For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ജയ്സ്വാളും പന്തുമല്ല, ഭയം ഇന്ത്യയുടെ ആ താരത്തെ മാത്രം!! തുറന്നു പറഞ്ഞ് കമ്മിന്‍സ്

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്കു അടുത്ത മാസം അവസാനത്തോടെ തുടക്കമാവുകയാണ്. 2025 ജനുവരി വരെ നീളുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലാണ് ഇന്ത്യന്‍ ടീം കളിക്കുക. ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ചരിത്രപ്രസിദ്ധമായ ആഷസ് ടെസ്റ്റ് പരമ്പര പോലെ തന്നെ ലോകം ഉറ്റുനോക്കുന്ന റെഡ് ബോള്‍ പരമ്പരയാണിത്.

ഈ പരമ്പരയില്‍ ഓസ്‌ട്രേലിയ ഏറ്റവുമധികം ഭയപ്പെടുന്ന, നിശബ്ധനാക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ താരം ആരാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഓസീസ് ക്യാപ്റ്റനും സ്റ്റാര്‍ പേസറുമായ പാറ്റ് കമ്മിന്‍സ്. സ്റ്റാര്‍ സ്‌പോര്‍ട്‌സിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാനോളം ആത്മവിശ്വാസത്തോടെയായിരിക്കും രോഹിത് ശര്‍മയ്ക്കു കീഴില്‍ ടീം ഇന്ത്യ ഇത്തവണ ഓസ്‌ട്രേലിയയിലേക്കു പറക്കുക. കാരണം 2014-15നു ശേഷം ഓസീസിനോടു ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ തോറ്റിട്ടില്ല. അവസാനമായി കളിച്ച നാലു ടെസ്റ്റ് പരമ്പരകളിലും വിജയം ഇന്ത്യക്കായിരുന്നു.

PAT CUMMINS

ഭയം ബുംറയെ മാത്രം

ഇന്ത്യന്‍ പേസ് ബൗളിങിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറയെയാണ് തങ്ങള്‍ ഏറ്റവുമധികം ഭയപ്പെടുന്നതെന്നാണ് പാറ്റ് കമ്മിന്‍സ് തുറന്നു പറഞ്ഞിരിക്കുന്നത്. ഇന്ത്യയുടെ കഴിഞ്ഞ പരമ്പര വിജയങ്ങളുടെയെല്ലാം പിന്നില്‍ പേസര്‍മാര്‍ക്കു നിര്‍ണായക റോളുണ്ടായിരുന്നു. വരാനിരിക്കുന്ന പരമ്പരയിലും ബുംറ നയിക്കുന്ന പേസ് നിരയ്ക്കു ഇന്ത്യന്‍ ജയത്തില്‍ സുപ്രധാന റോള്‍ തന്നെ വഹിക്കേണ്ടതായുണ്ട്. പേസര്‍മാരെ തുണയ്ക്കുന്ന ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ ബുംറ തന്നെയായിരിക്കും ഇന്ത്യയുടെ വജ്രായുധം.

സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ പ്രസ് റൂമില്‍ സംസാരിക്കവെ ബുംറയെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് കമ്മിന്‍സ്. ഞാന്‍ ജസ്പ്രീത് ബുംറയുടെ വലിയൊരു ഫാനാണ്. അദ്ദേഹം ഒരു അതിശയിപ്പിക്കുന്ന ബൗളറാണെന്നു ഞാന്‍ കരുതുന്നു. വരാനിരിക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ബുംറയെ നിശബ്ദനാക്കി നിര്‍ത്താന്‍ സാധിക്കുകയാണെങ്കില്‍ ഞങ്ങള്‍ക്കു പരമ്പര ജയിക്കാന്‍ സാധിക്കുമെന്നും കമ്മിന്‍സ് ചൂണ്ടിക്കാട്ടി.

ബുംറയ്‌ക്കൊപ്പം വേറെയും ചില കളിക്കാരുണ്ട്. അവര്‍ ഓസ്‌ട്രേലിയയില്‍ അധികം കളിക്കുകയും ചെയ്തിട്ടില്ല. ഞങ്ങള്‍ അവരുടെയൊന്നും പ്രകടനം ഒരുപാട് കാണുകയും ചെയ്തിട്ടില്ല. എങ്ങനെയായിരിക്കും ടെസ്റ്റ് പരമ്പരയില്‍ കാര്യങ്ങള്‍ വരികയെന്നു നമുക്കു നോക്കാമെന്നും കമ്മിന്‍സ് വ്യക്തമാക്കി.

JASPRIT BUMRAH

ഇന്ത്യക്കെതിരായ വിജയങ്ങള്‍

ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ സമീപകാലത്തു ഇന്ത്യയോടു നേരിട്ടിട്ടുള്ള പരാജയങ്ങളെക്കുറിച്ചു ഓസ്ട്രലിയ മറന്നു കഴിഞ്ഞതായി പാറ്റ് കമ്മിന്‍സ് പറഞ്ഞു. മാത്രമല്ല ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍, ഏകദിന ലോകകപ്പ് ഫൈനല്‍ എന്നിവയില്‍ ഇന്ത്യക്കെതിരേ നേടിയിട്ടുള്ള ജയങ്ങളുടെ മനോഹരമായ ഓര്‍മകളാണ് മനസിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുമായുള്ള അവസാനത്തെ രണ്ടു ടെസ്റ്റ് പരമ്പരകളും ഒരുപാട് മുമ്പായിരുന്നു. ഞങ്ങള്‍ അവയില്‍ നിന്നെല്ലാം കരകയറിക്കഴിഞ്ഞു. ഞാനൊരിക്കലും രോഹിത് ശര്‍മയോടൊപ്പം ഐപിഎല്ലില്‍ കളിച്ചിട്ടില്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തെ എനിക്കു അത്ര നന്നായിട്ട് അറിയുകയുമില്ല. എങ്കിലും വളരെയധികം സംഘടിതമായ, നന്നായി പ്ലാന്‍ ചെയ്തിട്ടുള്ള ടീമായാണ് ഇന്ത്യ കാണപ്പെടുന്നതെന്നും കമ്മിന്‍സ് വിലയിരുത്തി.

ഭാഗ്യവശാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ ഇന്ത്യക്കെതിരേ വിജയങ്ങള്‍ കൊയ്യാന്‍ ഞങ്ങള്‍ക്കായിട്ടുണ്ട്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലും വ്യത്യസ്ച ഫോര്‍മാറ്റായ ഏകദിന ലോകകപ്പ് ഫൈനലിലും അവരെ ഞങ്ങള്‍ തോല്‍പ്പിച്ചിരുന്നു. ഞങ്ങള്‍ ആ ഓര്‍മകളിലേക്കാണ് പോവുന്നത്. എന്നാല്‍ ഇന്ത്യയാവട്ടെ ഇവിടെ കളിച്ച കഴിഞ്ഞ ചില ടെസ്റ്റ് പരമ്പരകളെക്കുറിച്ചായിരിക്കും ഓര്‍മിക്കുകയെന്നു തനിക്കുറപ്പുണ്ടെന്നും കമ്മിന്‍സ് കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, October 16, 2024, 13:20 [IST]
Other articles published on Oct 16, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+