For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: രോഹിത് മധ്യനിരയില്‍ കളിക്കൂ!! ബുംറ തന്നെ നയിക്കട്ടെ, ആവശ്യവുമായി ഫാന്‍സ്

പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റില്‍ സര്‍പ്രൈസ് ജയവുമായി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ടീം ഇന്ത്യ. ആരും കാര്യമായ വിജയസാധ്യത കല്‍പ്പിക്കാതിരുന്ന ഇന്ത്യ 295 റണ്‍സിനാണ് കംഗാരുപ്പടയെ വാരിക്കളഞ്ഞത്. സ്ഥിരം ക്യാപ്റ്റന്‍ രോഹിത് ശര്‍മയും യുവതാരം ശുഭ്മന്‍ ഗില്ലും ഇല്ലാതിരുന്നിട്ടും ജസ്പ്രീത് ബുംറയ്ക്കു കീഴില്‍ ഓസീസിനെ നിഷ്പ്രഭമാക്കുന്ന ജയമാണ് ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്. ക്യാപ്റ്റനെന്ന നിലയില്‍ ടീമിനെ മുന്നില്‍ നിന്നു നയിച്ച ബുംറ ഹീറോയുമായി മാറിയിരുന്നു.

ഇതോടെ അടുത്ത മാസം ആറു മുതല്‍ അഡ്‌ലെയ്ഡില്‍ നടക്കാനിരിക്കുന്ന അടുത്ത ടെസ്റ്റിലും ഇന്ത്യയെ ബുംറ തന്നെ നയിക്കണമെന്ന ആവശ്യവുമായി രംഗത്തു വന്നിരിക്കുകയാണ് ആരാധകര്‍. രണ്ടാം ടെസ്റ്റിനു മുന്നോടിയായി രോഹിത് ടീമിനൊപ്പം ചേര്‍ന്നു കഴിഞ്ഞു. ശേഷിച്ച നാലു ടെസ്റ്റുകളിലും അദ്ദേഹം തന്നെ ടീമിനെ നയിക്കുമെന്നും ഉറപ്പായിരിക്കുകയാണ്. ഇതിനിടെയാണ് ബുംറ തന്നെ ക്യാപ്റ്റനായി തുടരട്ടെയെന്നു ആരാധര്‍ സോഷ്യല്‍ മീഡിയയില്‍ ആവശ്യപ്പെടുന്നത്.

JASPRIT BUMRAH

ബുംറ തന്നെ മതി

രോഹിത് ശര്‍മ ഇന്ത്യന്‍ ടീമിനെ തുടര്‍ന്നുള്ള ടെസ്റ്റുകളില്‍ നയിക്കേണ്ടെന്നും പെര്‍ത്തില്‍ ഈ റോള്‍ ഉജ്ജ്വലമായി നിര്‍വഹിച്ച ജസ്പ്രീത് ബുംറ തന്നെ ക്യാപ്റ്റനായി തുടരണമെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ആവശ്യപ്പെടുന്നത്.

ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ പെര്‍ത്തില്‍ എത്ര മികച്ച രീതിലിയാണ് ജസ്പ്രീത് ബുംറ നയിച്ചത്. ക്യാപ്റ്റനായാല്‍ ഇങ്ങനെ വേണം. ആദ്യ ഇന്നിങ്‌സില്‍ 150 റണ്‍സിനു ടീം ഓള്‍ഔട്ടായിട്ടും ഇത്രയും ആധികാരികമായ ഒരു ജയം ടീം നേടിയെടുക്കാന്‍ പ്രധാന കാരണം ബുംറയാണ്. ശേഷിച്ച ടെസ്റ്റുകളിലും അദ്ദേഹം ഈ റോളില്‍ തന്നെ തുടരണം. രോഹിത് ശര്‍മയുടെ തിരിച്ചുവരവ് പ്ലസ് പോയിന്റാണെങ്കിലും അദ്ദേഹം ബാറ്ററായി തുടരട്ടെയെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

ന്യൂസിലാന്‍ഡുമായുള്ള അവസാന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീം തൂത്തുവാരപ്പെടാനുള്ള പ്രധാനപ്പെട്ട കാരണക്കാരന്‍ രോഹിത് ശര്‍മയായിരുന്നു. അദ്ദേഹത്തിന്റെ ചില മോശം തീരുമാനങ്ങളും ക്യാപ്റ്റന്‍സിയുമെല്ലാം ടീമിനെ ദോഷകരമായി ബാധിച്ചു.

എന്നാല്‍ ഓസ്‌ട്രേലിയയില്‍ ജസ്പ്രീത് ബുംറയ്ക്കു കീഴില്‍ വലിയ ആത്മവിശ്വാസത്തിലാണ് ടീം കാണപ്പെട്ടത്. കൂടുതല്‍ പോസിറ്റീവായ ക്രിക്കറ്റ്കാഴ്ചവയ്ക്കാന്‍ ടീമിനു സാധിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിനു പകരം രോഹിത് വീണ്ടും നായകസ്ഥാനമേറ്റെടുക്കേണ്ടെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കുറിക്കുന്നു.

INDIAN TEAM

നിഷ്പ്രഭരായി ഓസീസ്

534 റണ്‍സിന്റെ റെക്കോര്‍ഡ് വിജയലക്ഷ്യമാണ് പെര്‍ത്തില്‍ ഓസ്ട്രലിയക്കു മുന്നില്‍ ഇന്ത്യ വച്ചത്. എന്നാല്‍ പൊരുതാന്‍ പോലുമാവാതെ ഓസീസ് തകര്‍ന്നടിയുകയായിരുന്നു. വെറും 238 റണ്‍സിനാണ് അവര്‍ ഓള്‍ഔട്ടായത്. ട്രാവിസ് ഹെഡ് 89 റണ്‍സോടെ ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും മറ്റുള്ളവരില്‍ നിന്നും വേണ്ടത്ര പിന്തുണ ലഭിച്ചില്ല. മിച്ചെല്‍ മാര്‍ഷ് 47ഉം അലക്‌സ് ക്യാരി 36ഉം റണ്‍സെടുത്തെങ്കിലും ശേഷിച്ചവരെല്ലാം ദുരന്തമായി.

മൂന്നു വിക്കറ്റുകള്‍ വീതമെടുത്ത ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ചേര്‍ന്നാണ് ഓസീസിനെ കശാപ്പു ചെയ്തത്. വാഷിങ്ടണ്‍ സുന്ദര്‍ രണ്ടു വിക്കറ്റുകളെടുത്തപ്പോള്‍ ഹര്‍ഷിത് റാണയ്ക്കും നിതീഷ് റെഡ്ഡിക്കും ഓരോ വിക്കറ്റുകള്‍ വീതവും ലഭിച്ചു. രണ്ടിന്നിങ്‌സുകളായി എട്ടു വിക്കറ്റുകള്‍ കൊയ്ത ബുംറയാണ് കളിയിലെ താരമായത്.

Story first published: Monday, November 25, 2024, 15:11 [IST]
Other articles published on Nov 25, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+