IND vs AUS: സൂര്യയെ പുറത്താക്കുമോ? പകരം സഞ്ജുവരുമോ? രോഹിത്തിന്റെ മറുപടി ഇതാ

മുംബൈ: ഒന്നാം നമ്പര്‍ ടി20 ബാറ്റ്‌സ്മാനായ സൂര്യകുമാര്‍ യാദവ് ഏകദിനത്തില്‍ നാണംകെട്ട പ്രകടനം നടത്തി നിരാശപ്പെടുത്തുകയാണ്.
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യത്തെ രണ്ട് മത്സരത്തിലും സൂര്യകുമാര്‍ ഗോള്‍ഡന്‍ ഡെക്കാവുകയായിരുന്നു.
മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ എല്‍ബിയില്‍ കുരുങ്ങിയാണ് സൂര്യകുമാര്‍ യാദവ് രണ്ട് മത്സരത്തിലും പുറത്തായത്. അവസാന 12 ഏകദിനത്തില്‍ നിന്ന് 12.63 മാത്രമാണ് സൂര്യകുമാറിന്റെ ശരാശരി.
നാലാം നമ്പറില്‍ ശ്രേയസ് അയ്യരുടെ പകരക്കാരനായെത്തിയ സൂര്യകുമാര്‍ യാദവിന് ഒരു പന്ത് പോലും അതിജീവിക്കാനാവാത്ത അവസ്ഥയാണുള്ളത്.
ഏകദിന ലോകകപ്പ് വരാനിരിക്കെ സൂര്യകുമാര്‍ യാദവിന്റെ മോശം ഫോം ഇന്ത്യക്ക് വലിയ തലവേദനയാവുമെന്നുറപ്പ്.
മൂന്നാം ഏകദിനത്തിലും സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ ടീമിലുണ്ടാവുമോ അതോ പകരക്കാരനായി മറ്റാരെങ്കിലുമെത്തുമോയെന്നതാണ് പ്രധാന ചോദ്യം.
ഇപ്പോഴിതാ സൂര്യകുമാര്‍ യാദവിന്റെ ഏകദിന ഭാവിയെക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് നായകന്‍ രോഹിത് ശര്‍മ.
മോശം ഫോമിലൂടെ കടന്ന് പോകുമ്പോഴും സൂര്യകുമാറിനെ പിന്തുണക്കുന്ന നിലപാടാണ് രോഹിത് കൈക്കൊണ്ടിരിക്കുന്നത്.

പ്രതിഭാശാലിയായ താരമാണവന്‍
സൂര്യകുമാര്‍ രണ്ട് തവണ ഗോള്‍ഡന്‍ ഡെക്കാവുമ്പോഴും പകരക്കാരന്റെ ആവിശ്യമില്ലെന്നും പ്രതിഭാശാലിയായ താരമാണ് സൂര്യകുമാറെന്ന നിലപാടാണ് രോഹിത് സ്വീകരിക്കുന്നത്.
' ശ്രേയസ് അയ്യര്‍ എന്ന് തിരിച്ചുവരുമെന്ന് അറിയില്ല. അതുകൊണ്ട് തന്നെ നാലാം നമ്പറില്‍ വിടവ് നന്നപ്പോള്‍ ടീമില്‍ ലഭ്യമായ താരമെന്ന നിലയില്‍ സൂര്യകുമാര്‍ യാദവിനെ കളിപ്പിച്ചു.
പരിമിത ഓവറില്‍ വലിയ മികവ് കാട്ടാന്‍ കഴിവുള്ള താരമാണ് സൂര്യകുമാര്‍ യാദവ്. മുമ്പ് പറഞ്ഞതുപോലെ തന്നെ വലിയ റണ്‍സ് നേടാന്‍ സാധിക്കുന്നവനാണവന്‍.
വലിയ കരിയര്‍ സൃഷ്ടിക്കാന്‍ അധികം റണ്‍സ് നേടേണ്ടതായുണ്ട് അവനുമറിയാം. സൂര്യയെപ്പോലെയുള്ള പ്രതിഭയുള്ളവര്‍ രണ്ട് മത്സരത്തില്‍ ഫ്‌ളോപ്പായാലും അവരെ അത് ബാധിക്കില്ല-രോഹിത് ശര്‍മ പറഞ്ഞു.
Also Read: IND vs AUS: ഡെക്ക്, ഡെക്ക്! ദുരന്തമായി സൂര്യ, നാണക്കേടിന്റെ പട്ടികയില്‍- അറിയാം

ഇനിയും പിന്തുണ അര്‍ഹിക്കുന്നു
അവസാന രണ്ട് മത്സരത്തില്‍ പൂജ്യത്തിനാണ് അവന്‍ പുറത്തായത്. എന്നാല്‍ 7-8 മത്സരങ്ങളിലൊന്നും ഇത്തരത്തില്‍ സംഭവിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഈ പ്രകടനം അവനെ അസ്വസ്തനാക്കില്ല.
ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ നാലാം നമ്പറില്‍ അവനെത്തും. മാനേജ്‌മെന്റെന്ന നിലയില്‍ അവന്റെ പ്രകടനം വിലയിരുത്തിയാവും മുന്നോട്ടുള്ള യാത്ര തീരുമാനിക്കുക.
റണ്‍സ് വരാതെയും അവന്‍ അസ്വസ്തനാവുകയും ചെയ്യുന്ന സാഹചര്യത്തിലാവും മാറ്റത്തെക്കുറിച്ച് ചിന്തിക്കുക. ഇപ്പോള്‍ ഏതായാലും ആ വഴിയിലേക്ക് ചിന്തിക്കുന്നില്ല'- രോഹിത് പറഞ്ഞു.
മൂന്നാം മത്സരത്തിലും സൂര്യകുമാര്‍ തന്നെയാവും നാലാം നമ്പറില്‍ കളിക്കുകയെന്നാണ് രോഹിത് വ്യക്തമാക്കുന്നത്.
മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ കഴിവുള്ളവനാണ് സൂര്യ. എന്നാല്‍ ടി20യിലെപ്പോലെ തുടക്കം മുതലേ കടന്നാക്രമിക്കണമെന്ന മനോഭാവത്തോടെ ഇറങ്ങുന്നതാണ് സൂര്യക്ക് തിരിച്ചടി.
നിലയുറപ്പിക്കാന്‍ ശ്രമിക്കുകയും ടീമിന്റെ സാഹചര്യവും മനസിലാക്കി കളിക്കാന്‍ ഇപ്പോള്‍ സൂര്യകുമാര്‍ യാദവിനെ സാധിക്കുന്നില്ലെന്ന് പറയാം.
ഏകദിന ലോകകപ്പ് ടീമിലിടമെന്ന പ്രതീക്ഷ നിലനിര്‍ത്താന്‍ മൂന്നാം മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം രോഹിത് കാഴ്ചവെക്കേണ്ടതായുണ്ട്.
Also Read: IND vs AUS: ഡെക്ക്, ഡെക്ക്! ദുരന്തമായി സൂര്യ, നാണക്കേടിന്റെ പട്ടികയില്‍- അറിയാം

സഞ്ജുവിന് പ്രതീക്ഷവേണ്ട
സൂര്യകുമാര്‍ യാദവിന്റെ മോശം ഫോം ചര്‍ച്ചയാവുമ്പോള്‍ പകരക്കാരനായി സഞ്ജു സാംസണെ പരിഗണിക്കണമെന്ന ആവിശ്യം ശക്തമായി ഉയര്‍ന്നിരുന്നു.
ഏകദിനത്തില്‍ 66 ശരാശരിയുണ്ടായിട്ടും ടീമിന് പുറത്തിരുത്തുന്ന സഞ്ജുവിനെ ഇനിയെങ്കിലും പരിഗണിക്കണമെന്നാണ് ഇന്നലെ ആരാധകര്‍ പ്രതികരിച്ചത്.
ലോകകപ്പില്‍ ശ്രേയസ് അയ്യരുടെ ബാക്കപ്പായി സഞ്ജുമതിയെന്നാണ് ആരാധക പക്ഷം. എന്നാല്‍ സഞ്ജുവിനെക്കുറിച്ച് ഒരു വാക്ക് പോലും രോഹിത് ശര്‍മ പറഞ്ഞില്ല.
സൂര്യകുമാറിനെ ഇന്ത്യ പിന്തുണക്കുമെന്ന് രോഹിത് വ്യക്തമാക്കിയതിനാല്‍ത്തന്നെ സഞ്ജുവിന് ഇനി പ്രതീക്ഷ വേണ്ടെന്ന് പറയാം.
എന്നാല്‍ മൂന്നാം മത്സരത്തിലും സൂര്യകുമാര്‍ ഫ്‌ളോപ്പായാല്‍ പകരക്കാരനെ കണ്ടെത്താന്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് നിര്‍ബന്ധിതരാവും.
ഇന്ത്യക്ക് മികച്ച റെക്കോഡുള്ള വിശാഖപട്ടണത്ത് 10 വിക്കറ്റിന്റെ തോല്‍വി വഴങ്ങിയത് ഇന്ത്യക്ക് വലിയ നാണക്കേടായിട്ടുണ്ട്.
അതുകൊണ്ട് തന്നെ മൂന്നാം മത്സരത്തില്‍ അതിഗംഭീര തിരിച്ചുവരവ് നടത്തേണ്ടത് ഇന്ത്യക്ക് അഭിമാന പ്രശ്‌നമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications