For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: 2ാം ദിനം ആധിപത്യം നേടണം, ഇന്ത്യക്ക് മുന്നില്‍ 3 വഴികള്‍! ബുംറ ധൈര്യം കാട്ടണം

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലെ ആദ്യ ദിനം ആവേശകരമായാണ് അവസാനിച്ചിരിക്കുന്നത്. ആദ്യ ദിനം ബാറ്റ് ചെയ്ത ഇന്ത്യ 185 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയ 1 വിക്കറ്റിന് 9 റണ്‍സാണ് നേടിയത്. അവസാന പന്തില്‍ ട്രാവിസ് ഹെഡിനെ ജസ്പ്രീത് ബുംറ പുറത്താക്കുകയും ചെയ്തു. യുവ ഓപ്പണറായ സാം കോണ്‍സ്റ്റാസുമായി ബുംറ ഉടക്കുന്ന സാഹചര്യവും ഉണ്ടായി. കോണ്‍സ്റ്റസിനെ അപമാനിച്ചാണ് ഇന്ത്യ കയറ്റിവിട്ടത്.

അതുകൊണ്ടുതന്നെ രണ്ടാം ദിനം കോണ്‍സ്റ്റസ് പകരം വീട്ടാനുറച്ചാവും ഇറങ്ങുക. നിലവില്‍ ഓസ്‌ട്രേലിയക്കാണ് മേല്‍ക്കോയ്മയുള്ളത്. രണ്ടാം ദിനം ശക്തമായി തിരിച്ചുവരാന്‍ ഇന്ത്യക്ക് സാധിക്കേണ്ടതായുണ്ട്. അഞ്ചാം ടെസ്റ്റ് തോറ്റാല്‍ ഇന്ത്യ പരമ്പര കൈവിടും. ഇത് ഒഴിവാക്കാന്‍ രണ്ടാം ദിനത്തിലൂടെ ആധിപത്യം നേടിയെടുക്കാന്‍ ഇന്ത്യക്ക് സാധിക്കേണ്ടതായുണ്ട്. ഇതിനായി ഇന്ത്യ ചെയ്യേണ്ട മൂന്ന് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

തുടക്കത്തിലേ കോണ്‍സ്റ്റസിനെ മടക്കണം

ഇന്ത്യക്ക് രണ്ടാം ദിനം ഏറ്റവും തലവേദന സൃഷ്ടിക്കുക സാം കോണ്‍സ്റ്റസാവും. ആദ്യ ദിനത്തില്‍ കോണ്‍സ്റ്റസിനെ അപമാനിച്ചാണ് ഇന്ത്യ കയറ്റിവിട്ടത്. അതുകൊണ്ടുതന്നെ പ്രതികാര മോഹത്തോടെയാവും കോണ്‍സ്റ്റസ് രണ്ടാം ദിനം കളത്തിലിറങ്ങുക. ഇക്കാരണത്താല്‍ത്തന്നെ യുവതാരത്തെ തുടക്കത്തിലേ പുറത്താക്കേണ്ടതായുണ്ട്. ജസ്പ്രീത് ബുംറ തന്നെ ഈ ധൗത്യം ഏറ്റെടുക്കേണ്ടതായുണ്ട്. കോണ്‍സ്റ്റസ് വലിയ സ്‌കോര്‍ നേടിയാല്‍ ഇന്ത്യയുടെ എല്ലാ പ്രതീക്ഷകളും തെറ്റും.

കുറഞ്ഞ സമയംകൊണ്ട് മത്സരഫലം മാറ്റാന്‍ ശേഷിയുള്ള താരമാണ് കോണ്‍സ്റ്റസ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന ബാറ്റ്‌സ്മാനെ ഇന്ത്യ രണ്ടാം ദിനം ആദ്യം തന്നെ മടക്കണം. കോണ്‍സ്റ്റസിന്റെ വിക്കറ്റ് ഇന്ത്യക്ക് വളരെ നിര്‍ണ്ണായകമാണ്. മികച്ച തുടക്കം ലഭിച്ചാല്‍ ഓസീസ് അത് മുതലാക്കുമെന്നുറപ്പാണ്. ഇത് ഒഴിവാക്കാന്‍ തുടക്കത്തിലേ തന്നെ ബുംറ വിക്കറ്റ് നേടേണ്ടതായുണ്ട്. മുഹമ്മദ് സിറാജില്‍ നിന്ന് അത്ഭുതം പ്രതീക്ഷിക്കാനാവില്ല.

jasprit bumrah sam konstas

പ്രസിദ്ധ് കൃഷ്ണയെ തുടക്കത്തിലേ കൊണ്ടുവരണം

ഈ പരമ്പരയില്‍ ആദ്യ മത്സരമാണ് പ്രസിദ്ധ് കൃഷ്ണ കളിക്കുന്നത്. ഇടവേളക്ക് ശേഷം ഇന്ത്യക്കായി കളിക്കാനിറങ്ങുന്ന പ്രസിദ്ധിന്റെ ലൈനും ലെങ്തും ഓസീസിന്റെ പല ബാറ്റ്‌സ്മാന്‍മാര്‍ക്കും അറിയില്ല. ഇത് മുതലാക്കാന്‍ ഇന്ത്യക്ക് സാധിക്കണം. തുടക്കത്തിലേ തന്നെ പ്രസിദ്ധ് കൃഷ്ണയെ ഇന്ത്യ ഉപയോഗിക്കണം. ജസ്പ്രീത് ബുംറക്കൊപ്പം പ്രസിദ്ധ് ആദ്യ സ്‌പെല്‍ എറിയുന്നതാണ് നല്ലത്. പ്രസിദ്ധിന് നല്ല ഉയരക്കൂടുതലുണ്ട്. അതുകൊണ്ട് തന്നെ എക്‌സ്ട്രാ ബൗണ്‍സ് കണ്ടെത്താന്‍ സാധിക്കും.

സിഡ്‌നിയില്‍ സ്വാഭാവികമായും ബൗണ്‍സ് ലഭിക്കുന്നുണ്ട്. ഇതോടൊപ്പം പ്രസിദ്ധിന്റെ എക്‌സ്ട്രാ ബൗണ്‍സ് കൂടിയാകുമ്പോള്‍ ഇന്ത്യക്ക് മികവ് കാട്ടാന്‍ സാധിച്ചേക്കും. ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ നിലയുറപ്പിക്കും മുമ്പ് പ്രസിദ്ധ് കൃഷ്ണയെക്കൊണ്ട് പന്തെറിയിപ്പിക്കണം. അല്ലാത്ത പക്ഷം ആധിപത്യം നേടിയെടുക്കാനാവില്ല. നായകനെന്ന നിലയില്‍ ജസ്പ്രീത് ബുംറയുടെ തീരുമാനം നിര്‍ണ്ണായകമാവും. ബുംറ പ്രസിദ്ധിനെ എങ്ങനെ ഉപയോഗിക്കുമെന്നത് കണ്ടറിയാം.

നിതീഷ് കുമാറിനെ കൂടുതല്‍ ഉപയോഗിക്കണം

നിതീഷ് കുമാര്‍ റെഡ്ഡിയെ മീഡിയം പേസ് ഓള്‍റൗണ്ടറായാണ് ഉപയോഗിക്കുന്നത്. പന്തുകൊണ്ട് വലിയൊരു ഇംപാക്ട് സൃഷ്ടിക്കാന്‍ നിതീഷ് കുമാറിന് സാധിച്ചിട്ടില്ല. രോഹിത് ശര്‍മ നിതീഷിനെ കാര്യമായി ഉപയോഗിച്ചിട്ടില്ല. എന്നാല്‍ സിഡ്‌നിയില്‍ ബൗളിങ്ങില്‍ നിതീഷിനെ കൂടുതല്‍ പിന്തുണക്കേണ്ടതായുണ്ട്. നിതീഷിന്റെ ബൗളിങ് പ്രകടനം ഇന്ത്യക്ക് വളരെ നിര്‍ണ്ണായകമാവും.

കൂട്ടുകെട്ടുകള്‍ പൊളിക്കാനുള്‍പ്പെടെ മികവ് കാട്ടാന്‍ നിതീഷിന് സാധിക്കും. എന്നാല്‍ പിന്തുണ വേണം. ബുംറ ഇതിന് തയ്യാറാവുമോയെന്നതാണ് കണ്ടറിയേണ്ടത്. രണ്ടാം ദിനത്തില്‍ ഇന്ത്യയുടെ ബൗളര്‍മാര്‍ മേല്‍ക്കോയ്മ നേടിക്കൊടുത്താലും ബാറ്റിങ് നിര ഫോമിലേക്കെത്താത്ത പക്ഷം ഇന്ത്യക്ക് ജയം നേടാനാവില്ല.

Story first published: Friday, January 3, 2025, 18:28 [IST]
Other articles published on Jan 3, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+