Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS:ഫിറ്റ്‌നസ് പാസായി, എന്നാല്‍ സഞ്ജു വീണ്ടും തഴയപ്പെട്ടേക്കും-മൂന്ന് കാരണങ്ങളിതാ

1

മുംബൈ: ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് ശേഷം ഇരു ടീമും തമ്മില്‍ ഏകദിന പരമ്പരയും കളിക്കാന്‍ പോവുകയാണ്. ഈ വര്‍ഷം ഏകദിന ലോകകപ്പ് ഇന്ത്യയില്‍ നടക്കാനിരിക്കെ പരമ്പരക്ക് വലിയ പ്രാധാന്യമാണ് ഇന്ത്യ നല്‍കുന്നത്.

ഏറ്റവും ശക്തമായ ടീമിനെത്തന്നെ കളത്തിനിറക്കി പരമ്പര പിടിക്കാനാവും ഇന്ത്യ ശ്രമിക്കുക. ലോകകപ്പ് കളിക്കാന്‍ സാധ്യതയുള്ള ഒട്ടുമിക്ക താരങ്ങളും ഇന്ത്യന്‍ ടീമിലിടം നേടിയേക്കും. എല്ലാവരും ഉറ്റുനോക്കുന്ന താരങ്ങളിലൊരാള്‍ സഞ്ജു സാംസണാണ്.

മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്. ഓസീസിനെതിരായ ഏകദിന പരമ്പര മുന്നില്‍ക്കണ്ട് ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നിന്ന് മാറി സ്വന്തം പരിശീലകന് കീഴില്‍ പരിശീലനം നടത്തിയാണ് സഞ്ജു ഫിറ്റ്‌നസ് വീണ്ടെടുത്തത്.

ഓസീസ് പരമ്പരയില്‍ ഇടം പ്രതീക്ഷിച്ചാണ് സഞ്ജു തീവ്ര പരീശീലനം നടത്തുന്നതെങ്കിലും ഏകദിന പരമ്പരയില്‍ നിന്ന് അദ്ദേഹം തഴയപ്പെട്ടേക്കും. സഞ്ജുവിനെ ഇന്ത്യ ഓസീസിനെതിരായ ഏകദിന പരമ്പരയില്‍ നിന്ന് തഴയുമെന്ന് പറയാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഏകദിന ലോകകപ്പ് പദ്ധതികളില്‍ സഞ്ജുവില്ല

ഏകദിന ലോകകപ്പ് പദ്ധതികളില്‍ സഞ്ജുവില്ല

സഞ്ജു ഇന്ത്യയുടെ ഏകദിന ലോകകപ്പ് പദ്ധതികളുടെ ഭാഗമല്ലെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. റിഷഭ് പന്തിന്റെ അഭാവത്തില്‍ ഇന്ത്യ വിക്കറ്റ് കീപ്പറായി കെ എല്‍ രാഹുലിനെത്തന്നെയാവും പരിഗണിച്ചേക്കുക. രണ്ടാം വിക്കറ്റ് കീപ്പറായി ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്നത് ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, കെ എസ് ഭരത്, ജിതേഷ് ശര്‍മ എന്നിവരിലൊരാളെയാണ്.

ഭരത്തും ജിതേഷും ഇതുവരെ അരങ്ങേറാത്തവരാണ്. അതുകൊണ്ട് തന്നെ സഞ്ജു-ഇഷാന്‍ പോരാട്ടമാവും വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി ഉണ്ടാവുക. സഞ്ജുവിന്റെ ഏകദിനത്തിലെ കണക്കുകള്‍ ഇഷാനെക്കാള്‍ മികച്ചതാണ്. വിക്കറ്റ് കീപ്പറെന്ന നിലയിലും സഞ്ജു മിടുക്കുകാട്ടുന്നു.

എന്നാല്‍ ഇഷാന്‍ കിഷന്‍ ഇടം കൈയന്‍ ബാറ്റ്‌സ്മാനാണെന്നത് താരത്തിന് മുന്‍തൂക്കം നല്‍കുന്നു. താരത്തിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മോശമാണ്. എങ്കിലും ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി പ്രകടനമടക്കം നടത്തിയ ഇഷാനെ ഇന്ത്യ വീണ്ടും പിന്തുണച്ചേക്കും.

ലോകകപ്പിലും ടീം ബാലന്‍സ് നിലനിര്‍ത്താന്‍ ഇടം കൈയന്‍ ബാറ്റ്‌സ്മാനെ ഇന്ത്യക്ക് അത്യാവശ്യമാണ്. ഈ സാഹചര്യത്തില്‍ സഞ്ജുവിനെ തഴഞ്ഞ് ഇഷാനെ പിന്തുണക്കാതെ ഇന്ത്യക്ക് മുന്നില്‍ മറ്റ് വഴികളില്ലെന്ന് തന്നെ പറയാം.

Also Read: അശ്വിനെ പരിഹസിച്ചു, ഹര്‍ഭജന്റെ ട്വീറ്റ് വിവാദത്തില്‍! രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍

ദീപക് ഹൂഡക്ക് മധ്യനിരയില്‍ അവസരം

ദീപക് ഹൂഡക്ക് മധ്യനിരയില്‍ അവസരം

ഇന്ത്യ ഏകദിനത്തിലും ദീപക് ഹൂഡക്ക് കൂടുതല്‍ അവസരം നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. പന്തുകൊണ്ടും ടീമിന് ഉപകാരിയായി മാറാന്‍ ഹൂഡക്ക് സാധിക്കുന്നു. ന്യൂസീലന്‍ഡിനെതിരായ ടി20 പരമ്പരയിലെല്ലാം വിക്കറ്റ് നേടാന്‍ ഹൂഡക്ക് സാധിച്ചിരുന്നു.

മധ്യനിരയില്‍ ഫിനിഷര്‍ റോളില്‍ കളിക്കാന്‍ കെല്‍പ്പുള്ള താരമാണ് ഹൂഡ. പന്തുകൊണ്ടും മികവ് കാട്ടുന്ന താരത്തെ പരിഗണിക്കുന്നത് നായകന് കൂടുതല്‍ ബൗളര്‍മാരെ പരീക്ഷിക്കാനുള്ള അവസരമൊരുക്കുന്നു. സഞ്ജുവിനെ പരിഗണിച്ചാലും ബെഞ്ചിലിരുത്താനാണ് സാധ്യത.

ലോകകപ്പ് മുന്നില്‍ക്കണ്ട് ഇന്ത്യ കൂടുതല്‍ ഓള്‍റൗണ്ടര്‍മാരെ വളര്‍ത്താനാണ് ശ്രമിക്കുന്നത്. വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവരെല്ലാമുണ്ടെങ്കിലും പാര്‍ട് ടൈം സ്പിന്‍ ഓള്‍റൗണ്ടറായി ഹൂഡയെ ഇന്ത്യയെ പരിഗണിച്ചേക്കും.

Also Read: സച്ചിനെക്കാള്‍ ആസ്തിയുള്ള ക്രിക്കറ്റ് താരമുണ്ടോ? ടോപ് ത്രീ ഇതാ-ബ്രാന്റുകളും അറിയാം

സഞ്ജുവിനെ എവിടെ കളിപ്പിക്കും?

സഞ്ജുവിനെ എവിടെ കളിപ്പിക്കും?

സഞ്ജുവിനെ ടീമിലേക്ക് പരിഗണിച്ചാലും എവിടെ കളിപ്പിക്കുമെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ഓസീസ് പരമ്പരയില്‍ സൂപ്പര്‍ താരങ്ങളെല്ലാം ടീമില്‍ ഉള്‍പ്പെട്ടേക്കും. ഓപ്പണിങ്ങില്‍ രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലും എത്തുമ്പോള്‍ മൂന്നാം നമ്പറില്‍ വിരാട് കോലിയും കളിക്കും. നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍-സൂര്യകുമാര്‍ യാദവ് എന്നിവരിലൊരാളാവും ഇടം നേടുക.

അഞ്ചാം നമ്പറില്‍ ഇന്ത്യ കെ എല്‍ രാഹുലിനെ കളിപ്പിക്കുമ്പോള്‍ ആറാം നമ്പറില്‍ ഹര്‍ദിക് പാണ്ഡ്യയുമുണ്ടാവും. ഇടം കൈയന്‍ ഇഷാന്‍ കിഷനും വെയ്റ്റിങ് ലിസ്റ്റിലുള്ളതിനാല്‍ സഞ്ജുവിനെ എവിടെ കളിപ്പിക്കുമെന്നത് പ്രധാന ചോദ്യമാണ്.

ഈ സാഹചര്യത്തില്‍ ഇന്ത്യ സഞ്ജുവിനെ ഏകദിന പരമ്പരയില്‍ നിന്ന് തഴയാന്‍ സാധ്യത കൂടുതലാണ്. 2024ലെ ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് ടി20യില്‍ സഞ്ജുവിന് കൂടുതല്‍ അവസരം നല്‍കാനാണ് സാധ്യത.

Story first published: Monday, February 6, 2023, 8:16 [IST]
Other articles published on Feb 6, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+