Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: 19ാം ഓവറില്ല, അതുകൊണ്ട് ഭുവിയുമില്ല, സീനിയര്‍ പേസര്‍ക്കെതിരേ വ്യാപക ട്രോള്‍

1

നാഗ്പൂര്‍: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20യില്‍ മഴ വില്ലനായതിനാല്‍ 8 ഓവറായി മത്സരം ചുരുക്കിയിരുന്നു. രണ്ട് ടീമിനും എട്ടോവര്‍ എന്ന നിലയില്‍ മത്സരം എത്തിയതോടെ ഇന്ത്യ ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ് എന്നിവരെ പുറത്തിരുത്തി പകരം ജസ്പ്രീത് ബുംറ, റിഷഭ് പന്ത് എന്നിവരെ പ്ലേയിങ് 11ലേക്കെത്തിച്ചു. ഏഴ് ബാറ്റ്‌സ്മാന്‍മാരുമായാണ് ഇന്ത്യ രണ്ടാം ടി20ക്കിറങ്ങിയത്.

ഇന്ത്യയുടെ പ്ലേയിങ് 11 പുറത്തായതിന് പിന്നാലെ സീനിയര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിനെതിരേ വ്യാപക ട്രോളുകളാണ് ഉയരുന്നത്. 19ാം ഓവര്‍ ഇല്ലാത്തതിനാലാണ് ഭുവിയെ ഇന്ത്യ പരിഗണിക്കാത്തതെന്നാണ് ആരാധകരുടെ പരിഹാസം. സമീപകാലത്തായി ഡെത്ത് ഓവറുകളില്‍ ഭുവി ദുരന്തമായിരുന്നു. 19ാം ഓവര്‍ എറിയാനെത്തി ഭുവി കളി തോല്‍പ്പിക്കുന്നത് നിത്യ സംഭവമായി സമീപകാലത്തായി മാറിയിട്ടുണ്ട്.

1

ഇതാണ് ആരാധകര്‍ ട്രോളാനുള്ള കാരണമായി മാറുന്നത്. ഭുവനേശ്വറിനെ പരിഹസിക്കുന്നതിനെതിരേ അദ്ദേഹത്തിന്റെ ഭാര്യ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി രംഗത്തെത്തിയിരുന്നു. സ്വയം നന്നാകാന്‍ ട്രോളന്‍മാര്‍ വിലപ്പെട്ട സമയം ഉപയോഗിക്കണമെന്നാണ് ഭുവിയുടെ ഭാര്യ കുറിച്ചത്. ഇതിനെതിരേയും ട്രോളുകള്‍ ഉയര്‍ന്നിരുന്നു.

ദിനേഷ് കാര്‍ത്തികിനെതിരേയും ട്രോളുകളുണ്ട്. എട്ട് ഓവര്‍ മത്സരത്തില്‍ 18ാം ഓവര്‍ ഫിനിഷര്‍ എന്തിനാണെന്നാണ് ചില ആരാധകര്‍ ചോദിക്കുന്നത്. കൂടുതലാളുകളും ഭുവിയുടെ 19ാം ഓവറിന്റെ പേരിലാണ് പരിഹസിക്കുന്നത്. 19ാം ഓവര്‍ ഇല്ലെങ്കില്‍ പിന്നെ ഭുവിയില്ലെന്നാണ് ട്വിറ്റര്‍ ആരാധകര്‍ പറയുന്നത്. ഹര്‍ദിക് പാണ്ഡ്യ ഉള്ളതിനാല്‍ ഇന്ത്യക്ക് ഒരു പേസ് ബൗളറെ കുറച്ച് പരിഗണിച്ചാലും പ്രശ്‌നമുണ്ടായിരുന്നില്ല. കാരണം 8 ഓവര്‍ മാത്രമാണ് മത്സരം.

IND vs AUS T20: ഇന്ത്യയുടെ മാസ്റ്റര്‍പ്ലാന്‍, കോലിക്ക് പുതിയ ദൗത്യം, കൈയടിച്ച് ആരാധകരും

2

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയെ ഇന്ത്യ അഞ്ച് വിക്കറ്റിന് 90 എന്ന നിലയിലേക്കൊതുക്കിയെങ്കിലും ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം ഇപ്പോഴും ആശങ്കയായി തുടരുന്നു. ഹര്‍ഷല്‍ പട്ടേലിനെ ടി20 ലോകകപ്പിലടക്കം ഇന്ത്യ നിര്‍ണ്ണായക താരമായാണ് കാണുന്നത്. എന്നാല്‍ 2 ഓവറില്‍ ഒരു വിക്കറ്റ് പോലും നേടാതെ 32 റണ്‍സാണ് താരം വഴങ്ങിയത്. പരിക്കിന്റെ ഇടവേളക്ക് ശേഷം മടങ്ങിയെത്തിയ ഹര്‍ഷലിന് പഴയ മിടുക്കില്ലെന്ന് പറയാം.

ധോണി മാത്രമല്ല, ഇവരും ഇന്ത്യയുടെ സൂപ്പര്‍ ഫിനിഷര്‍മാര്‍, ഈ മൂന്ന് പേറെ മറന്ന് പോകരുത്!

3

ജസ്പ്രീത് ബുംറ പരിക്കിന് ശേഷമുള്ള മടങ്ങിവരവ് ഗംഭീരമാക്കി. ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചിനെ ക്ലീന്‍ബൗള്‍ഡാക്കി അദ്ദേഹത്തിന്റെ തന്നെ കൈയടി നേടാന്‍ ബുംറക്കായി. മനോഹരമായ യോര്‍ക്കറിലൂടെയാണ് ബുംറ ഫിഞ്ചിന്റെ സ്റ്റംപ് പിഴുതത്. രണ്ട് ഓവറില്‍ 23 റണ്‍സാണ് അദ്ദേഹം വിട്ടുകൊടുത്തത്. ബുംറയുടെ തിരിച്ചുവരവ് ഇന്ത്യക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നു.

Story first published: Friday, September 23, 2022, 22:48 [IST]
Other articles published on Sep 23, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+