ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ ഹീറോയും സൂപ്പര്‍ ഫിനിഷറുമെല്ലാം താന്‍ തന്നൊണെന്നു ഓരോ തവയണും ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തുമ്പോള്‍ തെളിയിച്ചു കൊണ്ടിരിക്കുകയാണ് യുവതാരം റിങ്കു സിങ്. ഓസ്‌ട്രേിയക്കെതിരേ കഴിഞ്ഞ ദിവസം വിശാഖപട്ടണത്തു നടന്ന കളിയിലു തന്റെ ഫിനിഷിങ് പാടവും സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ താന്‍ എത്ര മാത്രം കൂളാണെന്നും അദ്ദേഹം കാണിച്ചുതന്നു. ഇന്ത്യ അവസാന ബോളില്‍ ജയിച്ചുകയറിയ മല്‍സരത്തില്‍ ഒരു ഘട്ടത്തില്‍ തോല്‍വി മുന്നില്‍ കണ്ട ടീമിനെ രക്ഷിച്ചത് റിങ്കുവാണ്.
14 ബോളില്‍ പുറത്താവാതെ 22 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. നാലു ഫോറുകളടക്കമായിരുന്നു ഇത്. അവസാന ബോളില്‍ ജയിക്കാന്‍ ഒരു റണ്‍സ് വേണമെന്നിരിക്കെ റിങ്കു കിടിലവനൊരു സിക്‌സര്‍ പറത്തിയെങ്കിലും നിര്‍ഭാഗ്യവശാല്‍ ബൗളര്‍ എറിഞ്ഞത് ബോള്‍ ആയതു കൊണ്ട് ആ സിക്‌സര്‍ പരിഗണിക്കെപ്പിട്ടല്ല. അല്ലായിരുന്നെങ്കില്‍ സിക്‌സറിലൂടെ ടീമിന്റെ വിജയ റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങളുടെ എലൈറ്റ് ക്ലബ്ബില്‍ റിങ്കുവും ഇടം പിടിക്കുമായിരുന്നു.

എങ്കിലും നിരാശപ്പെടേണ്ടതില്ല. റിങ്കുവിന്റെ സമയം തുടങ്ങിയിട്ടേയുള്ളൂ. അധികം വൈകാതെ ലോകം കണ്ട എണ്ണം പറഞ്ഞ ഫിനിഷര്‍മാരുടെ നിരയിലേക്കു അദ്ദേഹവും ഇടം പിടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറിയ റിങ്കു കളിച്ചത് മൂന്നു ടി20കളില്‍ മാത്രമാണ്.
ഇവയില്‍ അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ് കണ്ടാല്‍ ആരുടെയും കണ്ണു തള്ളുമെന്നുറപ്പാണ്. 200നടുത്തും മുകളിലുമെല്ലാം സ്‌ട്രൈക്ക് റേറ്റിലാണ് റിങ്കു ഇവയില്‍ സ്‌കോര്‍ ചെയ്തിരിക്കുന്നത്. 180.95, 246.67, 157.14 എന്നിങ്ങനെയാണ് മൂന്നു ടി20 ഇന്നിങ്‌സുകളില്‍ റിങ്കുവിന്റെ സ്‌ട്രൈക്ക് റേറ്റ്.
ഇവയില്‍ അദ്ദേഹത്ത്തിന്റെ സ്‌കോറുകള്‍ 21 ബോളില്‍ 38 റണ്‍സ്, 15 ബോളില്‍ പുറത്താവാതെ 37 റണ്‍സ്, 14 ബോളില്‍ പുറത്താവാതെ 22 എന്നിങ്ങനെയാണ്. ഓസീസുമായുള്ള കഴിഞ്ഞ മല്‍സരത്തിലെ അവസാന ബോള്‍ സിക്‌സറായി പരിഗണിച്ചിരുങ്കെില്‍ സ്‌ട്രൈക്ക് റേറ്റ് 157.14ല്‍ നിന്നും 200ലേക്കു കയറുമായിരുന്നു.
റിങ്കുവിന്റെ ടി20യിലെ മൂന്നു ഇന്നിങ്‌സുകളിലെയും പ്രകടനമെടുത്താല്‍ 97 ശരാശരിയില്‍ 194 സ്‌ട്രൈക്ക് റേറ്റോടെ 97 റണ്‍സാണ് സമ്പാദ്യം. എട്ടു ഫോറുകളും ഏഴു സിക്‌സറുകളുമടക്കമാണിത്.

കഴിഞ്ഞ സീസണിലെ ഐപില്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടിയും അതിനു ശേഷം ടി20 ഇന്ത്യക്കു വേണ്ടിയുമുള്ള റിങ്കുവിന്റെ പ്രകടനം നോക്കിയാല്‍ 17 ഇന്നിങ്‌സുകളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ഒറ്റയക്ക സ്‌കോറുകള്‍ക്കു പുറത്തായിട്ടുള്ളത്.
ബാക്കിയുള്ളവയിലെല്ലാം ബാറ്റിങില്‍ തന്റെ സാന്നിധ്യമറിയിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. 4 റണ്‍സ് (4 ബോള്‍), 46 (33), 48* (21), 58* (31), 18 (18), 6 (8), 53* (33), 18* (10), 19 (20), 46 (35), 21* (10), 16 (18), 54 (43), 67* (33), 38 (21), 37* (15), 22* (14) എന്നിങ്ങനെയാണ് റിങ്കുവിന്റെ സ്‌കോറുകള്‍.
ഐപിഎല്‍ കരിയറെടുത്താല്‍ കെകെആറിനായി 29 ഇന്നിങ്‌സുകളില്‍ നിന്നും 36.25 ശരാശരിയില്‍ 142.16 സ്‌ട്രൈക്ക് റേറ്റില്‍ 725 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. നാലു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ സൂപ്പര്‍ ഫിനിഷറായി റിങ്കു സൂപ്പര്‍ താര പദവിയിലേക്കുയരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.