For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: റോയല്‍സില്‍ ഫ്‌ളോപ്പ്, പക്ഷെ പരാഗ് ടീം ഇന്ത്യയിലേക്ക്! തലവര മാറ്റിയത് എന്തെന്നറിയാം

രാജസ്ഥാന്‍ റോയല്‍സിനൊപ്പം ഐപിഎല്ലില്‍ വന്‍ ഫ്‌ളോപ്പായി മാറിയ യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗിനെ ഈ മാസം ഇന്ത്യന്‍ കുപ്പായത്തില്‍ കാണാനായേക്കും. ലോകകപ്പിനു ശേഷം നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയയുമായുള്ള ടി20 പരമ്പയില്‍ പരാഗിനു ഇന്ത്യന്‍ ടീമിലേക്കു വിളി എത്തിയേക്കുമെന്നു ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയിലാണ് ഇന്ത്യയും ഓസീസും കൊമ്പുകോര്‍ക്കുക.

ഇപ്പോള്‍ നടക്കുന്ന സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ അസമിനായി നടത്തിക്കൊണ്ടിരിക്കുന്ന ഉജ്ജ്വല പ്രകടനമാണ് പരാഗിനെ സെലക്ടര്‍മാരുടെ നോട്ടപ്പുള്ളിയാക്കിയത്. അസമിനെ ഫൈനലിലെത്തിക്കുന്നതില്‍ ക്യാപ്റ്റന്‍ കൂടിയായ പരാഗ് നിര്‍ണായക പങ്കു വഹിച്ചിരുന്നു.

RIYAN PARAG

10 മല്‍സരങ്ങളില്‍ നിന്നും 85 ശരാശരിയില്‍ 510 റണ്‍സുമായി നിലവില്‍ ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററാണ് താരം. തുടര്‍ച്ചയായി ഏഴു മല്‍സരങ്ങളില്‍ ഫിഫ്റ്റി പ്ലസ് സ്‌കോറുകളുമായി ലോക റെക്കോര്‍ഡ് കുറിക്കാനും പരാഗിനായിരുന്നു. ബാറ്റിങില്‍ മാത്രമല്ല 11 വിക്കറ്റുകളുമായി ബൗളിങിലും മിന്നുന്ന പ്രകടനമാണ് താരം കാഴ്ചവച്ചത്.

മുഷ്താഖ് അലി ട്രോഫിയില്‍ മാത്രമല്ല കഴിഞ്ഞ ഐപിഎല്ലിനു ശേഷം നടന്ന ദിയോധര്‍ ട്രോഫിയിലും പരാഗ് മിന്നുന്ന ഫോമിലായിരുന്നു. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയത് അദ്ദേഹമാായിരുന്നു. കൂടാതെ കൂടുതല്‍ വിക്കറ്റെടുത്ത മൂന്നാമത്തെ താരമായും പരാഗ് മാറിയിരുന്നു. 354 റണ്‍സിനൊപ്പം 11 വിക്കറ്റുകളാണ് അദ്ദേഹം സ്വന്തം പേരില്‍ കുറിച്ചത്. ഇതേ തുടര്‍ന്നു പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും പരാഗിനെ തേടിയെത്തി.

സഞ്ജു സാംസണിനു കീഴില്‍ രാജസ്ഥാന്‍ റോയല്‍സില്‍ കഴിഞ്ഞ ഐപിഎല്‍ സീസണില്‍ മാത്രമല്ല അതിനു മുമ്പുള്ള സീസണുകളിലും പരാഗ് വന്‍ ഫ്‌ളോപ്പായി മാറിയിരുന്നു. ഇതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം താരം ഏറ്റുവാങ്ങുകയും ചെയ്തു. ബാറ്റിങില്‍ തുടര്‍ച്ചയായി ചെറിയ സ്‌കോറുകള്‍ക്കു പുറത്തായിക്കൊണ്ടിരുന്നിട്ടും പരാഗിനു റോയല്‍സ് നിരന്തരം അവസരം നല്‍കിക്കൊണ്ടിരുന്നത് കടുത്ത ആരാധകരെപ്പോലും ചൊടിപ്പിച്ചിരുന്നു.

ഐപിഎല്‍ കരിയറെടുത്താല്‍ 2019 മുതല്‍ ഈ വര്‍ഷം വരെ 54 മല്‍സരങ്ങളിലാണ് പരാഗ് കളിച്ചത്. ഇവയില്‍ നിന്നും 16.22 എന്ന മോശം ശരാശരിയില്‍ നേടിയത് വെറും 600 റണ്‍സ് മാത്രമാണ്. രണ്ടു ഫിഫ്റ്റികള്‍ മാത്രമേ അദ്ദേഹം ടൂര്‍ണമെന്റില്‍ ഇതുവരെ നേടിയിട്ടുള്ളൂ.

ഈ വര്‍ഷം നടന്ന അവസാന ഐപിഎല്‍ സീസണില്‍ ഏഴു മല്‍സരങ്ങളിലാണ് പരാഗ് ബാറ്റിങിനു ഇറങ്ങിയത്. ഇവയില്‍ നിന്നും നേടിയത് വെറും 78 റണ്‍സ് മാത്രം. 20 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. 2022ല്‍ റോയല്‍സ് റണ്ണറപ്പായ സീസണില്‍ 17 മല്‍സരങ്ങളില്‍ നിന്നും പരാഗിനു സ്‌കോര്‍ ചെയ്യാനായത് 183 റണ്‍സാണ്. ബൗളിങെടുത്താല്‍ 54 മല്‍സരങ്ങളില്‍ നിന്നും വെറും നാലു വിക്കറ്റാണ് താരം വീഴ്ത്തിയത്.

RIYAN PARAG

അതേസമയം, ലോകകപ്പിനു പിന്നാലെയുള്ള പരമ്പര ആയതിനാല്‍ തന്നെ സീനിയര്‍ താരങ്ങള്‍ക്കു വിശ്രമം നല്‍കി രണ്ടാംനിര ടീമിനെ ആയിരിക്കും ഓസ്ട്രേലിയക്കെതിരേ ഇന്ത്യ പരീക്ഷിച്ചേക്കുക. യുവതാരങ്ങള്‍ക്കു പ്രാധാന്യം നല്‍കിയുള്ള ടീമിനെയായിരിക്കും പരമ്പരയ്ക്കായി ഇന്ത്യ തിരഞ്ഞെടുക്കുകയെന്നാണ് സൂചനകള്‍.

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ പരിക്കറ്റ് പുറത്തായതിനാല്‍ സൂര്യകുമാര്‍ യാദവായിരിക്കും ഇന്ത്യയെ നയിച്ചേക്കുകയെന്നായിരുന്നു നേരത്തേയുള്ള അഭ്യൂഹങ്ങള്‍. പക്ഷെ സൂര്യക്കും ഇന്ത്യ വിശ്രമം നല്‍കാനാണ് സാധ്യതയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

ചൈനയിലെ ഗ്വാങ്ഷുവില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ സ്വര്‍ണത്തിലേക്കു നയിച്ച ക്യാപ്റ്റനായ യുവ താരം റുതുരാജ് ഗെയ്ക്വാദ് ഓസീസിനെതിരേ ഇന്ത്യയെ നയിച്ചേക്കുമെന്നാണ് പുതിയ സൂചനകള്‍. ഏഷ്യാഡിലുണ്ടായിരുന്ന പല താരങ്ങളും ഓസീസിനെതിരേ ഇന്ത്യക്കായി കളിക്കാനിടയുണ്ട്. മലയാളി താരം സഞ്ജു സാംസണിനും ടീമില്‍ ഇടം ലഭിക്കാനാണ് സാധ്യത.

Story first published: Monday, November 6, 2023, 14:41 [IST]
Other articles published on Nov 6, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+