Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ചഹല്‍ രക്ഷപ്പെട്ടു, ആ നാണക്കേട് ഇനി പ്രസിദ്ധിന്! ഇന്ത്യയുടെ പുതിയ ചെണ്ട?

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി20യില്‍ ദയനീയ ബൗളിങിലൂടെ നാണക്കേടിന്റെ പുതിയ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ പ്രസിദ്ധ് കൃഷ്ണ. ഇന്ത്യ അഞ്ചു വിക്കറ്റിന്റെ പരാജയമേറ്റു വാങ്ങിയ മല്‍സരത്തില്‍ ബൗളിങ് നിരയിലെ ഏറ്റവും വലിയ ദുരന്തരം പ്രസിദ്ധായിരുന്നു. റണ്‍സ് വാരിക്കോരി നല്‍കിയ അദ്ദേഹം ഓസീസിന്റെ വിജയം എളുപ്പമാക്കി തീര്‍ക്കുകയായിരുന്നു. നാലോവറില്‍ 17 ഇക്കോണമി റേറ്റില്‍ പ്രസിദ്ധ് ദാനം ചെയ്തത് 68 റണ്‍സാണ്. ഒരു വിക്കറ്റ് പോലും ലഭിച്ചതുമില്ല.

ഈ പ്രകടനത്തോടെയാണ് പ്രസിദ്ധ് ചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്തിരിക്കുന്നത്. അന്താരാഷ്ട്ര ടി20യില്‍ ഒരു മല്‍സരത്തില്‍ ഏറ്റവുമധികം റണ്‍സ് വിട്ടുകൊടുത്ത ഇന്ത്യന്‍ ബൗളറെന്ന നാണക്കേടാണ് അദ്ദേഹത്തെ തേടിയെത്തിയത്. നേരത്തേ നാണക്കേടിന്റെ ഈ റെക്കോര്‍ഡ് മുന്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനു അവകാശപ്പെട്ടതായിരുന്നു. നാലോവറില്‍ വിക്കറ്റില്ലാതെ 64 റണ്‍സായിരുന്നു അദ്ദേഹം വഴങ്ങിയത്. ഇതാണ് നാലു റണ്‍സ് കൂടി അധികം വിട്ടുനല്‍കി പ്രസിദ്ധ് തിരുത്തിയത്.

PRASIDH KRISHNA

പ്രസിദ്ധ്, ചഹല്‍ എന്നിവരെക്കൂടാതെ ഒരു ടി20യില്‍ 60ന് മുകളില്‍ റണ്‍സ് വിട്ടുനല്‍കിയ മറ്റൊരു ഇന്ത്യന്‍ ബൗളര്‍ ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങാണ്. 62 റണ്‍സ് വിട്ടുനല്‍കി രണ്ടു വിക്കറ്റുകളെടുത്താണ് അദ്ദേഹം ഈ ലിസ്റ്റില്‍ മൂന്നാമതുള്ളത്. മോശം റെക്കോര്‍ഡിന്റെ ലിസ്റ്റിലെ മറ്റുള്ളവര്‍ മുന്‍ മീഡിയം പേസര്‍ ജൊഗീന്ദര്‍ ശര്‍മ (0/57), ദീപക് ചാഹര്‍ (1/56), ഉമ്രാന്‍ മാലിക്ക് (1/56) എന്നിവരാണ്.

ഓസ്‌ട്രേലിയുമായുള്ള ഈ പരമ്പരയെടുത്താല്‍ മൂന്നു മല്‍സരങ്ങളിലും പ്രസിദ്ധിന്റെ ബൗളിങ് പ്രകടനം പരിതാപകമായിരുന്നു. ഒരു കളിയിലൊഴികെ ബാക്കിയുള്ള രണ്ടു മല്‍സരങ്ങളിലും ഫിഫ്റ്റി പ്ലസ് റണ്‍സ് പ്രസിദ്ധ് വിട്ടുനല്‍കിയിട്ടുണ്ട്. വിശാഖപട്ടണത്തു നടന്ന ആദ്യ മല്‍സരത്തില്‍ നാലോവറില്‍ 50 റണ്‍സ് വിട്ടുകൊടുത്താണ് അദ്ദേഹം ഒരു വിക്കറ്റെടുത്തത്.

തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിത്തിലെ രണ്ടാം ടി20യിലായിരുന്നു പ്രസിദ്ധിന്റെ ഭേദപ്പെട്ട പ്രകടനം കണ്ടത്. നാലോവറില്‍ 41 റണ്‍സ് വിട്ടുകൊടുത്ത അദ്ദേഹം മൂന്നു വിക്കറ്റുകളെടുത്തിരുന്നു. മൂന്നു ടി20കളിലായി 12 ഓവറുകളാണ് പ്രസിദ്ധ് ബൗള്‍ ചെയ്തത്. ഇവയില്‍ വിട്ടുകൊടുത്തതാവട്ടെ 159 റണ്‍സുമാണ്. നേടിയത് നാലു വിക്കറ്റുകള്‍ മാത്രം.

കഴിഞ്ഞ മല്‍സരത്തില്‍ രണ്ടാമത്തെ ഓവറിലാണ് പ്രസിദ്ധിനെ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് പരീക്ഷിച്ചത്. വരാന്‍ പോവുന്ന ദുരന്തത്തിന്റെ സൂചന ഈ ഓവറില്‍ തന്നെ പ്രസിദ്ധ് നല്‍കുകയും ചെയ്തു. ബൗണ്ടറിയടിച്ചാണ് ട്രാവിസ് ഹെഡ് അദ്ദേഹത്തെ മവരവേറ്റത്. അവസാനത്തെ മൂന്നു ബോളിലും ബൗണ്ടറി വിട്ടുകൊടുത്ത പ്രസിദ്ധ് 16 റണ്‍സോടെയാണ് ഓവര്‍ അവസാനിപ്പിച്ചത്. ഇതോടെ പവര്‍പ്ലേയില്‍ നിന്നും താരത്തെ ക്യാപ്റ്റന്‍ മാറ്റിനിര്‍ത്തുകയും ചെയ്തു.

PRASIDH KRISHNA

എട്ടാത്തെ ഓവറിലാണ് പ്രസിദ്ധ് തന്റെ അടുത്ത സ്‌പെല്‍ എറിയാനെത്തിയത്. ആദ്യ ബോളില്‍ ഗ്ലെന്‍ മാക്‌സ്വെല്‍ ബൗണ്ടറി കണ്ടെത്തി. നാലാമത്തേത് നോ ബോളായിരുന്നു. തുടര്‍ന്നുള്ള ഫ്രീഹിറ്റില്‍ മാക്‌സ്വെല്‍ സിക്‌സര്‍ പായിച്ചു. ശേഷിച്ച രണ്ടു ബോളില്‍ ഓരോ ഫോറും സിക്‌സറും അദ്ദേഹം പറത്തിയതോടെ ഓവറില്‍ ഓസീസ് വാരിക്കൂട്ടിയത് 23 റണ്‍സ്.

പിന്നീട് 18ാം ഓവറിലാണ് പ്രസിദ്ധ് അടുത്ത സ്‌പെല്ലിനെത്തിയത്. ഈ ഓവറില്‍ ഉജ്ജ്വലാമായി ബൗള്‍ ചെയ്യാനും അദ്ദേഹത്തിനു കഴിഞ്ഞു. നിരവധി സ്ലോ ബോളുകളെറിഞ്ഞ പ്രസിദ്ധ് ഫോറോ, സിക്‌സറോ വിട്ടുകൊടുത്തില്ല. നല്‍കിയത് വെറും ആറു റണ്‍സ് മാത്രം. അതിനു ശേഷം നിര്‍ണായകമായ 20ാം ഓവര്‍ പ്രസിദ്ധിനെ നായകന്‍ ഏല്‍പ്പിക്കുകയായിരുന്നു.

ഓസീസിന് ജയിക്കാന്‍ വേണ്ടത് 21 റണ്‍സ്. ആദ്യ ബോളില്‍ വേഡ് ബണ്ടറി പായിച്ചു. മൂന്നാമത്തെ ബോളില്‍ മാക്‌സ്വെല്ലിന്റെ സിക്‌സര്‍. അടുത്ത രണ്ടു ബോളിലും ഫോറടിച്ച അദ്ദേഹം തന്റെ നാലാം ടി20 സെഞ്ച്വറിയും പൂര്‍ത്തിയാക്കി. അവസാന ബോളില്‍ ജയിക്കാന്‍ രണ്ടു റണ്‍സ് വേണമെന്നിരിക്കെ ബൗണ്ടറി കൊടുത്ത് ഓസീസിനെ പ്രസിദ്ധ് ജയിപ്പിക്കുകയും ചെയ്തു. ഈ ഓവറില്‍ 23 റണ്‍സ് ഓസീസിനു ലഭിച്ചു.

Story first published: Wednesday, November 29, 2023, 6:35 [IST]
Other articles published on Nov 29, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+