Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: അക്രവും മഗ്രാത്തും മാറി നില്‍ക്കും! ബുംറയെപ്പോലെ കേമന്‍ ആരുമില്ല; വാഴ്ത്തി ലീമാന്‍

സിഡ്‌നി: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളാണ് ജസ്പ്രീത് ബുംറ. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മികവ് കാട്ടാന്‍ ബുംറക്ക് സാധിക്കുന്നുണ്ട്. ഇന്ത്യയിലെക്കാള്‍ മികച്ച പ്രകടനം വിദേശ പിച്ചുകളില്‍ കാഴ്ചവെക്കാന്‍ ബുംറക്ക് കഴിവുണ്ട്. ഇതിനോടകം ഓസ്‌ട്രേലിയയില്‍ നാല് തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്താന്‍ ബുംറക്കായിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ നടന്നുകൊണ്ടിരിക്കുന്ന ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയില്‍ വിക്കറ്റ് വേട്ടക്കാരില്‍ മുന്നില്‍ ബുംറയാണ്.

30 വിക്കറ്റുകളാണ് നാല് മത്സരത്തില്‍ നിന്ന് ബുംറ നേടിയത്. നിലവില്‍ ടെസ്റ്റ് ബൗളര്‍മാരുടെ ഐസിസി റാങ്കിങ്ങില്‍ ബുംറയാണ് തലപ്പത്തുള്ളത്. ബുംറയുടെ ബൗളിങ് മികവിനെ ഭയക്കാത്ത ബാറ്റ്‌സ്മാന്‍മാരില്ലെന്ന് പറയാം. എല്ലാ എതിരാളികളുടേയും പേടി സ്വപ്‌നമായി ഇതിനോടകം മാറാന്‍ ബുംറക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസറെന്ന് ബുംറയെ വിളിക്കാമോയെന്നതാണ് പ്രധാനപ്പെട്ട ചോദ്യം.

ഇപ്പോഴിതാ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍ ജസ്പ്രീത് ബുംറയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഓസീസ് താരവും സൂപ്പര്‍ പരിശീലകനുമായ ഡാരന്‍ ലീമാന്‍. അതിന്റെ കാരണവും ലീമാന്‍ ചൂണ്ടിക്കാട്ടുകയാണ്.

ഞാന്‍ കണ്ടതില്‍വെച്ച് ഏറ്റവും മികച്ചവന്‍

പേസ് ബൗളര്‍മാര്‍ക്ക് പേരുകേട്ട ടീമാണ് ഓസ്‌ട്രേലിയ. ലോക ക്രിക്കറ്റിലേക്ക് നിരവധി സൂപ്പര്‍ പേസര്‍മാരെ സംഭാവന ചെയ്യാനും ഓസ്‌ട്രേലിയക്കായിട്ടുണ്ട്. എന്നാല്‍ ഇവരെക്കാളൊക്കെ മികച്ചവനാണ് ബുംറയെന്നാണ് ലീമാന്‍ പറയുന്നത്. ' രോഹിത് ശര്‍മ സ്ഥാനമൊഴിയുന്നതോടെ ബുംറ ഇന്ത്യയുടെ അടുത്ത നായകനാവാന്‍ പോവുകയാണ്. പെര്‍ത്തില്‍ അത്ഭുതകരമായാണ് അവന്‍ ടീമിനെ നയിച്ചത്. ഞാന്‍ കണ്ടതില്‍വെച്ച് ഏറ്റവും മികച്ച ബൗളറാണ് ബുംറ' ലീമാന്‍ പിടി ഐയോട് പറഞ്ഞു.

1999ലും 2003ലും ഓസ്‌ട്രേലിയ ഏകദിന ലോകകപ്പ് കിരീടം നേടുമ്പോള്‍ ടീമിന്റെ ഭാഗമായി ലീമാനുണ്ടായിരുന്നു. വസിം അക്രവും ഗ്ലെന്‍ മഗ്രാത്തുമെല്ലാം കളം നിറഞ്ഞപ്പോള്‍ ലീമാനും സജീവമായി ടീമിലുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ക്കൊന്നും ബുംറയെപ്പോലെ ഇംപാക്ട് സൃഷ്ടിക്കാനായിട്ടില്ലെന്നാണ് ലീമാന്‍ പറയുന്നത്. 'വസിം അക്രം ഗ്ലെന്‍ മഗ്രാത്ത് എന്നിവരെയെല്ലാം ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ബുംറയെപ്പോലെ ഇംപാക്ട് സൃഷ്ടിക്കുന്ന ഒരു ബൗളറെ കണ്ടിട്ടില്ല. ഇതിനോടകം 30 വിക്കറ്റുകള്‍ നേടാന്‍ ബുംറക്കായിട്ടുണ്ട്. ഇന്ത്യയെ നയിക്കാന്‍ അവസരം ലഭിച്ചാല്‍ ഏറ്റവും മികച്ച പ്രകടനം തന്നെ അവന്‍ കാഴ്ചവെക്കും' ലീമാന്‍ പറഞ്ഞു.

jasprit bumrah

ബുംറ അടുത്ത ഇന്ത്യന്‍ നായകന്‍

ഇന്ത്യയുടെ അടുത്ത ടെസ്റ്റ് നായകന്‍ ജസ്പ്രീത് ബുംറയാണെന്ന് പറയാം. രോഹിത് ശര്‍മയുടെ അഭാവത്തില്‍ പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യയെ നയിക്കാന്‍ ബുംറക്കായിരുന്നു. എല്ലാവരേയും അത്ഭുതപ്പെടുത്തി ടീമിനെ മുന്നില്‍ നിന്ന് നയിച്ച് വിജയത്തിലേക്കെത്തിക്കാന്‍ ബുംറക്ക് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. പന്തുകൊണ്ട് അത്ഭുതകരമായ പ്രകടനമാണ് ബുംറ കാഴ്ചവെക്കുന്നത്. എന്നാല്‍ മികച്ച പിന്തുണ ബുംറക്ക് ഇന്ത്യന്‍ ടീമില്‍ ലഭിക്കുന്നില്ല.

മറ്റ് പേസര്‍മാരായ മുഹമ്മദ് സിറാജും ആകാശ് ദീപുമൊന്നും വിക്കറ്റ് വീഴ്ത്താന്‍ വേണ്ടത്ര മികവ് കാട്ടിയില്ല. അല്ലായിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നായി മാറുമായിരുന്നു. മുഹമ്മദ് ഷമിയെ ഇന്ത്യ ഇത്തവണ ഓസ്‌ട്രേലിയയില്‍ മിസ് ചെയ്യുന്നുണ്ടെന്നുറപ്പ്. ഇന്ത്യയുടെ അടുത്ത ടെസ്റ്റ് നായകനായി ബുംറ എത്തുന്നത് സഹതാരങ്ങള്‍ക്കും വലിയ ആവേശം നല്‍കും. എല്ലാവരോടും വലിയ സൗഹൃദം കാത്തു സൂക്ഷിക്കുന്ന താരമാണ് ബുംറ. ഇത് നായകനെന്ന നിലയില്‍ തിളങ്ങാന്‍ അദ്ദേഹത്തെ സഹായിക്കും.

ഇന്ത്യയുടെ പരിശീലകനാവാന്‍ മോഹം

ഇന്ത്യയുടെ പരിശീലകനാവുകയെന്നത് എല്ലാവരെപ്പോലെ തന്റേയും വലിയ മോഹമാണെന്നാണ് ഡാരന്‍ ലീമാന്‍ പറയുന്നത്. ഇന്ത്യയുടെ പരിശീലകസ്ഥാനം അംഗീകാരമായിട്ടാണ് കാണുന്നതെങ്കിലും വലിയ വെല്ലുവിളി നിറഞ്ഞ സ്ഥാനമാണിതെന്നാണ് ലീമാന്‍ പറയുന്നത്. ഇന്ത്യയുടെ പരിശീലകസ്ഥാനത്തേക്ക് ഇപ്പോള്‍ വിദേശികളെ പരിഗണിക്കുന്നില്ല. കുറച്ച് വര്‍ഷങ്ങളായി ഇന്ത്യ പരിശീലകസ്ഥാനത്ത് മുന്‍ ഇന്ത്യന്‍ താരങ്ങളെത്തന്നെയാണ് നിയമിക്കുന്നത്. അതുകൊണ്ടുതന്നെ ലീമാന് കാര്യങ്ങള്‍ എളുപ്പമല്ല.

Story first published: Wednesday, January 1, 2025, 18:02 [IST]
Other articles published on Jan 1, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+