Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: എന്തുകൊണ്ട് ദീപക് ചഹാര്‍ കളിച്ചില്ല? അര്‍ഷ്ദീപിനായി മാറ്റിയതല്ല- തുറന്ന് പറഞ്ഞ് സൂര്യ

ബംഗളൂരു: ഓസ്‌ട്രേലിയക്കെതിരായ അഞ്ചാം ടി20യില്‍ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ഒരു മാറ്റമാണുണ്ടായിരുന്നത്. നാലാം ടി20യിലൂടെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവന്ന ദീപക് ചഹാറിന് അഞ്ചാം ടി20യില്‍ ടീമില്‍ ഇടമില്ലായിരുന്നു. സ്വിങ് പേസറും ഭേദപ്പെട്ട രീതിയില്‍ ബാറ്റ് ചെയ്യാന്‍ കഴിവുള്ളവനുമായ ദീപക്കിനെ അടുത്ത ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് ഇന്ത്യ പിന്തുണക്കുന്നു. എന്നാല്‍ അഞ്ചാം ടി20യില്‍ അപ്രതീക്ഷിതമായി എന്തുകൊണ്ടാണ് ദീപക്കിനെ ഒഴിവാക്കിയത്.

ഇപ്പോഴിതാ എന്തുകൊണ്ടാണ് ദീപക്കിനെ അഞ്ചാം ടി20യില്‍ പുറത്തിരുത്തിയതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സൂര്യകുമാര്‍ യാദവ്. ദീപക്കിനെ പുറത്തിരുത്തിയതല്ലെന്നും അദ്ദേഹത്തിന്റെ കുടുംബാംഗത്തിന്റെ ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് അത്യാവശ്യമായി നാട്ടിലേക്ക് മടങ്ങിയതാണെന്നും അതുകൊണ്ടാണ് ദീപക്കിനെ ഒഴിവാക്കിയതെന്നുമാണ് സൂര്യകുമാര്‍ പറഞ്ഞത്. എന്നാല്‍ കുടുംബത്തിലെ ആര്‍ക്കാണ് ആരോഗ്യ പ്രശ്‌നമെന്നതില്‍ വ്യക്തതയില്ല.

ഓസ്‌ട്രേലിയന്‍ പരമ്പരക്ക് ശേഷം നടക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ദീപക് ചഹാര്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈ പരമ്പരയില്‍ നിര്‍ണ്ണായക സ്ഥാനമാണ് ദീപക്കിനുള്ളത്. ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്ന താരങ്ങളിലൊരാളാണ് ദീപക്. എന്നാല്‍ ഇടക്കിടെ പരിക്ക് വേട്ടയാടുന്ന താരമാണ് ദീപക്. കരിയറില്‍ ഇതുവരെ നിരവധി മത്സരങ്ങള്‍ പരിക്കിനെത്തുടര്‍ന്ന് അദ്ദേഹത്തിന് നഷ്ടമായിട്ടുണ്ട്. ഐപിഎല്ലില്‍ സിഎസ്‌കെയുടേയും നിര്‍ണ്ണായക താരമാണ് ദീപക്.

ബംഗളൂരുവില്‍ അര്‍ഷ്ദീപ് കളിച്ചത് ഇന്ത്യക്ക് ഗുണകരമായി. അവസാന ഓവറില്‍ 10 റണ്‍സായിരുന്നു ഓസ്‌ട്രേലിയക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. വെറും മൂന്ന് റണ്‍സാണ് അര്‍ഷ്ദീപ് വിട്ടുകൊടുത്തത്. മാത്യു വേഡിന്റെ വിക്കറ്റ് നേടി ഇന്ത്യയുടെ വിജയം ഉറപ്പിക്കുകയും ചെയ്തു. എന്തായാലും ഈ മാറ്റം ഇന്ത്യക്ക് ഗുണം ചെയ്തുവെന്ന് തന്നെ പറയാം.

india, cricket

ബംഗളൂരുവില്‍ പ്രതീക്ഷിച്ച പോലെ ബാറ്റിങ്ങിന് വലിയ പിന്തുണ ലഭിച്ചില്ല. ആദ്യം ബാറ്റുചെയ്ത ഇന്ത്യ എട്ട് വിക്കറ്റിന് 160 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയക്ക് എട്ട് വിക്കറ്റിന് 154 റണ്‍സാണ് നേടാനായത്. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ ശ്രേയസ് അയ്യരുടെ പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്. 37 പന്തില്‍ 53 റണ്‍സാണ് ശ്രേയസ് നേടിയത്. ഇതില്‍ അഞ്ച് ഫോറും 2 സിക്‌സും ഉള്‍പ്പെടും. അക്ഷര്‍ പട്ടേല്‍ മധ്യനിരയില്‍ നിര്‍ണ്ണായക പ്രകടനം നടത്തി.

21 പന്ത് നേരിട്ട് 31 റണ്‍സാണ് അക്ഷര്‍ നേടിയത്. 2 ഫോറും 1 സിക്‌സും അദ്ദേഹം നേടി. ജിതേഷ് ശര്‍മ 24 റണ്‍സും യശ്വസി ജയ്‌സ്വാള്‍ 21 റണ്‍സും നേടി. എന്നാല്‍ റുതുരാജ് ഗെയ്ക് വാദ് (10), സൂര്യകുമാര്‍ യാദവ് (5), റിങ്കു സിങ് (6) എന്നിവരെല്ലാം നിരാശപ്പെടുത്തി. 161 എന്ന ചെറിയ വിജയലക്ഷ്യാണ് ഇന്ത്യ ഓസീസിന് മുന്നില്‍ വെച്ചത്. സന്ദര്‍ശകര്‍ അനായാസ ജയം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിമുറുക്കി.

അര്‍ഷ്ദീപ് സിങ് 4 ഓവറില്‍ 40 റണ്‍സ് വിട്ടുകൊടുത്തെങ്കിലും 2 വിക്കറ്റുകള്‍ വീഴ്ത്തി. മുകേഷ് കുമാറിന്റെ ബൗളിങ് പ്രകടനം നിര്‍ണ്ണായകമായി. 17ാം ഓവറില്‍ തുടരെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയ മുകേഷ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. നാല് ഓവറില്‍ 32 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് മുകേഷ് വീഴ്ത്തിയത്. രവി ബിഷ്‌നോയ് നാല് ഓവറില്‍ 29 റണ്‍സിന് 2 വിക്കറ്റും വീഴ്ത്തി. അപകടകാരിയായ ട്രാവിസ് ഹെഡിനെ പുറത്താക്കിയത് ബിഷ്‌നോയിയാണ്.

അക്ഷര്‍ പട്ടേല്‍ 4 ഓവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 1 വിക്കറ്റും വീഴ്ത്തി. ഇന്ത്യയുടെ അടുത്ത വെല്ലുവിളി ദക്ഷിണാഫ്രിക്കയിലാണ്. ഇന്ത്യയുടെ യുവനിര ദക്ഷിണാഫ്രിക്കന്‍ അത്ഭുതം കാട്ടുമോയെന്നത് കണ്ടറിയാം.

Story first published: Monday, December 4, 2023, 11:42 [IST]
Other articles published on Dec 4, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+