Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ടി20യില്‍ ശ്രേയസ് തലവേദനയോ? ഇനി ടീമില്‍ വേണ്ട! കസറുക 2 ടീമിനെതിരേ മാത്രം

ഏകദിന ലോകകപ്പിലെ മിന്നുന്ന പ്രകടനത്തിനു ശേഷം ഇന്ത്യന്‍ ടി20 ടീമിലേക്കുള്ള ശ്രേയസ് അയ്യരുടെ മടങ്ങിവരവ് വന്‍ ഫ്‌ളോപ്പായി മാറി. ഓസ്‌ട്രേലിയക്കെതിരായ നാലാം ടി20യിലൂടെയാണ് അദ്ദേഹം വലിയൊരു ഇടവേളയ്ക്കു ശേഷം ഈ ഫോര്‍മാറ്റിലേക്കു തിരിച്ചെത്തിയത്. പക്ഷെ യാതാരു ഇംപാക്ടുമുണ്ടാക്കാന്‍ മൂന്നാം നമ്പറില്‍ കളിച്ച ശ്രേയസിനായില്ല. വെറും എട്ടു റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായുള്ളൂ. ഏഴു ബോളുകളില്‍ നിന്നാണിത്. ഫോറോ, സിക്‌സറോ താരത്തിന്റെ ഇന്നിങ്‌സില്‍ ഇല്ലായിരുന്നു.

പവര്‍പ്ലേയിലെ അവസാന ബോളിലായിരുന്നു യശസ്വി ജയ്‌സ്വാള്‍ പുറത്തായത്. 28 ബോളില്‍ 37 റണ്‍സെടുത്ത ജയ്‌സ്വാളിനെ ഹാര്‍ഡിയുടെ ബൗളിങില്‍ മക്‌ഡെര്‍മോട്ട് പിടികൂടുകയായിരുന്നു. തുടര്‍ന്നാണ് ശ്രേയസിന്റെ വരവ്. ആദ്യത്തെ മൂന്നു ബോളില്‍ അദ്ദേഹം രണ്ടു റണ്‍സെടുത്തു. അടുത്ത ഓവറില്‍ തുടര്‍ച്ചയായി മൂന്നു ഡബിളുകളെടുത്ത ശ്രേയസ് അതിനു പിന്നാലെയുള്ള ബോളില്‍ പുറത്താവുകയും ചെയ്തു.

SHREYAS IYER

സ്പിന്നര്‍ തന്‍വീര്‍ സംഗയാണ് ശ്രേയസിനെ പുറത്താക്കിയത്. പുള്‍ ഷോട്ടിനു ശ്രമിച്ച താരത്തിനു പിഴയ്ക്കുകയായിരുന്നു. ബോള്‍ പ്രതീക്ഷിച്ചതു പോലെ കണക്ട് ചെയ്യാന്‍ ശ്രേയസിനായില്ല. ലോങ്ഓണിനു മുകളിലൂടെ സിക്‌സറിനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. പക്ഷെ അതു പരാജയപ്പെട്ടതോടെ ലോങ് ഓണില്‍ ക്രിസ് ഗ്രീനിനു സിംപിള്‍ ക്യാച്ച് സമ്മാനിക്കുകയായിരുന്നു.

ശ്രേയസിന്റെ ടി20 കരിയറെടുത്താല്‍ അതു അത്ര മികച്ചതല്ലെന്നു കാണാം. മറ്റു രണ്ടു ഫോര്‍മാറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ അദ്ദേഹത്തിനു ഏറ്റവും മോശം ശരാശരിയുള്ളത് ടി20യിലാണ്. 50 ടി20 മല്‍സരങ്ങളിലായി 46 ഇന്നിങ്‌സുകളിലാണ് ശ്രേയസ് ബാറ്റ് ചെയ്തിട്ടുള്ളത്. ഇവയില്‍ നിന്നും 30.3 എന്ന ശരാശരിയില്‍ 1051 റണ്‍സാണ് അദ്ദേഹം നേടിയത്. ഏഴു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും. 74 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

ടി20യില്‍ ശ്രേയസിന്റെ ബാറ്റിങ് ശരാശരിയെടുത്താല്‍ അദ്ദേഹം മികച്ച പ്രകടനം നടത്തിയിട്ടുള്ളത് വെറും രണ്ടു ടീമുകള്‍ക്കെതിരേ മാത്രമാണ്. ഏഷ്യന്‍ ടീമുകളായ ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരേയാണിത്. ഇവര്‍ക്കെതിരേ 57 എന്ന മികച്ച ശരാശരിയും 157 സ്‌ട്രൈക്ക് റേറ്റും ശ്രേയസിനുണ്ട്. പക്ഷെ ബാക്കിയുള്ള ടീമുകള്‍ക്കെതിരേയെല്ലാം അദ്ദേഹം നനഞ്ഞ പടക്കമാണ്. ശേഷിച്ച ടീമുകള്‍ക്കെതിരേ 23 മാത്രമാണ് ശ്രേയസിന്റെ ശരാശരി. സ്‌ട്രൈക്ക് റേറ്റ് 123ഉം ആണ്.

SHREYAS IYER

അവസാനമായി കളിച്ച 14 ടി20 മല്‍സരങ്ങളെടുത്താല്‍ ഒരേയൊരു ഫിഫ്റ്റി മാത്രമേ ശ്രേയസ് സ്‌കോര്‍ ചെയ്തിട്ടുള്ളൂ. മൂന്നു മല്‍സരങ്ങളില്‍ അദ്ദേഹം ഡെക്കാവുകയും ചെയ്തു. ശരാശരി 17.6ഉം സ്‌ട്രൈക്ക് റേറ്റ് 122ഉം ആണ്. 40 ബോളുകളില്‍ നിന്നും നേടിയ 64 റണ്‍സ് മാറ്റിനിര്‍ത്തിയാല്‍ ബാക്കിയുള്ളവയിലൊന്നും ശ്രേയസിനു പ്രതീക്ഷയ്‌ക്കൊത്ത ബാറ്റിങ് കാഴ്ചവയ്ക്കാനായിട്ടില്ല.

36 റണ്‍സ് (27 ബോള്‍), 45 (35), 14 (11), 4 (2), 0 (1), 28 (23), 0 (4), 10 (11), 24 (27), 64 (40), 1 (4), 13 (9), 0 (1), 8 (7) എന്നിങ്ങനെയാണ് അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ച 14 ഇന്നിങ്‌സുകളില്‍ അദ്ദേഹത്തിന്റെ പ്രകടനം. ഇവ പരിഗണിക്കുമ്പോള്‍ ടി20യില്‍ ശ്രേയസ് ഇന്ത്യന്‍ ടീമില്‍ സ്ഥാനമര്‍ഹിക്കുന്നുണ്ടോയെന്ന കാര്യം പോലും സംശയമാണ്.

Story first published: Saturday, December 2, 2023, 9:40 [IST]
Other articles published on Dec 2, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+