ഓസ്‌ട്രേലിയക്കെതിരേ അടുത്തയാഴ്ച ആരംഭിക്കാനിരിക്കുന്ന അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിലേക്കു വിളി കാത്തിരിക്കുകയാണ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. ലോകകപ്പിനു പിന്നാലെ നടക്കുന്ന പരമ്പരയായതിനാല്‍ തന്നെ പ്രധാനപ്പെട്ട കളിക്കാര്‍ക്കെല്ലാം ഓസീസിനെതിരേ ഇന്ത്യ വിശ്രമം നല്‍കുമെന്നാണ് വിവരം. അതുകൊണ്ടു തന്നെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി സഞ്ജുവിനു തന്നെ വിളിയെത്തേുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ വലിയൊരു ട്വിസ്റ്റാണ് സംഭവിച്ചിരിക്കുന്നത്.
ലോകകപ്പ് ടീമിന്റെ ഭാഗമായ യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനെ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ ഉള്‍പ്പെടുത്തുമെന്ന സൂചനകളാണ് വരുന്നത്. ഇതു സഞ്ജുവിനെ സംബന്ധിച്ച് വലിയ തിരിച്ചടി തന്നെയാണ്. കാരണം ഇന്ത്യന്‍ ടീമില്‍ തന്റേതായ ഇടമുറപ്പിച്ചു കഴിഞ്ഞ താരമാണ് ഇഷാന്‍. ടീം മാനേജ്‌മെന്റിനും പ്രിയം അദ്ദേഹത്തോടു തന്നെ. ഈ കാരണത്താല്‍ തന്നെ ഇഷാനുണ്ടെങ്കില്‍ അതു സഞ്ജുവിന്റെ സ്ഥാനം നഷ്ടപ്പെടാന്‍ ഇടയാക്കുമെന്നുറപ്പാണ്.

ഇനി ഇഷാനോടൊപ്പം ബാക്കപ്പ് വിക്കറ്റ് കീപ്പറായി ടീമില്‍ ഇടം പിടിച്ചാലും സഞ്ജുവിനെ പ്ലെയിങ് ഇവനിലുള്‍പ്പെടുത്താന്‍ സാധ്യത തീരെ കുറവാണ്. ഒരുപക്ഷെ അവസാനത്തെ ഒന്നു രണ്ടു മല്‍സരങ്ങളില്‍ സഞ്ജുവിന് അവസരം നല്‍കിയേക്കാം. പക്ഷെ അതിനുള്ള സാധ്യത 50-50 മാത്രമാണ്. ഇതോടെ സഞ്ജുവിന്റെ കരിയര്‍ പോലും വലിയ അനിശ്ചിതത്വത്തിലേക്കാണ് നീങ്ങുന്നത് എന്ന് സംശയക്കേണ്ടി വരും.
ഇഷാന്റെയും സഞ്ജുവിന്റെയും ടി20 കരിയറെടുത്താല്‍ വലിയ വ്യത്യാസം കാണാന്‍ സാധിക്കില്ല. കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രകടനമെടുത്താല്‍ സഞ്ജു ആറിന്നിങ്‌സുകളില്‍ നിന്നും 127.86 സ്‌ട്രൈക്ക് റേറ്റില്‍ നേടിയത് 78 റണ്‍സാണ്. ഇഷാനാവട്ടെ 10 ഇന്നിങ്‌സുകളില്‍ നിന്നും 95.33 സ്‌ട്രൈക്ക് റേറ്റില്‍ 143 റണ്‍സെടുക്കുകയും ചെയ്തു. ഐപിഎല്ലിലെ പ്രകടനമെടുത്താല്‍ കഴിഞ്ഞ സീസണില്‍ സഞ്ജു 14 ഇന്നിങ്‌സുകളില്‍ നിന്നും 362 റണ്‍സും ഇഷാന്‍ 16 ഇന്നിങ്‌സുകളില്‍ നിന്നും 454 റണ്‍സുമാണ് സ്‌കോര്‍ ചെയ്തത്.
സമീപകാലത്തു നടന്ന പ്രധാന ടൂര്‍ണമെന്റുകളിലെല്ലാം സഞ്ജു തഴയപ്പെട്ടിരുന്നു. ആദ്യം ഏഷ്യാ കപ്പില്‍ നിന്നും ഒഴിവാക്കപ്പെട്ട അദ്ദേഹത്തിനു ഏഷ്യന്‍ ഗെയിംസിനുള്ള ടീമിലും സ്ഥാനം ലഭിച്ചില്ല. അതിനു ശേഷം ഓസ്‌ട്രേലിയയുമായുള്ള ഏകദിന പരമ്പരയില്‍ ഒഴിവാക്കപ്പെട്ട സഞ്ജുവിനെ ലോകകപ്പ് സ്‌ക്വാഡിലേക്കും പരിഗണിച്ചില്ല.
ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സംഘത്തെ ലോകകപ്പ് ഫൈനല്‍ കഴിഞ്ഞ് തിങ്കളാഴ്ച പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. ടി20യിലെ സ്ഥിരം ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യ പരിക്കേറ്റ് പുറത്തായതിനാല്‍ വെടിക്കെട്ട് ബാറ്റര്‍ സൂര്യകുമാര്‍ യാദവായിരിക്കും ഇന്ത്യയെ നയിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ ടി20 ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടി ആയതിനാലാണ് സ്‌കൈയ്ക്കു പ്രഥമ പരിഗണന ലഭിക്കുന്നത്. എന്നാല്‍ സൂര്യക്കും വിശ്രമം നല്‍കാന്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചാല്‍ റുതുരാജ് ഗെയ്ക്വാദായിരിക്കും പുതിയ ക്യാപ്റ്റന്‍. നേരത്തേ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ സ്വര്‍ണം മനേടിയത് അദ്ദേഹത്തിനു കീഴിലായിരുന്നു.
ഓസീസുമായുള്ള ടി20 പരമ്പരയില്‍ ഗെയ്ക്വാദും യശസ്വി ജയ്‌സ്വാളും ചേര്‍ന്നായിരിക്കും ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യുക. ഇഷാനെ ടീമിലുള്‍പ്പെടുത്തുകയാണെങ്കില്‍ മൂന്നാം നമ്പറിലായിരിക്കും ബാറ്റ് ചെയ്‌തേക്കുക. നാലാം നമ്പറില്‍ ക്യാപ്റ്റന്‍ സൂര്യയുടെ ഊഴമായിരിക്കും.

അഞ്ചാം നമ്പറില്‍ ഇടംകൈയന്‍ തിലക് വര്‍മ തന്റെ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. ആറാമനായി ഫിനിഷറുടെ റോളിലെത്തുക റിങ്കു സിങായിരിക്കും. അതുകൊണ്ടു തന്നെ ടീമിലെടുത്താലും പ്ലെയിങ് ഇലവനില്‍ ഇടം പിടിക്കുക സഞ്ജുവിനു അസാധ്യമായിരിക്കും.
അതു മാത്രമല്ല ഏഴു മാസത്തിനകം ഐസിസിയുടെ ടി20 ലോകകപ്പ് 2024ല്‍ നടക്കാനിരിക്കുകയാണ്. അതിനാല്‍ തന്നെ ടൂര്‍ണമെന്റിനുള്ള തയ്യാറെടുപ്പുകളും ഇന്ത്യ ആരംഭിക്കേണ്ട സമയമാണിത്. അതുകൊണ്ടു തന്നെ ടീമില്‍ കാര്യമായ പരീക്ഷണങ്ങള്‍ക്കു ഇനിയുള്ള പരമ്പരകളില്‍ ഇന്ത്യ ശ്രമിക്കാനുമിടയില്ല. ലോകകപ്പ് പ്ലാനിന്റെ ഭാഗമായ താരങ്ങള്‍ക്കു പരമാവധി അവസരങ്ങള്‍ നല്‍കാനിയിക്കും ഇന്ത്യയുടെ ശ്രമം. നിലവില്‍ സഞ്ജുവിനേക്കാള്‍ ഇഷാനാണ് ലോകകപ്പ് ടീമിലേക്കു ഇന്ത്യ പരിഗണന നല്‍കുന്നത്.
പരിക്കു കാരണം ഒരു വര്‍ഷത്തോളമായി കളത്തിനു പുറത്തായിരുന്ന ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും മടങ്ങിവരവിനു തയ്യാറെടുക്കുകയാണ്. ജനുവരിയില്‍ അദ്ദേഹം ടീമിലേക്കു മടങ്ങിയെത്തിയേക്കുമെന്നാണ് സൂചനകള്‍. റിഷഭ് കൂടി തിരിച്ചെത്തിയാല്‍ ഇഷാന് ബാക്കപ്പ് വിക്കറ്റ് കീപ്പറുടെ റോളിലേക്കു മാറേണ്ടിയും വരും. ഇതോടെ സഞ്ജുവിന്റെ അന്താരാഷ്ട്ര കരിയറും ഏറെക്കുറെ അവസാനിക്കാനും സാധ്യതയുണ്ട്.