For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: തിലകും സഞ്ജുവുമല്ല, ഇന്ത്യന്‍ ഗെയിം ചേഞ്ചര്‍ അവന്‍!! സഹീറിന്റെ വന്‍ പ്രവചനം

കാന്‍ബെറ: ഏകദിന പരമ്പരയുടെ ആവേശത്തിനു പിറകെ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടി20 പരമ്പരയ്ക്കു ബുധനാഴ്ച കാന്‍ബെറയില്‍ തുടക്കമാവുകയാണ്. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയിലാണ് ഇരുടീമുകളും കൊമ്പുകോര്‍ക്കുക. ഏകദിന പരമ്പരയില്‍ ഓസീസിനോടേറ്റ 1-2ന്റെ തോല്‍വിക്കു കണക്കുതീര്‍ക്കാനുള്ള അവസരമാണ് ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്.

സൂര്യകുമാര്‍ യാദവിനു കീഴില്‍ ടി20യില്‍ സ്വപ്‌നതുല്യമയ കുതിപ്പ് നടത്തുന്ന ഇന്ത്യ ഇനി ഓസ്‌ട്രേലിയന്‍ മണ്ണിലും വിജയക്കൊടി പാറിക്കാമെന്ന ആത്മവിശ്വാസത്തിലാണ്. ഈ ടി20 പരമ്പരയില്‍ ഇരുടീമുകളുടെയും ഗെയിം ചേഞ്ചര്‍മാരായി മാറാനിടയുള്ള രണ്ടു താരങ്ങളെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ സഹീര്‍ ഖാന്‍.

ABHISHEK SHARMA

ഗെയിം ചേഞ്ചര്‍മാര്‍മാര്‍ ആരെല്ലാം?

രണ്ടു ഇടംകൈയന്‍ വെടിക്കെട്ട് ബാറ്റര്‍മാരെയാണ് അഞ്ചു ടി20കളുടെ പരമ്പരയിലെ ഗെയിം ചേഞ്ചര്‍മാരായി സഹീര്‍ ഖാന്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ലോക ഒന്നാം നമ്പര്‍ ടി20 ബാറ്ററും ഓപ്പണറുമായ അഭിഷേക് ശര്‍മയായിരിക്കും ഇന്ത്യന്‍ ഗെയിം ചേഞ്ചറെന്നാണ് സഹീറിന്റെ പ്രവചനം. എന്നാല്‍ ഓസ്‌ട്രേലിയയുടെ ഗെയിം ചേഞ്ചറായി അദ്ദേഹം തിരഞ്ഞെടുത്തത് വെടിക്കെട്ട് ഓപ്പണര്‍ സഹീര്‍ ഖാനെയാണ്.

യുഎഇയില്‍ സമാപിച്ച ഏഷ്യാ കപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായിരുന്നു അഭിഷേക്. ഫൈനലിലൊഴികെ കളിച്ച മല്‍സരങ്ങളിലെല്ലാം സ്‌ഫോടനാത്മക ഇന്നിങ്‌സുകളാണ് അദ്ദേഹം കാഴ്ചവച്ചത്. ഹാട്രിക്ക് ഫിഫ്റ്റിയടക്കം 300ന് മുകളില്‍ റണ്‍സും അഭിഷേക് അടിച്ചെടുത്തിരുന്നു. തുടര്‍ച്ചയായി മൂന്നു മല്‍സരങ്ങളിലാണ് അദ്ദേഹം ഹാട്രിക് ഫിഫ്റ്റികള്‍ കുറിച്ചത്.

ഏഷ്യയിലെ സ്ലോ പിച്ചുകളില്‍ കസറിയ അഭിഷേകിനു ഇനി ഓസ്‌ട്രേലിയയിലെ പേസും ബൗണ്‍സുമുള്ള പിച്ചുകളിലും കസറാന്‍ സാധിക്കുമോയെന്നതാണ് അറിയാനുള്ളത്. ഇവിടെ കൂടി മിന്നിക്കാനായാല്‍ ടി20യിലെ പുതിയ കിങ് അദ്ദേഹമാണെന്നു ഉറപ്പിക്കുകയും ചെയ്യാം.

്എന്നാല്‍ സമീപകാലത്തു ടി20യില്‍ അത്ര മികച്ച ഫോമിലല്ലെങ്കിലും ഹെഡിനെ ഭയക്കുക തന്നെ വേണം. കാരണം, ഇന്ത്യക്കെതിരേ കളിക്കുമ്പോള്‍ അദ്ദേഹം വേറെ ലെവല്‍ താരമായി മാറാറുണ്ട്. എതിരാളികള്‍ ഇന്ത്യയെന്നു കണ്ടാല്‍ ഗിയര്‍ മാറ്റുന്ന ബാറ്ററാണ് ഹെഡ്. അവസാനമായി കളിച്ച ഒമ്പതു ടി20കളില്‍ വെറും 11.66 മാത്രമാണ് അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി.

ടി20യില്‍ ഇന്ത്യക്കെതിരേ 36നു മുകളില്‍ ശരാശരിയും 150നു മുകളില്‍ സ്‌ട്രൈക്ക് റേറ്റും ഹെഡിനുണ്ട്. മല്‍സരം നാട്ടിലെ പരിചിത സാഹചര്യങ്ങളിലായതിനാല്‍ തന്നെ ഫോം വീണ്ടെടുക്കാനുള്ള ഏറ്റവും മികച്ച അവസരമായിട്ടാവും അദ്ദേഹം ഈ പരമ്പരകയെ കാണുന്നത്. പ്രത്യേകിച്ചും എതിരാളികളായി ഇന്ത്യയെ ലഭിച്ചത് ഹെഡിന്റെ സന്തോഷം വര്‍ധിപ്പിക്കുകയും ചെയ്യും.

സമീപകാലത്തു ടി20യില്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ ഓസ്‌ട്രേലിയക്കെതിരേ ഫേവറിറ്റുകള്‍ ഇന്ത്യയാണെന്നാണ് സഹീറിന്റെ അഭിപ്രായം. ക്രിക്ക്ബസിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

TRAVIS HEAD

ബാറ്റിങ്, ബൗളിങ് തുടങ്ങി എല്ലാ മേഖലയിലും ടീം പുലര്‍ത്തുന്ന സ്ഥിരത എടുത്തു പറയേണ്ടതു തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം സൗത്താഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നീവിടങ്ങളിലായി നടന്ന ടി20 ലോകകപ്പില്‍ ജേതാക്കളായ ശേഷം കളിച്ച 27 ടി20കളില്‍ 24ലും വിജയം ഇന്ത്യക്കായിരുന്നു.

അഞ്ചു മല്‍സരങ്ങളുടെ പരമ്പരയാണ് ഫേവറിറ്റുകള്‍. കാരണം ഈ ഫോര്‍മാറ്റില്‍ അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രകടനം വിലയിരുത്തുമ്പോള്‍ വിജയസാധ്യത കൂടുതലാണ്. ഈ ഇന്ത്യന്‍ ടീമിനെ തോല്‍പ്പിക്കുകയെന്നത് ഏതു ടീമിനും വെല്ലുവിളിയായിരിക്കും.

ജസ്പ്രീത് ബുംറ കൂടി ടീമിനൊപ്പം ചേര്‍ന്നതോടെ അതു ഇന്ത്യന്‍ ബൗളിങിനു കൂടുതല്‍ കരുത്തേകുകയും ചെയ്യും. ബാറ്റര്‍മാര്‍ നിര്‍ഭയരായി കളിക്കുന്നവരാണെന്നതും ഇന്ത്യക്കു മുന്‍തൂക്കം നല്‍കുമെന്നും സഹീര്‍ നിരീക്ഷിച്ചു.

Story first published: Monday, October 27, 2025, 6:49 [IST]
Other articles published on Oct 27, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+