Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ലോകകപ്പില്‍ ഏഴു കളിയില്‍ ഒരു സിക്‌സ്, ടി20യില്‍ ആറു ബോളില്‍ രണ്ട്! സൂര്യ 'അന്ന്യനോ'?

സമാപിച്ച ഏകദിന ലോകകപ്പിലെ ഫ്‌ളോപ്പ് ഷോയെ തുടര്‍ന്ന് ഏറെ വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം നേരിട്ട ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ് ടി20യിലേക്കു മാറിയതോടെ തനിനിറം പുറത്തെടുത്തിരിക്കുകയാണ്. താരത്തിന്റെ ഈ മേക്കോവര്‍ കണ്ട് ക്രിക്കറ്റ് ലോകം മുഴുവന്‍ ഞെട്ടിയിരിക്കുകയാണ്. ലോകകപ്പില്‍ ഫിനിഷറുടെ റോള്‍ ലഭിച്ചപ്പോള്‍ തട്ടിയും മുട്ടിയും നിന്ന് പഞ്ച പാവത്തെപ്പോലെ കളിച്ച സ്‌കൈ ടി20യില്‍ തീര്‍ത്തും വ്യത്യസ്തനായ മറ്റൊരു ബാറ്ററായി മാറി.

എന്തുകൊണ്ടാണ് ടി20 ബാറ്റര്‍മാരുടെ ഐസിസി റാങ്കിങില്‍ താന്‍ തലപ്പത്തുള്ളതെന്നു ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ സൂര്യ തെളിയിച്ചിരിക്കുകയാണ്. വിശാഖപട്ടണത്തു നടന്ന ആദ്യ ടി20യില്‍ ഇന്ത്യ അവസാനത്തെ ബോളില്‍ ത്രില്ലിങ് വിജയം കൊയ്തപ്പോള്‍ ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി സൂര്യ ടീമിന്റെ ഹീറോയായി മാറുകയായിരുന്നു. ക്യാപ്റ്റനായുള്ള അദ്ദേഹത്തിന്റെ അരങ്ങേറ്റ മല്‍സരം കൂടിയായിരുന്നു ഇത്.

SURYAKUMAR YADAV

നാലാം നമ്പറില്‍ കളിച്ച സ്‌കൈ 42 ബോളില്‍ ഒമ്പതു ഫോറും നാലു സിക്‌സറുമടക്കം 80 റണ്‍സ് വാരിക്കൂട്ടിയാണ് ക്രീസ് വിട്ടത്. പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാവും അദ്ദേഹത്തിനായിരുന്നു. ലോകകപ്പില്‍ കളിച്ച ഏഴു ഇന്നിങ്‌സുകളില്‍ സൂര്യക്കു നേടാനായത് ഒരേയൊരു സിക്‌സര്‍ മാത്രമായിരുന്നു.

ഇതേയാള്‍ തന്നെയാണ് മൂന്നു ദിവസങ്ങള്‍ക്കു ശേഷം ടി20യില്‍ ഇറങ്ങിയപ്പോള്‍ സംഹാര താണ്ഡവമാടിയത്. ലോകകപ്പില്‍ ഒരു സിക്‌സറുണ്ടായിരുന്ന സൂര്യ ഓസ്‌ട്രേലിയക്കെതിരായ ടി20യില്‍ നേരിട്ട ആദ്യത്തെ ആറു ബോളില്‍ രണ്ടെണ്ണവും സിക്‌സറിസലേക്കു പറത്തുകയായിരുന്നു.

17.66 എന്ന ദയനീയ ശരാശരിയില്‍ ലോകകപ്പില്‍ വെറും 106 റണ്‍സ് മാത്രമേ അദ്ദേഹം നേടിയുള്ളൂ. 49 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. ഒരു സിക്‌സറിനൊപ്പം 12 ഫോറുകള്‍ മാത്രമേ ടൂര്‍ണമെന്റിലുടനീളം സൂര്യക്കു നേടാനായുള്ളൂ.

കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ ഇതുപോലെയൊരു ഇന്നിങ്‌സ് സൂര്യ കളിച്ചിരുന്നെങ്കില്‍ കിരീടം ഇന്ത്യ ഉറപ്പായും നേടിയേനെയെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. അന്നു 28 ബോളില്‍ ഒരു ഫോറടക്കം 18 റണ്‍സ് മാത്രമെടുത്ത് അദ്ദേഹം പുറത്താവുകയായിരുന്നു. കലാശക്കളിയില്‍ മാത്രമല്ല ടൂര്‍ണമെന്റിലുടനീളം സൂര്യ നനഞ്ഞ പടക്കമായിരുന്നു.

ഇന്ത്യക്കു വേണ്ടി ടോപ്പ് ഫൈവിലെ എല്ലാവരും ബാറ്റിങില്‍ മിന്നുന്ന പ്രകടനം നടത്തിയതിനാല്‍ അദ്ദേഹത്തിന്റെ ഫ്‌ളോപ്പ് ഷോ ടീമിനെ സാരമായി ബാധിച്ചില്ല. പക്ഷെ ഫൈനലില്‍ ടോപ്പ് ഫൈവില്‍ നിന്നും കാര്യമായ സംഭാവന ലഭിക്കാതിരുന്നതോടെ സൂര്യയുടെ ദൗര്‍ബല്യം മറ നീക്കി പുറത്തുവരികയും ചെയ്തു.

SURYAKUMAR YADAV

ഓസീസുമായുള്ള ടി20യിലെ മാച്ച് വിന്നിങ് പ്രകടനത്തോടെ പല റെക്കോര്‍കളും തകര്‍ത്തെറിയാന്‍ സൂര്യക്കായിരുന്നു. ടി20യില്‍ ഏറ്റവുമധികം തവണ പ്ലെയര്‍ ഓഫ് ദി മാച്ചായി മാറിയ രണ്ടാമത്തെ ഇന്ത്യന്‍ താരമന്നെ റെക്കോര്‍ഡ് അദ്ദേഹത്തെ തേടിയെത്തിയിരുന്നു. രോഹിത് ശര്‍മയെ മറികടന്നാണ് സ്‌കൈ രണ്ടാംസ്ഥാനത്തേക്കേുയര്‍ന്നത്. 12 പ്ലെയര്‍ ഒഫ് ദി മാച്ച് പുരസ്‌കാരങ്ങളായിരുന്നു ഹിറ്റ്മാന്റെ പേരിലുണ്ടായിരുന്നത്.

ഇതു പഴങ്കഥയാക്കിയ സ്‌കൈ 13ാമത്തെ പുരസ്‌കാരവുമായി രണ്ടാമതെത്തുകയായിരുന്നു. ക്യാപ്റ്റനായുള്ള ആദ്യ ടി20 മല്‍സരത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവുമുയകര്‍ന്ന സ്‌കോര്‍ കൂടിയായിരുന്നു സൂര്യ ഓസീസിവനെിരേ കുറിച്ചത്. നേരത്തേ 62 റണ്‍സെടുത്ത കെഎല്‍ രാഹുലിന്റെ പേരിലായിരുന്നു ഓള്‍ടൈം റെക്കോര്‍ഡ്. ഇതാണ് 80 റണ്‍സുമായി സ്‌കൈ തിരുത്തിയത്.

Story first published: Friday, November 24, 2023, 10:10 [IST]
Other articles published on Nov 24, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+