടെ അദ്ദേഹത്തിനെതിരേ രൂക്ഷ വിമര്‍ശനമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്നത്.

1

സൈബര്‍ ആക്രമണം തന്നെ ഭുവിക്കെതിരേ ഉയരുന്നുണ്ടെന്ന് പറയാം. ഭുവിയെ കടന്നാക്രമിക്കുന്ന സൈബര്‍ ആരാധകര്‍ക്കെതിരേ ഇപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ നീളന്‍ കുറിപ്പുമായാണ് അദ്ദേഹത്തിന്റെ ഭാര്യ രംഗത്തെത്തിയിരിക്കുന്നത്. 'ഇന്നത്തെ കാലത്ത് ആളുകള്‍ വിലകെട്ടവരായി മാറുകയാണ്. വെറുപ്പും അസൂയയും പറത്താന്‍ അവര്‍ക്ക് സമയമുണ്ട്. അവരോട് എനിക്ക് നല്‍കാനുള്ള ഉപദേശം ഇതാണ്. നിങ്ങളുടെ വാക്കുകളും അസ്തിത്വങ്ങളും ആരും ശ്രദ്ധിക്കുന്നില്ല. സാധ്യത കുറവാണെങ്കിലും നിങ്ങളുടെ സമയം സ്വയം നന്നാവാന്‍ ചിലവഴിക്കുക'- എന്നാണ് ഭുവിയുടെ ഭാര്യ നൂപുര്‍ നഗര്‍ കുറിച്ചത്.

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടി20യില്‍ നാല് ഓവറില്‍ 52 റണ്‍സാണ് ഭുവി വിട്ടുകൊടുത്തത്. ഒരു വിക്കറ്റ് പോലും നേടാനായുമില്ല. അവസാന മൂന്ന് മത്സരത്തില്‍ 19ാം ഓവര്‍ എറിയാനെത്തിയ ഭുവി 49 റണ്‍സാണ് വിട്ടുകൊടുത്തത്. ഇതെല്ലാം ഇന്ത്യയുടെ തോല്‍വികള്‍ക്ക് കാരണമായി മാറുകയും ചെയ്തു. ഭുവനേശ്വറെപ്പോലൊരു സീനിയര്‍ താരത്തില്‍ നിന്ന് കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം എല്ലാവരും പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അതിനൊത്ത് ഇപ്പോള്‍ ഉയരാനാവുന്നില്ല.

രോഹിത്തിന്റെ ടി20 അരങ്ങേറ്റത്തിന് 15 വര്‍ഷം, സഹകളിക്കാര്‍ ഇന്നെവിടെ?, ഒരാള്‍ പോലീസ്

2

ടി20 ലോകകപ്പിലും ഇന്ത്യ മുഖ്യ പേസറായി പരിഗണിക്കുന്നവരിലൊരാള്‍ ഭുവനേശ്വര്‍ കുമാറാണ്. സീനിയര്‍ പേസറെ ഇന്ത്യ ടി20 ലോകകപ്പിലും ഡെത്ത് ഓവറിലേക്ക് പരിഗണിച്ചാല്‍ അത് തിരിച്ചടിയായി മാറാന്‍ സാധ്യത കൂടുതലാണ്. ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷദീപ് സിങ് എന്നിവരാണ് ഇന്ത്യയുടെ ലോകകപ്പിലെ മുഖ്യ പേസര്‍മാര്‍. ഇവരില്‍ ഭുവിയെ ന്യൂബോളിലും മധ്യ ഓവറുകളിലും ഉപയോഗിച്ചാല്‍ ഗുണം ചെയ്‌തേക്കും. ഡെത്ത് ഓവറിലേക്ക് പരിഗണിച്ചാല്‍ അത് തിരിച്ചടിയായി മാറാനാണ് സാധ്യത.

3

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20 നാളെ നടക്കാന്‍ പോവുകയാണ്. ഇന്ത്യന്‍ ടീമില്‍ മൂന്ന് മാറ്റം പ്രതീക്ഷിക്കപ്പെടുന്നു. ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരിലൊരാളെ ഇന്ത്യ പുറത്തിരുത്തിയേക്കുമെന്ന റിപ്പോര്‍ട്ടുണ്ട്. ഹര്‍ഷല്‍ പട്ടേല്‍ മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലും വിക്കറ്റ് നേടാന്‍ കഴിവുള്ളവനാണെങ്കിലും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്കുകാട്ടാറില്ല.

IND vs AUS T20: 'ഹിറ്റ്മാനൊക്കെ കാഴ്ചക്കാര്‍', ഓസീസിനെതിരേ കോലിക്ക് ആറ് വമ്പന്‍ റെക്കോഡ്

4

ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യയുടെ ബൗളിങ് നിരയില്‍ പൊളിച്ചെഴുത്ത് അത്യാവശ്യമായി മാറിയിരിക്കുകയാണ്. മുഹമ്മദ് ഷമിയെ ഇന്ത്യ ടി20 ലോകകപ്പില്‍ ബാക്കപ്പ് താരമായാണ് പരിഗണിച്ചത്. എന്നാല്‍ ഓസീസ് സാഹചര്യത്തില്‍ ഷമിയെപ്പോലെ ഗുണം ചെയ്യുന്ന മറ്റൊരു ബൗളറില്ലെന്ന് തന്നെ പറയാം. ഓസീസ് പരമ്പരക്കും ഷമിയെ പരിഗണിച്ചിരുന്നെങ്കിലും പനിയെത്തുടര്‍ന്ന്് അദ്ദേഹം വിട്ടുനില്‍ക്കേണ്ടി വന്നതോടെയാണ് ഉമേഷ് യാദവിനെ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചത്.

ടീമിന്റെ ഭാവി മുന്നില്‍ക്കണ്ട് യുവബൗളര്‍മാരെ വളര്‍ത്തിക്കൊണ്ട് വരേണ്ടതായുണ്ട്. പ്രത്യേകിച്ച് പരിമിത ഓവറില്‍. ഇത്തവണത്തെ ടി20 ലോകകപ്പില്‍ കാര്യമായ പ്രകടനം കാഴ്ചവെക്കാന്‍ ഇന്ത്യക്ക് സാധിക്കാതെ പോയാല്‍ വലിയ പൊളിച്ചെഴുത്ത് തന്നെ ടീമില്‍ നടക്കുമെന്നുറപ്പ്.

Story first published: Thursday, September 22, 2022, 17:08 [IST]
Other articles published on Sep 22, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+