IND vs AUS: കിങാവുമോ സൂര്യ? കോലിയും ബാബറും പിന്നിലാവും! പക്ഷെ കടുപ്പം, അറിയാം
ഓസ്‌ട്രേലിയക്കെതിരായ അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ ടീം ഇന്ത്യയെ നയിക്കാനൊരുങ്ങുകയാണ് വെടിക്കെട്ട് ബാറ്റര്‍ സൂര്യകുമാര്‍ യാദവ്. ഇന്ത്യയുടെ 360 ബാറ്ററെന്നു വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹം ഇതാദ്യമായാണ് ഒരു പരമ്പരയില്‍ ടീമിന്റെ സ്വതന്ത്ര ക്യാപ്റ്റനാവുന്നത്. പരിക്കു കാരണം ഫസ്റ്റ് ചോയ്‌സ് നായകന്‍ ഹാര്‍ദിക പാണ്ഡ്യ വിശ്രമത്തിലായതിനാലാണ് സൂര്യക്കു ടീമിനെ നയിക്കാന്‍ അവസരം ലഭിച്ചത്.
മുന്‍നിര താരങ്ങള്‍ക്കു വിശ്രമം നല്‍കി രണ്ടാംനിര ടീമിനെയാണ് പരമ്പരയില്‍ ഇന്ത്യ പരീക്ഷിക്കുന്നത്. ബാറ്ററെന്ന നിലയില്‍ ചില വമ്പന്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കാനുള്ള അവസരമാണ് പരമ്പരയില്‍ സൂര്യക്കു ലഭിച്ചിരിക്കുന്നത്. ടീമംഗവും ബാറ്റിങ് ഇതിഹാസവുമായ വിരാട് കോലി, മുന്‍ പാകിസ്താന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ ബാബര്‍ ആസം എന്നിവരുടേതടക്കമുള്ള റെക്കോര്‍ഡുകള്‍ സ്‌കൈ പരമ്പരയില്‍ തിരുത്തിയേക്കും.

വിശാഖപട്ടണത്തു വ്യാഴാഴ്ച നടക്കുന്ന ആദ്യ ടി20യില്‍ 159 റണ്‍സ് അടിച്ചെടുത്താല്‍ ഈ ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കിയ താരമായി സൂര്യ മാറും. നിലവില്‍ ഏറ്റവും കുറച്ചു ഇന്നിങ്‌സുകളില്‍ നിന്നും ഈ നേട്ടം കൈവരിച്ച താരമെന്ന ലോക റെക്കോര്‍ഡ് ബാബറിനു അവകാശപ്പെട്ടതാണ്.
അടുത്ത രണ്ടു ടി20 ഇന്നിങ്‌സുകളിലാണ് സൂര്യ 159 റണ്‍സെടുക്കുന്നതെങ്കില്‍ ബാബറിന്റെ ഓള്‍ടൈം റെക്കോര്‍ഡിനൊപ്പമെത്താന്‍ അദ്ദേഹത്തിനു കഴിയും. 52 ഇന്നിങ്‌സുകളില്‍ നിന്നാണ് ബാബര്‍ 2000 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ടത്. ബാബര്‍ മാത്രമല്ല അദ്ദേഹത്തിന്റെ ടീമംഗമായ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാനും ഇത്ര ഇന്നിങ്‌സുകളില്‍ നിന്നും 2000 റണ്‍സ് തികച്ച് റെക്കോര്‍ഡ് പങ്കിടുകയാണ്.
ഇനി പരമ്പരയിലെ അഞ്ചു ഇന്നിങ്‌സുകളില്‍ നിന്നാണ് സൂര്യ 159 റണ്‍സെടുക്കുന്നതെങ്കില്‍ കോലിയുടെ റെക്കോര്‍ഡായിരിക്കും സ്‌കൈ തകര്‍ക്കുക. അതിവേഗം 2000 റണ്‍സ് പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് കോലിയുടെ പേരിലുള്ളത്.
നിലവില്‍ 50 ഇന്നിങ്‌സുകളില്‍ നിന്നും 1841 റണ്‍സാണ് ടി20യിലെ നമ്പര്‍ വണ്‍ ബാറ്റര്‍ കൂടിയായ സൂര്യയുടെ സമ്പാദ്യം. 46 ശരാശരിയില്‍ 172.7 എന്ന ഞെട്ടിക്കുന്ന സ്‌ട്രൈക്ക് റേറ്റാടെയാണിത്. മൂന്നു സെഞ്ച്വറികളും ഈ ഫോര്‍മാറ്റില്‍ അദ്ദേഹം കുറിച്ചിട്ടുണ്ട്. അവസാന സെഞ്ച്വറി ഈ വര്‍ഷം ജനുവരിയില്‍ ശ്രീലങ്കയ്‌ക്കെതിരേ രാജ്‌കോട്ടിലായിരുന്നു.
സമാപിച്ച ഏകദിന ലോകകപ്പിലെ ദയനീയ ബാറ്റിങ് പ്രകടനത്തിന്റെ പേരില്‍ ഏറെ പഴി കേട്ട ശേഷമാണ് ഓസ്‌ട്രേലിയയുമായുള്ള പരമ്പരയില്‍ സൂര്യ ഇറങ്ങുന്നത്. ഏഴു ഇന്നിങ്‌സുകളില്‍ നിന്നും 17.66 എന്ന ദയനീയ ശരാശരിയില്‍ അദ്ദേഹത്തിനു നേടാനായത് വെറും 106 റണ്‍സാണ്. ഓസ്ട്രലേിയയുമായുള്ള ഫൈനലിലും സൂര്യ നനഞ്ഞ പടക്കമായി. 28 ബോളില്‍ ഒരു ഫോറടക്കം 18 റണ്‍സ് മാത്രമെടുത്ത് അദ്ദേഹം പുറത്താവുകയായിരുന്നു.

ലോകകപ്പിലെ ക്ഷീണം തീര്‍ക്കാന്‍ ഓസീസുമായുള്ള പരമ്പരയില്‍ അദ്ദേഹത്തിനു മികച്ച പ്രകടനം നടത്തിയേ തീരൂ. അതോടൊപ്പം ക്യാപ്റ്റന്‍സിയിലും സൂര്യക്കു തിളങ്ങേണ്ടതുണ്ട്. ക്യാപ്റ്റന്‍സിയുടെ അമിത സമ്മര്‍ദ്ദം അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനത്തെയും ബാധിക്കുമോയെന്നാണ് ഇനി അറിയാനുള്ളത്.
ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ് (വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), യശസ്വി ജയ്സ്വാള്‍, തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, ശിവം ദുബെ, രവി ബിഷ്നോയ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാന്‍, മുകേഷ് കുമാര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications