Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: 5 ഇന്നിങ്‌സിലും റിങ്കു എങ്ങനെ സാധിച്ചു? പുതുചരിത്രം, ഇന്ത്യയുടെ മറ്റാര്‍ക്കുമില്ല!

റായ്പൂര്‍: ഓസ്‌ട്രേലിയക്കെതിരായ നാലാം ടി20യിലെ മിന്നുന്ന പ്രകടനത്തോടെ ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യയുടെ സൂപ്പര്‍ ഫിനിഷറായി മാറിക്കൊണ്ടിരിക്കുന്ന യുവതാരം റിങ്കു സിങ്. ഇന്ത്യ 20 റണ്‍സിന്റെ വിജയം കൊയ്ത മല്‍സരത്തില്‍ ടീമിന്റെ ടോപ്‌സ്‌കോററായത് റിങ്കുവായിരുന്നു. 46 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. വെറും 29 ബോളുകളിലായിരുന്നു ഇത്. നാലു ഫോറുകളും രണ്ടു വമ്പന്‍ സിക്‌സറുകളും താരം അടിച്ചു. റിങ്കുവിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം കൂടിയാണിത്.

റിങ്കുവിന്റെ അന്താരാഷ്ട്ര കരിയറിലെ അഞ്ചാമത്തെ ടി20 ഇന്നിങ്സായിരുന്നു ഇത്. കളിച്ചു കഴിഞ്ഞ അഞ്ചു ഇന്നിങ്‌സുകളിലും അദ്ദേഹത്തിനു 20 റണ്‍സിനു മുകളില്‍ സ്‌കോര്‍ ചെയ്യാനുമായിട്ടുണ്ട്. ഇതോടെയാണ് ചരിത്രനേട്ടം റിങ്കുവിനെ തേടിയെത്തിയത്. കരിയറിലെ ആദ്യത്തെ അഞ്ചു ടി20 ഇന്നിങ്‌സുകളിലും 20ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്ത ഇന്ത്യയുടെ ആദ്യത്തെ താരമായി റിങ്കു മാറിയിരിക്കുകയാണ്.

RINKU SINGH

ഏഷ്യാ കപ്പിനു തൊട്ടുമുമ്പുള്ള ഇന്ത്യയുടെ അയര്‍ലാന്‍ഡ് പര്യടനത്തിലൂടെയായിരുന്നു റിങ്കുവിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റം. പരമ്പരയിലെ രണ്ടു മല്‍സരറങ്ങളിലാണ് അദ്ദേഹത്തിനു ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്. ഇവയില്‍ 38 റണ്‍സ്, പുറത്താവാതെ 37 റണ്‍സ് എന്നിങ്ങനെയായിരുന്നു റിങ്കുവിന്റെ സ്‌കോറുകള്‍.

അതിനു ശേഷം അദ്ദേഹം കളിക്കുന്ന ടി20 പരമ്പര കൂടിയാണിത്. പുറത്താവാതെ 22 റണ്‍സ്, പുറത്താവാതെ 31 റണ്‍സ്, ഇന്നു 46 റണ്‍സ് എന്നിങ്ങനെയാണ് റിങ്കുവിന്റെ സ്‌കോറുകള്‍. റണ്‍ചേസില്‍ ഇന്ത്യ അവസാന ബോളില്‍ ജയിച്ചുകയറിയ വിശാഖപട്ടണത്തെ ആദ്യത്തെ ടി20 മല്‍സരത്തില്‍ റിങ്കുവിന്റെ സംഭാവന 14 ബോളില്‍ 22 റണ്‍സായിരുന്നു. നാലു സിക്‌സറുകളടക്കമായിരുന്നു ഇത്.

അവസാന ബോളില്‍ ജയിക്കാന്‍ ഒരു റണ്‍സ് വേണമെന്നിരിക്കെ റിങ്കു സിക്‌സര്‍ പറത്തിയെങ്കിലും അതു നോ ബോള്‍ വിളിക്കപ്പെട്ടതോടെ സിക്‌സര്‍ പരിഗണിച്ചില്ല. എക്സ്ട്രായായി ലഭിച്ച ഒരു റണ്‍സില്‍ ഇന്ത്യ ജയിച്ചുകയറുകയായിരുന്നു.

തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാമങ്കത്തിലായിരുന്നു റിങ്കുവിന്റെ ഏറ്റവും വലിയ വെടിക്കെട്ട് കണ്ടത്. വെറും ഒമ്പതു ബോളില്‍ അദ്ദേഹം വാരിക്കൂട്ടിയത് 31 റണ്‍സായിരുന്നു. നാലു ഫോറുകളും രണ്ടു സിക്‌റുമടക്കമായിരുന്നു ഇത്.

RINKU SINGH

344.44 എന്ന അവിശ്വസനീയ സ്‌ട്രൈക്ക് റേറ്റായിരുന്നു ഈ കളിയില്‍ റിങ്കുവിന്റേത്. ഗുവാഹത്തിയിലെ മൂന്നാം ടി20യില്‍ പക്ഷെ റിങ്കുവിനു ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല. 222 റണ്‍സ് നേടിയിട്ടും കളിയില്‍ ഇന്ത്യ അഞ്ചു വിക്കറ്റിനു പരാജയപ്പെടുകയും ചെയ്തു.

26 കാരനായ റിങ്കുവിന്റെ അന്താരാഷ്ട്ര ടി20 കരിയറെടുത്താല്‍ ഒമ്പതു ടി20കളിലാണ് അദ്ദേഹം ടി20 ടീമിന്റെ ഭാഗമായത്. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസിലെ മല്‍സരങ്ങളുള്‍പ്പെടെയാണിത്. ഒമ്പതു മല്‍സരങ്ങളില്‍ റിങ്കുവിനു ബാറ്റ് വീശാനായത് അഞ്ചു ഇന്നിങ്‌സുകളില്‍ മാത്രമാണ്. അതില്‍ മൂന്നെണ്ണത്തില്‍ അദ്ദേഹം നോട്ടൗട്ടായി ക്രീസില്‍ തുടരുകയും ചെയ്തു.

87 ശരാശിരിയില്‍ 197.73 എന്ന ഞെട്ടിക്കുന്ന ശരാശരിയില്‍ 174 റണ്‍സാണ് റിങ്കുവിന്റെ സമ്പാദ്യം. 16 ഫോറുകളും 11 സിക്‌സറുകളും അദ്ദേഹം ഇതിനകം നേടിക്കഴിഞ്ഞു. ടി20 കരിയറിലെ അവിസ്മരണീയ തുടക്കത്തോടെ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ റിങ്കു ടീമില്‍ സ്ഥാനം ഉറപ്പിക്കുകയും ചെയ്തിരിക്കുകയാണ്.

Story first published: Saturday, December 2, 2023, 0:15 [IST]
Other articles published on Dec 2, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+