Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: യുവ താരങ്ങള്‍ കണ്ടു പഠിക്കണം, അശ്വിന്‍ ചെയ്തത് കണ്ടോ? ദ്രാവിഡ് ഹാപ്പി

ഇന്ത്യന്‍ ഏകദിന ടീമിലേക്കു നീണ്ട ഇടവേളയ്ക്കു ശേഷം തിരിച്ചുവിളിക്കപ്പെട്ട സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍ ഈ അവസരം ശരിക്കും മുതലാക്കി ലോകകപ്പ് സ്‌ക്വാഡില്‍ കയറിപ്പറ്റാന്‍ കഠിന ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി ഓസ്‌ട്രേലിയയുമായുള്ള ആദ്യ ഏകദിന മല്‍സരത്തിനു പിന്നാലെ അദ്ദേഹം നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനത്തിനു ഇറങ്ങിയത് എല്ലാരെയും ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ്.

ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. മൊഹാലിയില്‍ ഇന്ത്യയും ഓസീസും തമ്മിലുള്ള മല്‍സരം പൂര്‍ത്തിയായത് രാത്രി 10 മണിയോടെയായിരുന്നു. ഓസീസ് ഇന്നിങ്‌സിലുടനീളം ഫീല്‍ഡ് ചെയ്യുകയും ബൗളിങില്‍ 10 ഓവര്‍ ക്വാട്ട പൂര്‍ത്തിയാക്കുകയും ചെയ്തിട്ടും അശ്വിന്‍ വിശ്രമിക്കാന്‍ തയ്യാറായില്ല.

ASHWIN

മല്‍സരം കഴിഞ്ഞതിനു പിന്നാലെ ഹെല്‍മറ്റും പാഡും ഗ്ലൗസുമെല്ലാം ധരിച്ച് നെറ്റ്‌സിലെത്തിയ അദ്ദേഹം ബാറ്റിങില്‍ പരിശീലനം നടത്തുകയായിരുന്നു. ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റുകളുടെ സഹായത്തോടെയായിരുന്നു ഇത്. ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റുകളുടെ വേഗമേറിയ ബോളുകള്‍ക്കെതിരേയായിരുന്നു അശ്വിന്‍ ഏറെ സമയം പരിശീലനം നടത്തിയത്.

രാത്രി വൈകിയുള്ള ഈ ബാറ്റിങ് പരിശീലനം നേരത്തേ പ്ലാന്‍ ചെയ്തിരുന്നതാണോയെന്ന കാര്യം വ്യക്തമല്ല. കാരണം കോച്ച് രാഹുല്‍ ദ്രാവിഡും ബാറ്റിങ് കോച്ച് വിക്രം റാത്തോഡും അശ്വിന്റെ ബാറ്റിങ് പരിശീലനത്തിനു സാക്ഷിയായി നെറ്റ്‌സിലുണ്ടായിരുന്നു. 37ാം വയസ്സിലും ഗെയിമിനോടുള്ള അശ്വിന്റെ പാഷന്‍ എത്രത്തോളമുണ്ടെന്നു തെളിയിക്കുന്നതാണ് ഈ സംഭവം.

തികച്ചും അപ്രതീക്ഷിതമായിട്ടാണ് ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലേക്കു അശ്വിനു വിളിയെത്തിയത്. ഏഷ്യാ കപ്പിനിടെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ അക്ഷര്‍ പട്ടേലിനു പരിക്കേറ്റതാണ് അദ്ദേഹത്തിനു ടീമില്‍ ഇടം ലഭിക്കാനുള്ള പ്രധാന കാരണം.

ലോകകപ്പിലെയും കുറച്ചു മല്‍സരങ്ങളില്‍ അക്ഷറിനു പുറത്തിരിക്കേണ്ടി വരികയാണെങ്കില്‍ പകരക്കാരനായി അശ്വിനെ കളിപ്പിക്കാനാണ് ടീം മാനേജ്‌മെന്റിന്റെ പ്ലാന്‍. ബൗളിങില്‍ മാത്രമല്ല അക്ഷറിനെപ്പോലെ ബാറ്റിങിലും അശ്വിന്റെ സേവനം ടീമിനു ആവശ്യമാണ്. ബാറ്റിങിലെ മികവ് കൂടി കണക്കിലെടുത്താണ് യുസ്വേന്ദ്ര ചഹലിനു പകരം അദ്ദേഹത്തിനു പ്രഥമ പരിഗണന നല്‍കിയത്.

മല്‍സരശേഷം നെറ്റ്‌സിലെത്തി ബാറ്റിങ് പരിശീലനത്തിലേര്‍പ്പെട്ട അശ്വിന്റെ പ്രതിബദ്ധതയെ ജിയോ സിനിമയ്ക്കു വേണ്ടി കമന്ററി പാനലിലുണ്ടായിരുന്ന മുന്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസം മാര്‍ക്ക് വോയും മുന്‍ ഇന്ത്യന്‍ താരം അഭിഷേക് നായരും പ്രശംസിച്ചു. എത്ര കൂളാണിത്? ഗ്രൗണ്ടിന്റെ മധ്യത്തില്‍ അശ്വിന്‍ ബാറ്റ് ചെയ്തു കൊണ്ടിരിക്കുകയാണ്. 10 മണി പിന്നിട്ടുകഴിഞ്ഞു.

സമയം വൈകിയിരിക്കുന്നു, പക്ഷെ അവര്‍ ഇപ്പോഴും മുന്നോട്ടു പോവുകയാണ്. സ്‌ക്വയര്‍ ലെഗില്‍ രാഹുല്‍ ദ്രാവിഡും സ്ലിപ്പുകളില്‍ വിക്രം റാത്തോഡുമുണ്ട്. ഇതു വളരെ മികച്ച തയ്യാറെടുപ്പ് തന്നെയാണ്. ബാറ്റിങില്‍ കഠിനാധ്വാനം ചെയ്യാന്‍ അശ്വിനോടു ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടിട്ടുണ്ടാവുമെന്ന് ഉറപ്പാണെന്നും അഭിഷേക് നായരും മാര്‍ക്ക് വോയും പറഞ്ഞു.

അതേസമയം, മല്‍സരത്തില്‍ മോശമല്ലാത്ത പ്രകടനമായിരുന്നു ബൗളിങില്‍ അശ്വിന്‍ കാഴ്ചവച്ചത്. 10 ഓവര്‍ ക്വാട്ട പൂര്‍ത്തിയാക്കിയ അദ്ദേഹം 4.7 ഇക്കോണമി റേറ്റില്‍ ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു. 39 റണ്‍സെടുത്ത മാര്‍നസ് ലബ്യുഷെയ്‌ന്റെ വിക്കറ്റാണ് അശ്വിനു ലഭിച്ചത്.

ബൗളിങില്‍ അദ്ദേഹത്തിന്റെ തുടക്കം മോശമായിരുന്നു. ആദ്യത്തെ ആറോവറില്‍ 36 റണ്‍സ് അശ്വിന്‍ വിട്ടുകൊടുത്തിരുന്നു. എന്നാല്‍ അവസാനത്തെ നാലോവറില്‍ അദ്ദേഹം ശക്തമായി തിരിച്ചുവന്നു. വെറും 11 റണ്‍സാണ് അശ്വിന്‍ വഴങ്ങിയത്.

Story first published: Saturday, September 23, 2023, 13:31 [IST]
Other articles published on Sep 23, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+