Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: സിക്‌സില്‍ 'സെഞ്ച്വറി', ധോണിക്കും യുവിക്കുമൊപ്പം റിങ്കുവും! അഫ്രീഡിയാണ് കിങ്

ടി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ മിന്നുന്ന പ്രകടനവുമായി റിങ്കു സിങ് വീണ്ടും വീണ്ടും ഞെട്ടിച്ചുകൊണ്ടിരിക്കുയാണ്. ഓസ്‌ട്രേലിയക്കെതിരേ കഴിഞ്ഞ ദിവസം റായ്പൂരില്‍ നടന്ന നാലാം ടി20യില്‍ 46 റണ്‍സുമായി അദ്ദേഹം ടീമിന്റെ ടോപ്‌സ്‌കോററായി മാറിയിരുന്നു. 29 ബോളില്‍ നാലു ഫോറും രണ്ടു സിക്‌സറുകളുമടക്കമായിരുന്നു ഇത്. കരിയര്‍ ബെസ്റ്റ് പ്രകടനം കൂടിയായിരുന്നു റിങ്കു ഈ കളിയില്‍ കാഴ്ചവച്ചത്. നിര്‍ഭാഗ്യവശാല്‍ അര്‍ഹിച്ച ഫിഫ്റ്റി കണ്ടെത്താന്‍ അദ്ദേഹത്തിനായില്ല.

എങ്കിലും വലിയൊരു റെക്കോര്‍ഡ് കുറിക്കാനും അതോടൊപ്പം എലൈറ്റ് ക്ലബ്ബില്‍ ഇടം പിടിക്കാനും അദ്ദേഹത്തിനായിരുന്നു. മല്‍സരത്തില്‍ നേടിയ രണ്ടാമത്തെ സിക്‌സറാണ് റിങ്കുവിനെ ഇതിഹാസങ്ങളോടൊപ്പം എലൈറ്റ് ക്ലബ്ബിലെത്തിച്ചത്. ഈ പരമ്പരയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സിക്‌സറാണ് അദ്ദേഹം നേടിയത്. 13ാം ഓവറിലായിരുന്നു 100 മീറ്റര്‍ ദൈര്‍ഘ്യമുള്ള റിങ്കുവിന്റെ കൂറ്റന്‍ സിക്‌സ്.

RINKU SINGH

പേസര്‍ ബെന്‍ ഡ്വാര്‍ഷ്യസെറിഞ്ഞ 13ാം ഓവറിലെ അവസാനത്തെ ബോളിലായിരുന്നു ഇത്. ക്രീസിനു പുറത്തേക്കിറങ്ങിയ ശേഷം മിഡ് വിക്കറ്റിനു മുകളിലൂടെയായിരുന്നു റിങ്കുവിന്റെ വമ്പന്‍ സിക്‌സര്‍. ഇതോടെ കരിയറിലെ അഞ്ചാമത്തെ ടി20 ഇന്നിങ്‌സില്‍ തന്നെ റിങ്കു സിക്‌സറില്‍ 'സെഞ്ച്വറിയും' തികച്ചിരിക്കുകയാണ്.

ടി20യില്‍ 100 മീറ്ററോ, അതിനു മുകളിലോ ദൈര്‍ഘ്യമുള്ള സിക്‌സറുകളടിച്ച താരങ്ങളുടെ എലൈറ്റ് ലിസ്റ്റില്‍ റിങ്കുവും തന്റെ പേര് കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി, സൂപ്പര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് എന്നിവര്‍ക്കൊപ്പം ഇനി റിങ്കുവിനെയും നമുക്കു കാണാം.

അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ സിക്‌സറടിച്ച താരമെന്ന ലോക റെക്കോര്‍ഡ് പാകിസ്താന്റെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറും ക്യാപ്റ്റനുമായ ഷാഹിദ് അഫ്രീഡിക്കു സ്വന്തമാണ്. 2013ല്‍ സൗത്താഫ്രിക്കയ്‌ക്കെതിരേയായിരുന്നു 153 മീറ്റര്‍ ദൈര്‍ഘ്യമുള്ള സിക്‌സര്‍ പായിച്ച് അഫ്രീഡി ചരിത്രം കുറിച്ചത്. 10 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും അദ്ദേഹത്തിന്റെ ഈ ലോക റെക്കോര്‍ഡ് ഇളക്കം തട്ടാതെ തന്നെ നില്‍ക്കുകയാണ്.

അഫ്രീഡി കഴിഞ്ഞാല്‍ ദൈര്‍ഘ്യമേറിയ സിക്‌സര്‍ പായിച്ച രണ്ടാമത്തെ താരം ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ബ്രെറ്റ് ലീയാണ്. 143 മീറ്റര്‍ ദൈര്‍ഘ്യമുള്ള സിക്‌സറാണ് ലീ തന്റെ പേരില്‍ കുറിച്ചത്. ലീക്കു പിന്നില്‍ മൂന്നാംസ്ഥാനത്തു ന്യൂസിലാന്‍ഡിന്റെ മുന്‍ ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റിലുണ്ട്. 2012ല്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ അദ്ദേഹം നേടിയ സിക്‌സറിന്റെ ദൈര്‍ഘ്യം 127 മീറ്ററായിരുന്നു.

RINKU SINGH

ഇംഗ്ലണ്ടിന്റെ വമ്പനടിക്കാരനായ യുവതാരം ലിയാം ലിവിങ്സ്റ്റണിനാണ് നാലാം സ്ഥാനം. 122 മീറ്റര്‍ ദൈര്‍ഘ്യമുള്ള സിക്‌സറടിച്ചാണ് അദ്ദേഹം ടോപ്പ് ഫൈവിന്റെ ഭാഗമായത്. 2021ല്‍ പാകിസ്താനുമായുള്ള ടി20യിലായിരുന്നു ലിവിങ്സ്റ്റണിന്റെ ഈ മാരക സിക്‌സര്‍. ന്യൂസിലാന്‍ഡിന്റെ കോറി ആന്‍ഡേഴ്‌സനും ഇതേ ദൈര്‍ഘ്യമുള്ള സിക്‌സര്‍ പായിച്ചിട്ടുണ്ട്.

തലപ്പത്തു മാത്രമല്ല ആദ്യത്തെ പത്തു സ്ഥാനങ്ങളില്‍ ഒരു തവണ കൂടി അഫ്രീഡി ഇടം പിടിച്ചിട്ടുണ്ട്. 118 മീറ്റര്‍ ദൈര്‍ഘ്യമുള്ള സിക്‌സറാണ് അദ്ദേഹത്തെ ഇതിനു സഹായിച്ചത്. ഇന്ത്യയുടെ രണ്ടു പേരാണ് ആദ്യ പത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

ഒരാള്‍ യുവരാജാണെങ്കില്‍ മറ്റൊരാള്‍ ധോണിയുമാണ്. 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരേ യുവിയുടെ സിക്‌സറിന്റെ ദൈര്‍ഘ്യം 119 മീറ്ററായിരുന്നു. ധോണിയാവട്ടെ 2009ല്‍ ന്യൂസിലാന്‍ഡുമായുള്ള ടി20യില്‍ 118 മീറ്റര്‍ ദൈര്‍ഘ്യമുള്ള സിക്‌സറുമടിച്ചിരുന്നു.

Story first published: Saturday, December 2, 2023, 12:44 [IST]
Other articles published on Dec 2, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+