IND vs AUS: ഗില്ലിനെ ഒഴിവാക്കിയത് മണ്ടത്തരം, ബാറ്റിങില്‍ ഇന്ത്യക്കു പണി കിട്ടും! അറിയാം

ഓസ്‌ട്രേലിയക്കെതിരേ നാഗ്പൂരില്‍ നടക്കുന്ന ആദ്യ ക്രിക്കറ്റ് ടെസറ്റില്‍ ഇന്ത്യയുടെ അപ്രതീക്ഷിത നീക്കം ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്. ഉറപ്പായും ടീമില്‍ സ്ഥാനമര്‍ഹിച്ച, നിലവില്‍ ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും മികച്ച ഫോമിലുള്ള ശുഭ്മന്‍ ഗില്ലിനെ പുറത്ത് ഇരുത്തിയാണ് ടീം ഇറങ്ങിയത്. ഇത്തരമൊരു നീക്കം ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടാവുമെന്നു ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല.
ഗില്ലിനെ തഴഞ്ഞ ഇന്ത്യ മോശം ഫോമിലുളള കെഎല്‍ രാഹുലിനെയും പുതുമുഖം സൂര്യകുമാര്‍ യാദവിനെയും ഈ ടെസ്റ്റില്‍ കളിപ്പിക്കുകയായിരുന്നു. നായകന്‍ രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി രാഹുലിനെ നിലനിര്‍ത്തിയ ഇന്ത്യ ശ്രേയസ് അയ്യരുടെ അഭാവത്തില്‍ അഞ്ചാമനായി സൂര്യയെയും ഇറക്കി. വിക്കറ്റ് കീപ്പര്‍ കെഎസ് ഭരതാണ് ഈ മല്‍സരത്തിലൂട ടെസ്റ്റില്‍ അരങ്ങേറിയ മറ്റൊരു താരം.
സമീപകാലത്തു മൂന്നു ഫോര്‍മാറ്റുകളിലും ഒരുപോലെ മികച്ച പ്രകടനം നടത്തിയ ബാറ്ററാണ് ഗില്‍. കഴിഞ്ഞ ഡിസംബറില്‍ ഇന്ത്യ അവസാനമായി ബംഗ്ലാദേശില്‍ ടെസ്റ്റ് പരമ്പര കളിച്ചപ്പോള്‍ താരം കന്നി സെഞ്ച്വറി കുറിച്ചിരുന്നു. അതിനു ശേഷം ഏകദിനത്തില്‍ കന്നി ഡബിള്‍ സെഞ്ച്വറിയുമായി റെക്കോര്‍ഡിട്ട ഇന്ത്യ ന്യൂസിലാന്‍ഡിനെതിരേ ആദ്യ ടി20 സെഞ്ച്വറിയും നേടിയിരുന്നു. ഗില്ലിന്റെ അഭാവം നാഗ്പൂര്‍ ടെസ്റ്റില്‍ ഇന്ത്യക്കു ബാറ്റിങില്‍ കനത്ത തിരിച്ചടിയായേക്കും. കാരണങ്ങള്‍ പരിശോധിക്കാം.

ഗില്ലിന്റെ ഫോം മുതലാക്കേണ്ടിയിരുന്നു
ഒരു ബാറ്റര്‍ കരിയര്‍ ബെസ്റ്റ് ഫോമില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ അതു പരമാവധി മുതലാക്കാനായിരിക്കണം ടീം ശ്രമിക്കേണ്ടത്. നിലവിലെ ഇന്ത്യന്‍ ടീമില്‍ ഏറ്റവും മികച്ച ഫോമിലുള്ളത് ശുഭ്മന്‍ ഗില്ലാണെന്നതില്‍ സംശയമില്ല. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഈ 23 കാരനേക്കാള്‍ കൂടുതല്‍ റണ്ണെടുത്ത മറ്റൊരു ബാറ്ററില്ല.
മൂന്നു ഫോര്‍മാറ്റുകളിലും ഒരുപോലെ മികച്ച ഫോമിലാണ് ഗില്‍ ബാറ്റ് ചെയ്തു കൊണ്ടിരുന്നത്. അതുകൊണ്ടു തന്നെ ഇങ്ങനെയൊരാളെ മറ്റേതെങ്കിലും ടീം ആയിരുന്നെങ്കില്‍ ഉറപ്പായും പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുമായിരുന്നു.
Also Read: IND vs AUS: ഇന്ത്യയുടെ വിധി രോഹിത്തിന്റെ കൈയില്‍! ഫ്‌ളോപ്പായാല്‍ തോല്‍ക്കും, അറിയാം

രാഹുലിന്റെ മോശം ഫോം
2021ല്‍ റെഡ് ബോള്‍ ഫോര്‍മാറ്റില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഓപ്പണര്‍ കെഎല്‍ രാഹുല്‍ കഴിഞ്ഞ വര്‍ഷം ബാറ്റിങില്‍ തീര്‍ന്നും നിറംമങ്ങിയിരുന്നു. അവസാനമായി കളിച്ച എട്ട് ടെസ്റ്റ് ഇന്നിങ്‌സുകളില്‍ വെറും 137 റണ്‍സ് മാത്രമേ അദ്ദേഹത്തിനു സ്‌കോര്‍ ചെയ്യാനായിട്ടുള്ളൂ. ഒരു സെഞ്ച്വറി പോലും നേടാന്‍ കഴിയാതെ പോയ രാഹുല്‍ ഒരേയൊരു ഫിഫ്റ്റിയാണ് ഇതിനിടെ നേടിയത്.
ചെറു ടീമായ ബംഗ്ലാദേശിനെതിരേ പോലും അദ്ദേഹത്തിനു ബാറ്റിങില്‍ തിളങ്ങാനായില്ല. അതുകൊണ്ടു തന്നെ വൈസ് ക്യാപ്റ്റന്‍സി റോള്‍ മാറ്റിനിര്‍ത്തി രാഹുലിനു പകരം ശുഭ്മന്‍ ഗില്ലിനെ ഇന്ത്യ ഓപ്പണിങില്‍ ഇറക്കേണ്ടിയിരുന്നു.

മധ്യനിരയില്‍ രണ്ട് അരങ്ങേറ്റക്കാര്‍
ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പെടുത്താല്‍ മധ്യനിരയുടെ കാര്യത്തില്‍ ആശങ്കപ്പെടേണ്ടിയിരിക്കുന്നു. കാരണം രണ്ടു പേരാണ് നാഗ്പൂരില്‍ അരങ്ങേറ്റ മല്‍സരം കളിക്കുന്നത്. ഒരാള്‍ സൂര്യകുമാര്‍ യാദവാണെങ്കില്‍ മറ്റൊരാള്‍ വിക്കറ്റ് കീപ്പര്‍ കെഎസ് ഭരതാണ്.
ശ്രേയസ് അയ്യര്‍ക്കു പകരം അഞ്ചാം നമ്പറാണ് സൂര്യക്കു നല്‍കിയിരിക്കുന്നത്. തൊട്ടുപിന്നാലെ ഭരത് ബാറ്റ് ചെയ്യാനെത്തും. സൂര്യക്കു പകരം മികച്ച ഫോമിലുള്ള ശുഭ്മന്‍ ഗില്ലിന് അഞ്ചാം നമ്പര്‍ ഇന്ത്യക്കു നല്‍കാമായിരുന്നു.
കാരണം സൂര്യയെയും ഭരതിനെയും ടെസ്റ്റില്‍ എത്രത്തോളം വിശ്വസിക്കാമെന്നു കണ്ടു തന്നെ അറിയണം. മറുഭാഗത്ത് ഗില്‍ ഇതിനകം ടെസ്റ്റില്‍ കളിക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്തിട്ടുള്ള താരമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications