Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: സഞ്ജുവിനെ ടീമിലെടുത്താല്‍ മാത്രം പോരാ, ക്യാപ്റ്റനാക്കണം! കാരണം പറഞ്ഞ് തരൂര്‍

ഇന്ത്യന്‍ ടീമില്‍ നിന്നും മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ തഴഞ്ഞതിനെതിരേ ആഞ്ഞടിച്ചു രംഗത്തു വന്നിരിക്കുയാണ് എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍. ഓസ്ട്രലിയക്കെതിരേ ഈയാഴ്ച തുടങ്ങുന്ന അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും സഞ്ജു ഒഴിവാക്കപ്പെട്ടിരുന്നു. ഇതിനെയാണ് തരൂര്‍ എക്‌സിലൂടെ ചോദ്യം ചെയ്യുകയും വിമര്‍ശിക്കുകയും ചെയ്തിരിക്കുന്നത്.

സമാപിച്ച ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്ന മുന്‍നിര കളികാര്‍ക്കെല്ലാം വിശ്രമം നല്‍കി രണ്ടാം നിര ടീമിനെയാണ് ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ ഇറക്കുന്നത്. യുവതാരങ്ങള്‍ക്കു പ്രാമുഖ്യം നല്‍കിയുള്ള ടീമിനെയാണ് അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.

SANJU SAMSON

പരിക്കു കാരണം ഹാര്‍ദിക് പാണ്ഡ്യ പുറത്തായതിനാല്‍ സൂര്യകുമാര്‍ യാദവിനാണ് നായകസ്ഥാനം ലഭിച്ചിരിക്കുന്നത്. ഐപിഎല്ലിലടക്കം ക്യാപ്റ്റനെന്ന നിലയില്‍ അനുഭവസമ്പത്ത് തീരെയില്ലാത്ത സൂര്യയെ നായകസ്ഥാനം ഏല്‍പ്പിച്ചതിനെിരേ ഇതിനകം വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. ഓസീസുമായുള്ള ഈ പരമ്പരയില്‍ യഥാര്‍ഥത്തില്‍ സൂര്യല്ല, മറിച്ച് സഞ്ജുവാണ് ഇന്ത്യയുടെ ക്യാപ്റ്റന്‍ ആവേണ്ടിയിരുന്നതെന്നു തരൂര്‍ ചൂണ്ടിക്കാട്ടി.

ഇതു ശരിക്കും വിവരണാതീതമാണ്. സഞ്ജു സാംസണിനെ ടീമിലേക്കു തിരഞ്ഞെടുക്കുക മാത്രമായിരുന്നില്ല വേണ്ടിയിരുന്നത്, മുഴുവന്‍ സീനിയര്‍ താരങ്ങളുടെയും അഭാവത്തില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുകയും ചെയ്യേണ്ടിയിരുന്നു. കേരള ടീമിനൊപ്പവും രാജസ്ഥാന്‍ റോയല്‍സ് ടീമിനൊപ്പവും ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജുവിന്റെ അനുഭവസമ്പത്ത് സൂര്യയേക്കാള്‍ കൂടുതലാണ്.

ക്രിക്കറ്റ് പ്രേമികളായ പൊതുജനങ്ങളോടു ഇതിന്റെ കാരണം നമ്മുടെ സെലക്ടര്‍മാര്‍ വിശദീകരിക്കേണ്ടത് ആവശ്യമാണ്. മാത്രമല്ല എന്തു കൊണ്ടാണ് യുസി (യുസ്വേന്ദ്ര) ചഹലുമില്ലത്തത്? ഇങ്ങനെയായിരുന്നു ശശി തരൂര്‍ എക്‌സില്‍ കുറിച്ചത്.

സഞ്ജുവിനെ ഈ പരമ്പരയില്‍ തഴഞ്ഞതിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സോഷ്യല്‍ മീഡിയ മുഴുവന്‍ സഞ്ജു മയമാണ്. ഓസ്‌ട്രേലിയക്കെതിരേ രണ്ടു വിക്കറ്റ് കീപ്പര്‍മാരാണ് ഇന്ത്യന്‍ സംഘത്തിലുള്ളത്. ഒരാള്‍ ഇതിനകം മൂന്നു ഫോര്‍മാറ്റുകളലും ടീമിനായി കളിക്കുകയും തന്റെ സ്ഥാനമുറപ്പിക്കുകയും ചെയ്തിട്ടുള്ള ഇഷാന്‍ കിഷനാണ്. മറ്റൊരാള്‍ ഇനിയും സീനിയര്‍ ടീമിനായി അരങ്ങേറിയിട്ടില്ലാത്ത ജിതേഷ് ശര്‍മയുമാണ്.

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനൊപ്പം നടത്തിയിട്ടുള്ള ചില തീപ്പൊരി ഇന്നിങ്‌സുകളിലൂടെ ശ്രദ്ധേയനാണ് അദ്ദേഹം. മാസങ്ങള്‍ക്കു മുമ്പ് നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ യുവനിര ക്രിക്കറ്റില്‍ സ്വര്‍ണം നേടിയപ്പോള്‍ ഈ ടീമിന്റെയും ഭാഗമായിരുന്നു ജിതേഷ്. സഞ്ജുവിനെ തഴഞ്ഞാണ് സെലക്ടര്‍മാര്‍ ജിതേഷിനെ ടീമിലേക്കു കൊണ്ടു വന്നിരിക്കുന്നത്.

SANJU SAMSON

സമീപകാലത്തു ഇന്ത്യന്‍ ടീമില്‍ നിന്നും നിരന്തരം തഴയപ്പെട്ടു കൊണ്ടിരിക്കുകയാണ് സഞ്ജു. ഏഷ്യാ കപ്പിനു തൊട്ടുമുമ്പ് ജസ്പ്രീത് ബുംറയ്ക്കു കീഴില്‍ ഇന്ത്യയുടെ രണ്ടാംനിര ടീം അയര്‍ലാന്‍ഡില്‍ ടി20 പരമ്പര കളിച്ചരുന്നു. ഇതിലാണ് സഞ്ജു അവസാനമായി കളിച്ചത്.

ഇതിനു ശേഷം ഏഷ്യാ കപ്പ്, ഏഷ്യന്‍ ഗെയിംസ്, ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര, ഏകദിന ലോകകപ്പ് എന്നിവയിലെല്ലാം സഞ്ജു തഴയപ്പെട്ടിരുന്നു. ഇവയ്ക്കു പിറകെയാണ് ഇപ്പോള്‍ ഓസീസിനെതിരേയുള്ള ടി20 പരമ്പരയിലും അദ്ദേഹം ഒഴിവാക്കപ്പെട്ടിരിക്കുന്നത്.

ഓസ്ട്രേലിയക്കെതിരേയുള്ള ഇന്ത്യന്‍ ടി20 ടീം

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ് (വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), യശസ്വി ജയ്സ്വാള്‍, തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, ശിവം ദുബെ, രവി ബിഷ്നോയ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, മുകേഷ് കുമാര്‍, ആവേശ് ഖാന്‍.

Story first published: Tuesday, November 21, 2023, 23:06 [IST]
Other articles published on Nov 21, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+