Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: അശ്വിനല്ല, മികച്ച സ്പിന്നര്‍ ലിയോണ്‍! കാരണം ചൂണ്ടിക്കാട്ടി മോണ്ടി പനേസര്‍

സിഡ്‌നി: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നര്‍ ആരാണെന്ന ചോദ്യത്തിന് ആര്‍ അശ്വിന്‍ എന്നാവും കൂടുതല്‍ പേരും പറയുന്ന ഉത്തരം. ടെസ്റ്റില്‍ ഏത് എതിരാളിയും വിറക്കുന്ന സൂപ്പര്‍ സ്പിന്നറാണ് അശ്വിന്‍. ഇന്ത്യയെപ്പോലെ സ്പിന്നിന് അല്‍പ്പം മുന്‍തൂക്കമുള്ള പിച്ചില്‍ അശ്വിന്‍ എതിരാളികളില്ലാത്ത ഇതിഹാസമാണ്. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒരുപോലെ മികവ് കാട്ടുന്ന അശ്വിന്‍ ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിലും തകര്‍പ്പന്‍ പ്രകടനത്തോടെ ഇന്ത്യയുടെ ഹീറോയായിരുന്നു.

എന്നാല്‍ അശ്വിനോടൊപ്പം നില്‍ക്കാന്‍ കെല്‍പ്പുള്ള സ്പിന്നര്‍മാരിലൊരാളാണ് ഓസ്‌ട്രേലിയയുടെ നതാന്‍ ലിയോണ്‍. അശ്വിന് സ്പിന്നിന് മുന്‍തൂക്കമുള്ള പിച്ചില്‍ കസറുമ്പോള്‍ ലിയോണ്‍ സ്പിന്നിന് വലിയ പിന്തുണയില്ലാത്ത വിദേശ പിച്ചുകളിലും മികച്ച പ്രകടനങ്ങള്‍ നടത്തുന്നു. ഇപ്പോഴിതാ അശ്വിനെക്കാള്‍ മികച്ച സ്പിന്നര്‍ ലിയോണാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് സ്പിന്നറായ മോണ്ടി പനേസര്‍. അതിന്റെ കാരണവും പനേസര്‍ വ്യക്തമാക്കുന്നുണ്ട്.

അശ്വിന്‍ സ്പിന്‍ പിച്ചില്‍ തിളങ്ങുന്ന താരം

മികച്ച സ്പിന്നറായി ഞാന്‍ ലിയോണെയാവും തിരഞ്ഞെടുക്കുക. അവനാണ് അശ്വിനെക്കാള്‍ മികച്ച ബൗളര്‍. അശ്വിന്‍ ഇന്ത്യയില്‍ മികച്ച ബൗളറാണ്. ബാറ്റ്‌സ്മാനെപ്പോലെ ചിന്തിച്ച് പന്തെറിയാന്‍ അശ്വിന് കഴിവുണ്ട്. ബാറ്റ്‌സ്മാന്റെ ദൗര്‍ബല്യം മുതലാക്കി പന്തെറിയാന്‍ കഴിവുള്ള താരമാണ് അശ്വിന്‍. അതാണ് അശ്വിന്റെ മികവ്' പനേസര്‍ പറഞ്ഞു. വിദേശ പരമ്പരകളില്‍ ഇന്ത്യ അശ്വിനെ പിന്തുണക്കുന്നത് കുറവാണെന്നതാണ് വസ്തുത.

ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ സെന രാജ്യങ്ങളില്‍ ഇന്ത്യ കൂടുതല്‍ പിന്തുണക്കുന്നത് രവീന്ദ്ര ജഡേജയെയാണ്. എന്നാല്‍ സ്പിന്നിന് മുന്‍തൂക്കമുള്ള ഇന്ത്യ, ശ്രീലങ്ക തുടങ്ങിയ പിച്ചുകളില്‍ അശ്വിനാണ് ഇന്ത്യയുടെ പ്രധാന ബൗളര്‍. ഇന്ത്യന്‍ പിച്ചുകളില്‍ ഒട്ടുമിക്ക ആതിഥേയ സ്പിന്നര്‍മാരും മികവ് കാട്ടാറുണ്ട്. രവീന്ദ്ര ജഡേജക്കും അക്ഷര്‍ പട്ടേലിനുമെല്ലാം ഇന്ത്യയില്‍ മികച്ച റെക്കോഡുണ്ട്. ഇന്ത്യക്ക് പുറത്ത് അശ്വിന്റെ മികവ് എടുത്തു പറയാന്‍ സാധിക്കുന്ന തരത്തിലുള്ളതല്ല.

r ashwin ravindra jadeja ind vs ban

അശ്വിന്റേയും ലിയോണിന്റേയും കണക്കുകള്‍

അശ്വിന്‍ 101 ടെസ്റ്റില്‍ നിന്ന് 522 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ഇതില്‍ 37 തവണ അഞ്ച് വിക്കറ്റ് പ്രകടനവും എട്ട് തവണ 10 വിക്കറ്റ് പ്രകടനവും നടത്തിയിട്ടുണ്ട്. നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാത്രമാണ് അശ്വിന് സ്ഥാനമുള്ളത്. അശ്വിന്‍ വിദേശ പിച്ചുകളില്‍ പരിഗണിക്കപ്പെടുന്നത് വളരെ ചുരുക്കമാണ്. അശ്വിന്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ ടീമിന് മുതല്‍ക്കൂട്ടാണ്. ബാറ്റിങ് തകര്‍ച്ച നേരിടുന്ന സാഹചര്യങ്ങളില്‍ ബാറ്റുകൊണ്ട് രക്ഷാ പ്രവര്‍ത്തനം നടത്താന്‍ പല തവണ അശ്വിന് സാധിച്ചിട്ടുണ്ട്.

ലിയോണ്‍ 129 ടെസ്റ്റില്‍ നിന്ന് 530 വിക്കറ്റാണ് നേടിയത്. 24 തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയപ്പോള്‍ അഞ്ച് തവണയാണ് അദ്ദേഹം 10 വിക്കറ്റ് പ്രകടനങ്ങള്‍ നടത്തിയിട്ടുള്ളത്. എന്നാല്‍ ലിയോണ്‍ സ്പിന്നര്‍മാര്‍ക്ക് വിക്കറ്റ് നേടാന്‍ പ്രയാസമുള്ള വിദേശ പിച്ചുകളിലാണ് കൂടുതല്‍ മികവ് കാട്ടുന്നത്. ഇത് സവിശേഷമായ കഴിവാണ്. അശ്വിനെപ്പോലെ ബാറ്റുകൊണ്ട് ടീമിന് വിശ്വസിക്കാന്‍ കഴിയുന്ന താരമാണ് ലിയോണെന്ന് പറയാനാവില്ല.

അശ്വിന്‍ ഓസീസ് പരമ്പര കളിക്കുമോ

ആര്‍ അശ്വിന് ഓസ്‌ട്രേലിയന്‍ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടമുണ്ടാകുമെന്ന കാര്യം ഉറപ്പാണ്. എന്നാല്‍ കളിക്കാന്‍ അവസരം ലഭിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. സാധ്യതകള്‍ വിലയിരുത്തുമ്പോള്‍ ഇന്ത്യ ഒരു സ്പിന്നറെ മാത്രമാവും ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കുക. അത് അശ്വിനാവില്ല രവീന്ദ്ര ജഡേജയാവും.

രണ്ട് സ്പിന്നര്‍മാരെ ഇന്ത്യ ഓസീസ് പിച്ചില്‍ കളിപ്പിക്കാന്‍ സാധ്യത വളരെ കുറവാണെന്ന് തന്നെ പറയാം. ഓസ്‌ട്രേലിയയും ഒരു സ്പിന്നറെയാവും കളിപ്പിക്കുക. അത് ലിയോണാവും. എന്തായാലും പരമ്പരയിലെ സ്പിന്നര്‍മാരുടെ പ്രകടനം എങ്ങനെയാവുമെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Tuesday, September 24, 2024, 11:36 [IST]
Other articles published on Sep 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+