Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: റുതുരാജിനെ വാഴ്ത്താന്‍ വരട്ടെ, വെറും മൂന്നു പേരെ 'തല്ലി' നേടിയ സെഞ്ച്വറി! അറിയാം

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി20യില്‍ നേടിയ ഇടിവെട്ട് സെഞ്ച്വറിയോടെ ഈ ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീമില്‍ തന്റെ സ്ഥാനം കൂടുതല്‍ ഭദ്രമാക്കിയിരിക്കുകയാണ് റുതുരാജ് ഗെയ്ക്വാദ്. ടീം പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കവെ പതിയെ തുടങ്ങിയ ശേഷം അദ്ദേഹം അവസാന 10 ഓവറുകളില്‍ ഓസീസ് ബൗളിങിനെ നിലംപരിശാക്കി അതിവേഗം റണ്‍സ് വാരിക്കൂട്ടുകയായിരുന്നു. വെറും 57 ബോളില്‍ പുറത്താവാതെ 123 റണ്‍സാണ് റുതുരാജ് അടിച്ചെടുത്തത്. 13 ഫോറുകളും ഏഴു സിക്‌സറുമുള്‍പ്പെടെയായിരുന്നു ഇത്.

ടി20 ഫോര്‍മാറ്റില്‍ മുമ്പൊരിക്കലും ഓസ്‌ട്രേലിയക്കെതിരേ ഒരു ഇന്ത്യന്‍ താരം സെഞ്ച്വറി നേടിയിരുന്നില്ല. ഈ കുറവ് കൂടിയാണ് റുതുരാജ് തീര്‍ത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ ഈ പ്രകടനം അതുകൊണ്ടു തന്നെ വളരെ സ്‌പെഷ്യലാണെന്നു പറയേണ്ടി വരും. പക്ഷെ ഈ സെഞ്ച്വറിയുടെ പേരില്‍ മാത്രം റുതുരാജിനെ വാഴ്ത്തുന്നത് അത്ര ശരിയായിരിക്കില്ല.

RUTURAJ GAIKWAD

കാരണം അദ്ദേഹത്തിന്റെ ഇന്നിങ്‌സ് പരിശോധിക്കുകയാണെങ്കില്‍ ഓസ്‌ട്രേലിയയുടെ ഏറ്റവും മികച്ച ബൗളര്‍മാര്‍ക്കെതിരേ അധികം റണ്‍സ് സ്‌കോര്‍ ചെയ്തിട്ടില്ലെന്നു കാണാം. അവര്‍ക്കെതിരേ തട്ടിയും മുട്ടിയും ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോയ റുതുരാജ് ടീമിലെ മോശം ബൗളര്‍മാരെ കടന്നാക്രമിച്ചാണ് സെഞ്ച്വറിയുമായി എല്ലാവരുടെയും കണ്ണില്‍ പൊടിയിട്ടതെന്നു പറയേണ്ടി വരും.

മല്‍സരത്തില്‍ ആറു ബൗളര്‍മാരെയാണ് റുതുരാജ് നേരിട്ടത്. ഇതില്‍ 99 റണ്‍സും മൂന്നു പേര്‍ക്കെതിരേയായിന്നു. ശേഷിച്ച മൂന്നു പേര്‍ക്കെതിരേ 24 റണ്‍സ് മാത്രമേ നേടിയിട്ടുള്ളൂ. ഓസീസ് ബൗളിങ് ലൈനപ്പില്‍ ഉജ്ജ്വലമായി ബൗള്‍ ചെയ്ത് മറ്റുള്ളവരില്‍ നിന്നെല്ലാം വേറിട്ടുനില്‍ക്കുന്ന പേസര്‍ ജേസണ്‍ ബെറന്‍ഡോര്‍ഫിനെതിരേ 10 ബോളുകളാണ് റുതുരാജ് നേരിട്ടത്. ഇവയില്‍ നിന്നും നേടിയതാവട്ടെ വെറും ഒമ്പതു റണ്‍സ് മാത്രമാണ്.

മറ്റൊരു ഫാസ്റ്റ് ബൗളറായ നതാന്‍ എല്ലിസിനെതിരേ എട്ടു ബോളില്‍ നേടാനായത് ആറു റണ്‍സ് മാത്രം. പേസര്‍ കെയ്ന്‍ റിച്ചാര്‍ഡ്‌സനെതിരേയും റുതുരാജിനു കാര്യമായൊന്നും ചെയ്യാനായില്ല. ആറു ബോളില്‍ നേടിയത് വെറും ഒമ്പതു റണ്‍സ് മാത്രം. അതായത് ഈ മൂന്നു പേസര്‍മാര്‍ക്കെതിരേ ആകെ കളിച്ച 22 ബോളില്‍ അദ്ദേഹം നേടിയത് 24 റണ്‍സാണ്.

RUTURAJ GAIKWAD

തന്റെ ഈ നാണക്കേട് ശേഷിച്ച ബൗളമാരെ പഞ്ഞിക്കിട്ട് റുതുരാജ് മായ്ച്ചു കളയുകയായിരുന്നു. അനുഭവസമ്പത്ത് തീരെയില്ലാത്ത ആരോണ്‍ ഹാര്‍ഡിയും ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ തന്‍വീര്‍ സംഗയുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ഇരകള്‍. ഒരേയൊരു ഓവര്‍ മാത്രമെറിഞ്ഞ ഗ്ലെന്‍ മാക്‌സ്വെല്ലിനെയും റുതുരാജ് കൈകാര്യം ചെയ്തു. അദ്ദേഹത്തിന്റെ 123 റണ്‍സ് ഇന്നിങ്‌സിലെ 99 റണ്‍സും ഈ ബൗളര്‍മാര്‍ക്കെതിരേ സ്‌കോര്‍ ചെയ്തതാണ്. വെറും 33 ബോളുകളില്‍ നിന്നായിരുന്നു ഇത്.

സീം ബൗളിങ് ഓള്‍റൗണ്ടര്‍ ഹാര്‍ഡിയെയാണ് റുതുരാജ് ശരിക്കും തല്ലിച്ചതച്ചത്. വെറും 15 ബോളില്‍ അദ്ദേഹത്തിനെതിരേ 44 റണ്‍സ് താരം വാരിക്കൂട്ടി. ഇന്നിങ്‌സിലെ അവസാന ഓവര്‍ ബൗള്‍ ചെയ്ചത മാക്‌സ്വെല്ലിനെതിരേ ആറു ബോളില്‍ 27 റണ്‍സും റുതുരാജ് അടിച്ചെടുത്തു.

സംഗയ്‌ക്കെതിരേയാവട്ടെ അദ്ദേഹം കളിച്ചത് 12 ബോളുകളാണ്. ഇവയില്‍ നിന്നും നേടിയത് 28 റണ്‍സുമാണ്. അതുകൊണ്ടു തന്നെ ഈ മല്‍സരത്തിലെ സെഞ്ച്വറിയുടെ പേരില്‍ മാത്രം റുതുരാജിനെ വിലയിരുത്തുന്നത് ശരിയാവില്ല. കൂടുതല്‍ മല്‍സരങ്ങളില്‍ ഏറ്റവും മികച്ച ബൗളര്‍മാര്‍ക്കെതിരേ സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ നടത്തി അദ്ദേഹം മികവ് തെളിയിക്കേണ്ടത് ആവശ്യമാണ്.

Story first published: Wednesday, November 29, 2023, 11:34 [IST]
Other articles published on Nov 29, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+