For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ബുംറക്ക് പരിക്ക്, സ്‌കാനിങ്ങിനായി കളം വിട്ടു; ഇന്ത്യയെ നയിച്ച് വിരാട് കോലി

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ അഞ്ചാം ടെസ്റ്റ് ആവേശകരമായി മുന്നേറുകയാണ്. ഇന്ത്യയുടെ 185 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയക്ക് 137 റണ്‍സിനിടെ ആറ് വിക്കറ്റുകള്‍ നഷ്ടമായി. രോഹിത് ശര്‍മയെ പുറത്തിരുത്തി ജസ്പ്രീത് ബുംറയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ഇന്ത്യ അഞ്ചാം ടെസ്റ്റ് കളിക്കാനിറങ്ങിയത്. നായകനെന്ന നിലയില്‍ ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ ജസ്പ്രീത് ബുംറക്ക് സാധിച്ചു.

എന്നാല്‍ രണ്ടാം സെക്ഷനിടെ ഇന്ത്യന്‍ നായകന്‍ ജസ്പ്രീത് ബുംറക്ക് പരിക്കേറ്റിരിക്കുകയാണ്. വിരാട് കോലിയുമായി ആശയ വിനിമയം നടത്തിയ ശേഷം ബുംറ ഡ്രസിങ് റൂമിലേക്ക് മടങ്ങി. പിന്നാലെ ബുംറയെ സ്‌കാനിങ്ങിനായും കൊണ്ടുപോയിരിക്കുകയാണ്. ഇതോടെ ഇന്ത്യന്‍ ക്യാംപില്‍ ആശങ്ക പടര്‍ന്നിരിക്കുകയാണ്. ബുംറക്ക് കളിക്കാന്‍ സാധിക്കാതെ പോകുന്ന തരത്തില്‍ പരിക്കുണ്ടെന്ന് വ്യക്തമായായാല്‍ ഇന്ത്യക്കത് വലിയ തിരിച്ചടിയായി മാറുമെന്ന് നിസംശയം പറയാം.

വീണ്ടും ഇന്ത്യയെ നയിച്ച് വിരാട് കോലി

ഇടവേളക്ക് ശേഷം ഇന്ത്യയെ നയിക്കാന്‍ വിരാട് കോലിക്ക് അവസരം ലഭിച്ചിരിക്കുകയാണ്. ജസ്പ്രീത് ബുംറ പരിക്കിനെത്തുടര്‍ന്ന് കളമൊഴിഞ്ഞതോടെയാണ് കോലിയെ സ്റ്റാന്റ് ഇന്‍ നായകനായി നിയമിച്ചത്. ഇടവേളക്ക് ശേഷം കോലിയെ നായകനായി കാണാനായതില്‍ ആരാധകര്‍ സന്തോഷം പങ്കുവെക്കുന്നുണ്ട്. ഓസ്‌ട്രേലിയയില്‍ ഇന്ത്യ രണ്ട് തവണ ടെസ്റ്റ് പരമ്പര നേടിയതും വിരാട് കോലി വളര്‍ത്തിയ ടീമിലൂടെയാണ്. ഇത്തവണ നിര്‍ണ്ണായകമായ സാഹചര്യത്തില്‍ വീണ്ടും നായകസ്ഥാനം കോലിയിലേക്കെത്തിയിരിക്കുകയാണ്.

സിഡ്‌നിയില്‍ വരുന്ന ദിവസം ബുംറക്ക് കളിക്കാന്‍ സാധിക്കാതെ പോയാല്‍ വിരാട് കോലിക്ക് കീഴില്‍ത്തന്നെ ഇന്ത്യക്ക് ഇറങ്ങേണ്ടി വരും. അങ്ങനെ സംഭവിക്കുകയും ഇന്ത്യയെ വിജയത്തിലേക്കെത്തിക്കാന്‍ കോലിക്ക് സാധിക്കുകയും ചെയ്താല്‍ അത് ചരിത്രമായി മാറുമെന്ന് തന്നെ പറയാം. വിരാട് കോലിയുടെ കീഴില്‍ ഇന്ത്യക്ക് സിഡ്‌നിയില്‍ ജയിക്കാനാവുകയും പരമ്പര ട്രോഫി നിലനിര്‍ത്തുകയും ചെയ്യാന്‍ സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

jasprit bumrah

ബുംറക്ക് കളിക്കാനായില്ലെങ്കില്‍ വന്‍ തിരിച്ചടി

ഇന്ത്യയുടെ ബൗളിങ് നിരയുടെ നട്ടെല്ല് ജസ്പ്രീത് ബുംറയാണ്. അതിവേഗ പന്തുകളുമായി തുടക്കത്തിലേ എതിരാളികളെ വിറപ്പിക്കാന്‍ ബുംറക്ക് സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ബുംറക്ക് പരിക്കേറ്റ് രണ്ടാം ഇന്നിങ്‌സില്‍ പന്തെറിയാന്‍ സാധിക്കാതെ പോയാല്‍ ഇന്ത്യക്കത് വലിയ തിരിച്ചടിയാവും. ആദ്യ ഇന്നിങ്‌സിലെ ഇന്ത്യയുടെ ഗംഭീര ബൗളിങ് പ്രകടനം രണ്ടാം ഇന്നിങ്‌സില്‍ പാഴായിപ്പോകുമെന്ന് പറയാം. അതുകൊണ്ടുതന്നെ എന്ത് വിലകൊടുത്തും ബുംറ രണ്ടാം ഇന്നിങ്‌സ് കളിക്കേണ്ടതായുണ്ട്.

എന്നാല്‍ വെള്ള ജേഴ്‌സിയൂരിയാണ് ബുംറ സ്‌കാനിങ്ങിനിടക്കം പോയിരിക്കുന്നത്. അതുകൊണ്ടുതന്നെ ബുംറ രണ്ടാം ഇന്നിങ്‌സില്‍ പന്തെറിയുമോയെന്നതാണ് കണ്ടറിയേണ്ടത്. ബുംറയുടെ അഭാവമുണ്ടായാല്‍ മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും ചേര്‍ന്ന് ഇന്ത്യയുടെ ബൗളിങ് നിരയെ നയിക്കേണ്ടതായി വരും. ഇൗ കൂട്ടുകെട്ടില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷയില്ല. അതുകൊണ്ടുതന്നെ ബുംറ മടങ്ങിവരണമേയെന്നുള്ള പ്രാര്‍ത്ഥനയിലാണ് ഇന്ത്യന്‍ ആരാധകര്‍.

രോഹിത്തിന്റെ അഭാവത്തില്‍ ഇന്ത്യ കിടിലന്‍

രോഹിത് ശര്‍മയെ മാറ്റി ജസ്പ്രീത് ബുംറയെ നായകനാക്കിയപ്പോള്‍ ഇന്ത്യയുടെ പ്രകടനം മെച്ചപ്പെട്ടുവെന്ന് പറയാം. ഗംഭീര ക്യാപ്റ്റന്‍സിയാണ് ബുംറ കാഴ്ചവെച്ചത്. ഓസീസ് ബാറ്റ്‌സ്മാന്‍മാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ ബുംറക്ക് സാധിച്ചു. കൃത്യമായ ഫീല്‍ഡിങ് വിന്യാസവും ബൗളിങ് ചെയ്ഞ്ചുകളുമായി ഓസീസിന്റെ കണക്കുകൂട്ടല്‍ തെറ്റിക്കാന്‍ ബുംറക്ക് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. നായകനെന്ന നിലയില്‍ വലിയ ഭാവി ബുംറക്കുണ്ടെന്ന് നിസംശയം പറയാം.

നിലവില്‍ പരിക്കേറ്റിരിക്കുന്ന ബുംറക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് വരാനിരിക്കുന്നതിനാല്‍ അല്‍പ്പം കൂടി സമയം ബുംറക്ക് ലഭിക്കും. രണ്ടാം ഇന്നിങ്‌സില്‍ പന്തെറിയേണ്ട സമയമാവുമ്പോള്‍ ബുംറ ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Saturday, January 4, 2025, 10:56 [IST]
Other articles published on Jan 4, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+