For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: സൂര്യ നയിക്കും! വിക്കറ്റ് കാക്കാന്‍ സഞ്ജു? പുതിയ കോച്ചും, വന്‍ മാറ്റങ്ങളുമായി ഇന്ത്യ

ഐസിസിയുടെ ഏകദിന ലോകകപ്പിനു പിന്നാലെ വലിയൊരു അഗ്നിപരീക്ഷയാണ് ടീം ഇന്ത്യയെ കാത്തിരിക്കുന്നത്. അടുത്ത മാസം 19നാണ് ലോകകപ്പിന്റെ കലാശപ്പോര്. ഫൈനല്‍ കഴിഞ്ഞ് നാലു ദിവസത്തിനു ശേഷം ഇന്ത്യന്‍ ടീം അടുത്ത ചാലഞ്ചിനു ഇറങ്ങും. നവംബര്‍ 23 മുതല്‍ കരുത്തരായ ഓസ്‌ട്രേലിയയുമായി അഞ്ചു ടി20കളുടെ പരമ്പരയിലാണ് ഇന്ത്യ കൊമ്പുകോര്‍ക്കുക. ലോകകപ്പ് ഫൈനല്‍ കളിക്കുമോയെന്ന കാര്യം ഉറപ്പില്ലെങ്കിലും ഓസീസിനെതിരേ രണ്ടാംനിര ടീമിനെയാവും ഇന്ത്യ പരീക്ഷിക്കുക.

ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്ന പല സീനിയര്‍ കളിക്കാര്‍ക്കും ഓസീസിനെതിരേ ഇന്ത്യ വിശ്രമം നല്‍കിയേക്കും. അതുകൊണ്ടു തന്നെ യുവതാരങ്ങള്‍ക്കു കഴിവ് തെളിയിക്കാനുള്ള മികച്ച അവസരം കൂടിയായിരിക്കും ഈ പരമ്പര. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും നിലവില്‍ ടി20യില്‍ കളിക്കുന്നില്ല. ഓസീസിനെതിരേയും ഇവര്‍ കളിക്കാന്‍ സാധ്യതയില്ല.

SURYAKUMAR YADAV

രോഹിത്തിന്റെ അഭാവത്തില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയായിരുന്നു ടി20യില്‍ ഇന്ത്യയെ നയിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ഈ ലോകകപ്പിനിടെ കണംകാലിനു പരിക്കേറ്റ ഹാര്‍ദിക് ഓസീസിനതിരേ കളിക്കാന്‍ സാധ്യത തീരെ കുറവാണ്. അദ്ദേഹത്തിന്റെ അഭാവത്തില്‍ 360 ബാറ്റര്‍ സൂര്യകുമാര്‍ യാദവായിരിക്കും ഇന്ത്യന്‍ ടീമിനെ നയിക്കുകയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

നിലവില്‍ ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് സ്‌കൈ. മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡും ഈ പരമ്പരയില്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ടാവില്ല. പകരം വിവിഎസ് ലക്ഷ്മണായിരിക്കും ടീമിനെ പരിശീലിപ്പിക്കുക. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സൂര്യക്കു ഇനിയും ഇന്ത്യയെ നയിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടില്ല. ഓസീസിനെതിരേ തന്റെ ക്യാപ്റ്റന്‍സി മിടുക്ക് പുറത്തെടുക്കാന്‍ അദ്ദേഹത്തിനു അവസരം ലഭിച്ചേക്കും.

അടുത്ത വര്‍ഷം ജൂണില്‍ ഐസിസിയുടെ ടി20 ലോകകപ്പ് നടക്കാനിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഇനിയുള്ള ഓരോ ടി20 പരമ്പരയും ഇന്ത്യയെ സംബന്ധിച്ച് ലോകകപ്പിനുള്ള തയ്യാറെടുപ്പ് കൂടിയാണ്. ചൈനയില്‍ നടന്ന കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ ചാംപ്യന്‍മാരായ ഇന്ത്യന്‍ സംഘത്തിലെ ഭൂരിഭാഗം പേരെയും ഓസീസിനെതിരായ പരമ്പരയില്‍ കാണാന്‍ സാധിച്ചേക്കും.

റുതുരാജ് ഗെയ്ക്വാദിനു കീഴിലായിരുന്നു ഏഷ്യാഡില്‍ ഇന്ത്യ സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയത്. ഓസീസിനെതിരേ റുതുരാജിന് വൈസ് ക്യാപ്റ്റന്റെ റോളും ലഭിക്കാനിടയുണ്ട്. യശസ്വി ജയ്‌സ്വാളും റുതുരാജും ചേര്‍ന്നായിരിക്കും ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്‌തേക്കുക. ശുഭ്മന്‍ ഗില്ലിനു പരമ്പരയില്‍ വിശ്രമം നല്‍കിയേക്കും.

മധ്യനിരയില്‍ തിലക് വര്‍മ, സഞ്ജു സാംസണ്‍, റിങ്കു സിങ്, ശിവം ദുബെ എന്നിവരും ഇന്ത്യക്കു വേണ്ടി കളിക്കാനിടയുണ്ട്. കെഎല്‍ രാഹുല്‍ നിലവില്‍ ടി20 ടീമിന്റെ ഭാഗമല്ല. ഇഷാന്‍ കിഷനും ഓസീസിനെതിരേ വിശ്രമം നല്‍കാനാണ് സാധ്യത. അതുകൊണ്ടു തന്നെ സഞ്ജുവായിരിക്കും ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍. ബാക്കപ്പായി ജിതേഷ് ശര്‍മയും ടീമിലേക്കു വന്നേക്കും.

SANJU SAMSON

സഞ്ജുവിനെ സംബന്ധിച്ച് തന്റെ കഴിവ് തെളിയിക്കാന്‍ ലഭിക്കുന്ന സുവര്‍ണാവസരമായിരിക്കും ഈ പരമ്പര. മുഷ്താഖ് അലി ട്രോഫിയില്‍ നാലു ഇന്നിങ്‌സുകളില്‍ കേരളത്തിനായി ബാറ്റ് വീശിയ അദ്ദേഹം രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ നേടുകയും ചെയ്തിരുന്നു.

ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ചില താരങ്ങള്‍ക്കും ഓസീസുമായുള്ള ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിലേക്കു വിളി വരാനിടയുണ്ട്.

ഓസ്‌ട്രേലിയയുമായുള്ള പരമ്പരയ്ക്കു ഇനിയും സമയമുണ്ട്. ലോകകപ്പിനു ശേഷം ചിലര്‍ക്കു വിശ്രം നല്‍കും. അതുകൊണ്ടു തന്നെ റുതുരാജ്, യശസ്വി, സഞ്ജു എന്നിവരെപ്പോലെയുള്ളവര്‍ക്കു കഴിവ് തെളിയിക്കാനും ടീമില്‍ സ്ഥാനമുറപ്പിക്കാനുള്ള അവസരമായിരിക്കും ഓസീസിനെതിരേ ലഭിക്കുക. ആരൊക്കെയാണ് ടീമില്‍ വേണ്ടതെന്നു തീരുമാനിക്കേണ്ടത് സെലക്ടര്‍മാരാണെന്നും ബിസിസിഐ ഒഫീഷ്യല്‍ പ്രതികരിച്ചു.

Story first published: Thursday, October 26, 2023, 20:11 [IST]
Other articles published on Oct 26, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+