For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: വമ്പന്‍ നേട്ടത്തില്‍ റുതുരാജ്, കോലിയെ പിന്നിലാക്കി! ചരിത്ര റെക്കോഡില്‍ ഒന്നാമന്‍

ബംഗളൂരു: ഓസ്‌ട്രേലിയക്കെതിരായ അഞ്ചാം ടി20യിലൂടെ ചരിത്ര നേട്ടത്തിലേക്കെത്തി റുതുരാജ് ഗെയ്ക് വാദ്. ബംഗളൂരുവില്‍ 12 പന്ത് നേരിട്ട് 2 ബൗണ്ടറി ഉള്‍പ്പെടെ 10 റണ്‍സാണ് ഇന്ത്യന്‍ ഓപ്പണര്‍ നേടിയത്. എന്നാല്‍ ഈ പ്രകടനത്തിലൂടെത്തന്നെ വമ്പനൊരു റെക്കോഡ് സ്വന്തം പേരിലാക്കിയിരിക്കുകയാണ് റുതുരാജ്. ഒരു ബൈലാട്രല്‍ ടി20 ടൂര്‍ണമെന്റില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡിലേക്കാണ് റുതുരാജ് എത്തിയിരിക്കുന്നത്.

അഞ്ച് മത്സരങ്ങളില്‍ നിന്ന് 233 റണ്‍സാണ് റുതുരാജ് നേടിയത്. 231 റണ്‍സ് നേടിയ വിരാട് കോലിയുടെ റെക്കോഡാണ് റുതുരാജ് പഴങ്കഥയാക്കിയത്. ഒരു സെഞ്ച്വറി പ്രകടനം ഉള്‍പ്പെടെയാണ് റുതുരാജ് ഇത്തവണ കസറിയത്. കെ എല്‍ രാഹുല്‍ 224 റണ്‍സുമായി മൂന്നാം സ്ഥാനത്താണ്. ന്യൂസീലന്‍ഡിനെതിരേയായിരുന്നു രാഹുലിന്റെ ഈ പ്രകടനം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇഷാന്‍ കിഷന്‍ 206 റണ്‍സും ശ്രീലങ്കയ്‌ക്കെതിരേ ശ്രേയസ് അയ്യര്‍ 204 റണ്‍സും നേടിയിട്ടുണ്ട്.

മറ്റൊരു നേട്ടവും റുതുരാജ് സ്വന്തമാക്കി. വേഗത്തില്‍ 500 ടി20 റണ്‍സ് നേടുന്ന താരങ്ങളില്‍ മൂന്നാം സ്ഥാനത്തേക്കെത്താനും റുതുരാജിനായി. 17 ഇന്നിങ്‌സില്‍ നിന്നാണ് റുതുരാജിന്റെ നേട്ടം. യുവരാജ് സിങ്, ഗൗതം ഗംഭീര്‍ എന്നിവരും 17 ഇന്നിങ്‌സില്‍ നിന്നാണ് ഈ നേട്ടത്തിലെത്തിയത്. 16 ഇന്നിങ്‌സില്‍ നിന്ന് ഈ നാഴികക്കല്ല് പിന്നിട്ട ഇഷാന്‍ കിഷനും വിരാട് കോലിയും രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ വെറും 13 ഇന്നിങ്‌സില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ കെ എല്‍ രാഹുലാണ് തലപ്പത്ത്.

ഇന്ത്യന്‍ നായകനും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ സൂര്യകുമാര്‍ യാദവ് 5 റണ്‍സ് നേടിയാണ് പുറത്തായത്. നാലാം ടി20യില്‍ 1 റണ്‍സിനായിരുന്നു സൂര്യകുമാര്‍ പുറത്തായത്. അവസാന 46 ടി20 ഇന്നിങ്‌സില്‍ ഇതാദ്യമായാണ് സൂര്യകുമാര്‍ യാദവ് തുടര്‍ച്ചയായ രണ്ട് ഇന്നിങ്‌സില്‍ സിംഗിള്‍ സ്‌കോറിന് പുറത്താവുന്നത്. നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും സൂര്യകുമാര്‍ പരമ്പരയില്‍ തിളങ്ങിയിരുന്നു. എന്നാല്‍ അവസാന രണ്ട് മത്സരത്തിലും അദ്ദേഹം നിരാശപ്പെടുത്തി.

ruturaj gaikwad

മധ്യനിരയിലെ വെടിക്കെട്ട് താരമായ റിങ്കു സിങ്ങിന് അഞ്ചാം ടി20യില്‍ വലിയ മികവ് കാട്ടാനായില്ല. ആറ് റണ്‍സിനാണ് അദ്ദേഹം പുറത്തായത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ റിങ്കു സിംഗിള്‍ സ്‌കോറില്‍ പുറത്താവുന്നത് ഇതാദ്യമായാണ്. എന്നാല്‍ അഭിമാനിക്കാവുന്ന നേട്ടങ്ങളോടെയാണ് റിങ്കു മടങ്ങുന്നത്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലും വലിയ പ്രകടനം റിങ്കുവില്‍ നിന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു.

ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് യുവതാരങ്ങള്‍ പരമ്പരയില്‍ കാഴ്ചവെച്ചത്. എന്നാല്‍ യുവതാരങ്ങള്‍ക്ക് അഞ്ചാം മത്സരത്തില്‍ പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ല. ബംഗളൂരുവില്‍ റണ്ണൊഴുകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇന്ത്യന്‍ താരങ്ങളെ തുടക്കം മുതല്‍ ഓസീസ് ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കി. യശ്വസി ജയ്‌സ്വാള്‍ (21), റുതുരാജ് ഗെയ്ക് വാദ് (10), സൂര്യകുമാര്‍ യാദവ് (5), റിങ്കു സിങ് (6) എന്നിവര്‍ക്കൊന്നും തിളങ്ങാനായില്ല. ജിതേഷ് ശര്‍മ 24 റണ്‍സുമായാണ് മടങ്ങിയത്.

പ്ലേയിങ് 11, ഇന്ത്യ- യശ്വസി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്ക് വാദ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ് (c), റിങ്കു സിങ്, ജിതേഷ് ശര്‍മ, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌നോയ്, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍

ഓസ്‌ട്രേലിയ- ട്രവിസ് ഹെഡ്, ജോഷ് ഫിലിപ്പ്, ബെന്‍ മക്‌ഡെര്‍മോട്ട്, ആരോണ്‍ ഹാര്‍ഡി, ടിം ഡേവിഡ്, മാത്യു ഷോര്‍ട്ട്, മാത്യു വേഡ് (c), ബെന്‍ ദര്‍ഷ്യൂയിസ്, നതാന്‍ ഇല്ലിസ്, ജേസന്‍ ബെഹറന്‍ഡോര്‍ഫ്, തന്‍വീര്‍ സംഗ

Story first published: Sunday, December 3, 2023, 20:31 [IST]
Other articles published on Dec 3, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+